Connect with us

മഹാലക്ഷ്മി ദിലീപിനെ പോലെ ഒന്നുമല്ല, അയ്യോ ! കാവ്യക്ക് പണി കിട്ടുമോ ?

Actor

മഹാലക്ഷ്മി ദിലീപിനെ പോലെ ഒന്നുമല്ല, അയ്യോ ! കാവ്യക്ക് പണി കിട്ടുമോ ?

മഹാലക്ഷ്മി ദിലീപിനെ പോലെ ഒന്നുമല്ല, അയ്യോ ! കാവ്യക്ക് പണി കിട്ടുമോ ?

ദിലീപ് കാവ്യ മാധവന്‍ ദമ്പതികളുടെ മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങളായിരുന്നു കഴിഞ്ഞയാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. താരങ്ങളുടെ കുടുംബവിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ചും കുഞ്ഞതിഥിയുടെ വരവും പിറന്നാളും തുടങ്ങി സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെല്ലാം അറിയാനായും അവര്‍ കാത്തിരിക്കാറുണ്ട്. സ്‌ക്രീനിലെ പ്രിയ താരജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകരും സന്തോഷിച്ചിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരാവുകയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് ഇവരുടെ ആരാധകരായിരുന്നു. മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ഇവരെ കാത്തിരുന്നത്. ശക്തമായ പിന്തുണയുമായി ദിലീപിനും കുടുംബത്തിനുമൊപ്പമായി നില്‍ക്കുകയായിരുന്നു കാവ്യ മാധവന്‍. ദിലീപിന്റേയും കാവ്യ മാധവന്റേയും മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൂട്ടുകാരനൊപ്പം കളിക്കുന്ന കുഞ്ഞുമഹാലക്ഷ്മിയുടെ ക്യൂട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ദിലീപിന്റേയും കാവ്യ മാധവന്റേയും ഫാന്‍സ് പേജുകളിലെല്ലാം വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ഇതാദ്യമായാണ് മഹാലക്ഷ്മിയുടെ വീഡിയോ കാണുന്നത്. ആ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. മഹാലക്ഷ്മി ഇത്രയും വലുതായോ, അമ്മയെപ്പോലെ തന്നെയാണ് മകളെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. മകളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുന്നതില്‍ അത്ര താല്‍പര്യമില്ലാത്തവരാണ് ദിലീപും കാവ്യ മാധവനും. ആദ്യ പിറന്നാളിനായിരുന്നു മഹാലക്ഷ്മിയുടെ മുഖം പ്രേക്ഷകര്‍ ആദ്യമായി കണ്ടത്. കുടുംബസമേതമായി നിരവധി വേദികളിലേക്ക് ദിലീപ് എത്തിയിരുന്നുവെങ്കിലും മഹാലക്ഷ്മിയെ കാണാറില്ലായിരുന്നു. നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനും മഹാലക്ഷ്മിയെ കൊണ്ടുപോയില്ലേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മൂത്തമകളായ മീനാക്ഷി തിളങ്ങിയ ചടങ്ങായിരുന്നു അത്.

ബാലതാരമായി സിനിമയിലെത്തിയതാണ് കാവ്യ മാധവന്‍. ബേബി ശ്യാമിലിക്കൊപ്പം സ്‌കൂള്‍ കുട്ടിയായാണ് കാവ്യ വേഷമിട്ടത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ നായികയായത്. സിനിമയിലെത്തുന്നതിന് മുന്‍പുള്ള ചിത്രങ്ങളെല്ലാം മുന്‍പ് പുറത്തുവന്നിരുന്നു. അമ്മക്കുട്ടിയാണ് മഹാലക്ഷ്മിയെന്നുള്ള കമന്റുകളുമായാണ് ആരാധകരെത്തിയിട്ടുള്ളത്. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എന്നാണ് കാണാനാവുകയെന്നുള്ള ചോദ്യങ്ങളാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്. കാവ്യ മാധവന്റെ നാടായ നീലേശ്വരത്തേക്ക് എത്തിയിരുന്നു ദിലീപ്. ക്ഷേത്രസന്ദര്‍ശനവും സുഹൃത്തുക്കളെ കണ്ടതും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയതിന്റെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മകളേയും എടുത്ത് നടന്നുനീങ്ങുന്ന ദിലീപിനെയായിരുന്നു മുന്‍പുള്ള ചിത്രങ്ങളില്‍ കണ്ടത്.

malayalam

More in Actor

Trending