Connect with us

മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസിലേയ്ക്ക് മമ്മൂട്ടിയോ?

Malayalam

മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസിലേയ്ക്ക് മമ്മൂട്ടിയോ?

മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസിലേയ്ക്ക് മമ്മൂട്ടിയോ?

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് മൂന്ന് ആഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ സീസൺ 3 യ്ക്കായി ഫാൻ പേജുകളും മത്സരാർത്ഥികൾക്കായുള്ള ആർമി പേജുകളും സജീവമാണ് . എല്ലാദിവസത്തെയും വിശേഷങ്ങൾ ഓരോ ഗ്രൂപ്പിലും ചർച്ചയാകാറുണ്ട്. പ്രശ്നങ്ങളെയും പ്രശ്നക്കാരെയും ചേർത്ത് ട്രോളുകളും ട്രോൾ വീരന്മാർ പടച്ചുവിടുന്നുണ്ട്. എല്ലാത്തിനും നല്ല ജനസ്വീകാര്യതയാണ് കിട്ടാറുള്ളതും.

പതിനാല് പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 തുടങ്ങിയിരുന്നത്. തുടക്കത്തിൽ രസകരമായിരുന്നെങ്കിലും പിന്നീട് ഷോ അതിന്റെ സ്ഥിരം ട്രാക്കിലേയ്ക്ക് വരുകയായിരുന്നു. ബിഗ് ബോസിന്റെ ഓരോ ദിവസവും സംഭവ ബഹുലമായ പ്രശ്നങ്ങളാണ് നടക്കുന്നത്.

നിലവിൽ വൈൽഡ് കാർഡ് എൻട്രി വഴി അഞ്ചു പേർ എത്തിയിട്ടുണ്ട്. ആദ്യ ആഴ്ചയിൽ സജ്നയും ഫിറോസും മിഷേലുമാണ് എത്തിയത്. ഇതിൽ സജ്നയും ഫിറോസും ഒറ്റ മത്സരാർത്ഥിയായിട്ടാണ് മത്സരിക്കുക. പിന്നീട് രണ്ടാം വാരം എയ്ഞ്ചലും രമ്യയും എത്തുകയുണ്ടായി. ഇതിനിടയിൽ ഒരു എലിമിനേഷൻ നടത്തുകയും ലക്ഷ്മി ജയൻ മത്സരത്തിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നതിനെ കുറിച്ചാണ്. നടൻ മനോജ് കുമാറാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി ബിബി ഹൗസിൽ എത്തിയാൽ മത്സരാർഥികളോട് സംസാരിക്കുന്നതാണ് മനോജ് പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ മമ്മൂട്ടി വന്നാല്‍ എങ്ങനെയിരിക്കുമെന്ന് മകൻ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായിട്ടാണ് നടന്റ ശബ്ദം അനുകരിച്ച് മനോജ് കുമാർ എത്തിയത്. ദി കിംഗിലെ ഡയലോഗാണ് നടൻ ബിഗ് ബോസ് ഹൗസനിന്റെ പശ്ചാത്തലത്തിൽ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ചും മനോജ് വീഡിയോയിൽ രസകരമായി പറയുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് മനോജിന്റെ ഓരോ വീഡിയോയ്ക്കും ലഭിക്കുന്നത്.

അതേസമയം. കഴിഞ്ഞ സീസണിൽ നിന്നൊക്കെ മോഹൻലാലിൻറെ അവതരണത്തെ പുകഴ്ത്തുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. പ്രശ്‌നക്കാർക്കൊക്കെ അപ്പപ്പോൾ വേണ്ട മറുപടി കൊടുക്കയും, വഴക്ക് പറയുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ചത്തെ ലാലേട്ടന്റെ ബിഗ് ബോസിലെ അവതരണം മാസ്സായിരുന്നു . എല്ലാ മത്സരാർത്ഥികളെയും സംസാരത്തിൽ ഉൾപ്പെടുത്തുകയും എല്ലാവരുടെയും വിശേഷങ്ങൾ ചോദിക്കുകയും, കൂടാതെ ആ ആഴ്ചയിൽ നടന്ന പ്രശ്നങ്ങളൊക്കെ വീഡിയോ ക്ലിപ്പായി അപ്പപ്പോൾ കാണിക്കുകയും ചെയ്തിരുന്നു. ശനി ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ എത്തുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതും ആ ദിവസങ്ങൾക്കായിട്ടാണ്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top