Malayalam
കിളിപ്പോയ സൂര്യ അവിടെ അവിടെ പ്രാഞ്ചി പ്രാഞ്ചി നടപ്പുണ്ട്!; കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് അശ്വതി!
കിളിപ്പോയ സൂര്യ അവിടെ അവിടെ പ്രാഞ്ചി പ്രാഞ്ചി നടപ്പുണ്ട്!; കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് അശ്വതി!
പ്രശ്നങ്ങൾക്കിടയിലൂടെ മാത്രം കടന്നുപോകുന്ന സാഹചര്യമാണ് നിലവിൽ ബിഗ് ബോസ് മൂന്നാം പതിപ്പിൽ ഉള്ളത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടെ സജ്‌നയെ സായ് വിഷ്ണു മര്‍ദ്ദിച്ച സംഭവം ഇനിയും തീർന്നിട്ടില്ല. പതിനെട്ടാം എപ്പിസോഡില് അടിയുടെ തുടർച്ച തന്നെയാണ് പത്തൊമ്പതിലും നടന്നിരിക്കുന്നത് .മോണിംഗ് ടാസ്‌ക്കിനിടെ താന്‍ ആരെയെങ്കിലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു കൊണ്ട് സായ് വിഷ്ണു തന്നെയാണ് പ്രശ്നം വീണ്ടും രൂക്ഷമാക്കിയത്.
ഇന്നലെയും ഇതേ വിഷയത്തില്‍ ബിഗ് ബോസിന് ഇടപെടേണ്ടി വന്നു. സായ് വിഷ്ണുവിനെതിരെ പരാതിയുമായി സജ്‌നയും ഫിറോസുമെത്തിയതോടെയായിരുന്നു ബിഗ് ബോസ് ഇടപെട്ടത്. എന്നാല്‍ സജ്‌നയോട് ബിഗ് ബോസ് വീടിനുള്ളിലെ മാനസിക ആക്രമണങ്ങള്‍ താങ്ങാന്‍ പറ്റില്ലെങ്കില്‍ വീട്ടിലേക്ക് പോകാം എന്നാണ് പറഞ്ഞത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് തുറന്നെഴുതുകയാണ് നടി അശ്വതി.
“സജ്നാ ഇനി ബിഗ്ബോസ് ചോദിക്കാനോ പറയാനോ നിക്കത്തില്ല തൂക്കി എടുത്തു ദൂരെ എറിയും പറഞ്ഞേക്കാം എന്നാണ് അശ്വതി രസകരമായി എഴുതിയിരിക്കുന്നത് . ഇന്നലെ സജ്‌നയേയും ഫിറോസിനേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചിരുന്നു. വീടിനുള്ളിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാന്‍ നോക്കണമെന്നായിരുന്നു ബിഗ് ബോസ് അവർക്ക് കൊടുത്ത ഉപദേശം.
“സായ് ആകെ ടെന്‍ഷനിലാണ്. കുട്ടി സ്ത്രീകളെ വളരെ അധികം ബഹുമാനിക്കും പക്ഷെ ദേഷ്യം വന്നാ നമ്മടെ രാജുവേട്ടന്‍ പറഞ്ഞപോലെ ‘ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ് ‘ എന്ന പോലെയാണ്” എന്നും അശ്വതി പറയുന്നു. സായ് ദേഷ്യം നിയന്ത്രിക്കണമെന്ന് ബിഗ് ബോസ് തന്നെ ആവശ്യപ്പെട്ടിരുന്നു. സായിയുടെ പെരുമാറ്റത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്.
ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ ഒരു ലവ് ട്രാക്ക് ഒരുങ്ങുന്നുണ്ടെന്നും അശ്വതി പറയുന്നു. പക്ഷെ ഞങ്ങള്‍ പ്രേക്ഷകരെ അങ്ങനെ പറ്റിക്കന്നൊന്നും കരുതണ്ടാ. ഈ സീനൊക്കെ കഴിഞ്ഞ സീസണില്‍ പലരും വിട്ടതാണെന്നു പറയാന്‍ പറഞ്ഞു എന്നും അശ്വതി കുറിക്കുന്നുണ്ട്. മോര്‍ണിങ് ടാസ്‌ക് കുളമായതില്‍ അനൂപ് ആകെ അസ്വസ്ഥന്‍ ആണെന്നും പറ്റാവുന്നതിന്റെ മാക്‌സിമം എണ്ണ മണിക്കുട്ടന്‍ കോരി ഒഴിക്കുന്നുണ്ടെന്നും എവിടേലും വെച്ചു അത് സായിക്ക് കിട്ടിക്കോളും എന്നും അശ്വതി പറയുന്നു.
ഇന്നലെ തൊട്ടു കിളിപ്പോയ സൂര്യ അവിടെ അവിടെ പ്രാഞ്ചി പ്രാഞ്ചി നടപ്പുണ്ട്. കുട്ടി ഏതു സമയവും കണ്ണാടിയില്‍ നോക്കി പിച്ചും പേയും പറയും. ലാലേട്ടന്‍ വരുമ്പോ നമ്മടെ കാട്ടുപറമ്പന്‍ ചേട്ടനെ (നമ്മടെ മണിച്ചിത്രത്താഴിലെ ) കൊണ്ട് ഒരു തകിട് ജപിച്ചു കെട്ടിക്കണം. ലേശം ലക്ക് കെട്ട മട്ടാ എന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്.
about bigg boss
