Connect with us

പ്രശ്നങ്ങൾക്കിടയിലെ രഹസ്യ സംഭാഷണം! സായിയെ ഒറ്റപ്പെടുത്തുമോ?

Malayalam

പ്രശ്നങ്ങൾക്കിടയിലെ രഹസ്യ സംഭാഷണം! സായിയെ ഒറ്റപ്പെടുത്തുമോ?

പ്രശ്നങ്ങൾക്കിടയിലെ രഹസ്യ സംഭാഷണം! സായിയെ ഒറ്റപ്പെടുത്തുമോ?

ആദ്യ ആഴ്ച പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ബിഗ് ബോസ് മൂന്നാം പതിപ്പിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ പുതിയ താരങ്ങൾ വന്നതോടെ കളിയുടെ രീതി മാറുകയായിരുന്നു. എന്നാൽ, ആദ്യ രണ്ട് സീസണുകളെക്കാളും മൂന്നാം പതിപ്പ് വലിയ നിരാശയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നാണ് പൊതു അഭിപ്രായം.

മൂന്നാം സീസണിൽ മൂന്നാം ആഴ്ചയിൽ നടത്തുകയുണ്ടായ ലക്ഷ്യൂറി ബജറ്റിനായി നല്‍കിയ പൊന്ന് വിളയും മണ്ണ് എന്ന ഗ്രൂപ്പ് ടാസ്‌ക് അലങ്കോലമാക്കിയിരിക്കുകയാണ്. ടാസ്‌കിന്റെ തുടക്കം മുതല്‍ വ്യക്തിപരമായി ഓരോരുത്തരും മത്സരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായി തുടങ്ങുന്നത്.

ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രതിമ ഉണ്ടാക്കി ഏല്‍പ്പിക്കുന്നത് അനുസരിച്ചാണ് ലക്ഷ്യൂറി ബജറ്റ് ലഭിക്കുക. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ ഇത് നഷ്ടമായി. സായി വിഷ്ണുവും സജ്‌ന ഫിറോസും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് എല്ലാത്തിനും കാരണമായത്. ഇതേ കാര്യം മറ്റ് മത്സരാര്‍ഥികള്‍ ചേര്‍ന്ന് ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

മജ്‌സിയ ഭാനു, ഡിംപല്‍ ഭാല്‍, സൂര്യ എന്നിവര്‍ ചേര്‍ന്നിരുന്ന് സജ്‌നയെ കുറിച്ച് സംസാരിക്കുകയായിരുന്നു. ‘നീ സജ്‌നയുടെ പുറം കണ്ടിരുന്നോ എന്ന് മജ്‌സിയയാണ് മറ്റുള്ളവരോട് ചോദിക്കുന്നത്. രണ്ട് പേരും കണ്ടിട്ടുണ്ടെന്നുള്ള മറുപടി നല്‍കി. അങ്ങനൊരു നെഗറ്റീവ് വന്നത് കൊണ്ട് ബാക്കി എല്ലാവരും പോസിറ്റീവ് ആണെന്നല്ല. ആ സ്ഥാനത്ത് ഞാന്‍ ആണെങ്കിലും.. എനിക്ക് വേറെ നീതി അവൾക്ക് വേറെ നീതി എന്നാണോ… നീതി എന്നും തുല്യമായിരിക്കണം. അവള്‍ നല്ലതോ ചീത്തയോ എന്ത് ആണെങ്കിലും അങ്ങനെയായിരിക്കണം എന്നാണ് മജ്‌സിയ പറയുന്നത്.

ഭാഗ്യലക്ഷ്മി മജ്‌സിയയെ കല്ല് വെച്ച് എറിഞ്ഞെന്ന പ്രശ്‌നം ചൂണ്ടി കാണിച്ചാണ് സജ്‌നയ്ക്ക് നീതി കിട്ടിയതുമായി ബന്ധപ്പെടുത്തി താരം സംസാരിച്ചത്. അതേ സമയം മനഃപൂര്‍വ്വം അടിച്ചുവെന്നാണോ പറയുന്നതെന്ന സൂര്യയുടെ ചോദ്യത്തിന് ഡിംപലും മറുപടി പറഞ്ഞിരുന്നു. ‘അല്ല, എടാ ഇത് ഗെയിമാണ്. മനഃപൂര്‍വ്വം അടിച്ചു എന്നല്ല, അടി കിട്ടി, അത് വേദനിച്ചു എന്നാണ് പറയുന്നത്. വ്യക്തി വൈരാഗ്യമാണെന്ന് ഒന്നും അവള്‍ പറയുന്നില്ല. പക്ഷേ ആ ഗെയിമിന്റെ ഭാഗമായിരുന്നുവെന്ന് മാത്രമേ പറഞ്ഞുള്ളു.

വേറെ ഏതെങ്കിലും പെണ്ണുങ്ങള്‍ ആയിരുന്നെങ്കില്‍ എന്നെ അവിടെ പിടിച്ചു എന്നൊക്കെ പറയുമായിരുന്നു. അവള്‍ പറയുന്നുണ്ട്. കൈ എവിടെങ്കിലും കൊണ്ടാതാവാം. ഷൂ വില്‍ പിടിച്ച് വലിച്ചപ്പോഴാണ് നടു ഉളുക്കിയതെന്ന് പറഞ്ഞെങ്കിലും തന്റെ നടുവിനിട്ട് അടിച്ചുവെന്ന് പറയുന്നു.

എങ്ങനെയാണ് ഇടിച്ചതെന്നുള്ള സൂര്യയുടെ ചോദ്യത്തിന് അതൊന്നും ഞാന്‍ കണ്ടില്ലെന്ന് ഡിംപല്‍ പറയുന്നു. ബിഗ് ബോസ് അത് കണ്ടു. അത് സീരിയസ് ആയത് കൊണ്ടാവും ടാസ്‌ക് തന്നെ നിര്‍ത്തിയത്. അല്ലെങ്കില്‍ ഇത്രയും പ്രേക്ഷകരുള്ള ഇത്രയും വലിയ ഷോയുടെ മാന്യത കാത്ത് സൂക്ഷിച്ചില്ലെന്ന് പറഞ്ഞ് ടാസ്‌ക് നിര്‍ത്തുമോ, മുന്‍പ് നമ്മള്‍ കളിച്ച ഗെയിമില്‍ അവര് നിര്‍ദ്ദേശങ്ങള്‍ തന്നു എന്നല്ലാതെ ഗെയിം നിര്‍ത്തിയോ എന്നും മജ്‌സിയ ചോദിക്കുന്നു.

ഇവിടെ ഒരിക്കലും ഭാഗവും ന്യായവുമല്ല നോക്കേണ്ടതെന്ന് ഡിംപല്‍ പറയുന്നു. ഈ സ്ഥാനത്ത് സൂര്യ എന്താണ് പറഞ്ഞത് എന്റെ ദേഹം നൊന്താല്‍ വേറൊരു മുഖം വരുമെന്ന് അല്ലേന്നുള്ള ചോദ്യത്തിന് ഉറപ്പായിട്ടും അങ്ങനെയായിരിക്കുമെന്ന് സൂര്യ പറയുന്നു. ഞാനും വെറുതേ വിടുമോന്ന് മജ്‌സിയയും പറയുന്നുണ്ടായിരുന്നു . ഇതോടെ ബിഗ് ബോസ് വീട്ടിൽ നിന്നും സായിയെ മറ്റുള്ളവർ ഒറ്റപ്പെടുത്തുമോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

about bigg boss

More in Malayalam

Trending