Connect with us

ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്‍….അച്ഛനും അമ്മയ്ക്കും വാക്സിന്‍ എടുത്തു; ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

News

തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനും ഭാര്യയും കൊവിഡ് വാക്സിനെടുത്തു. അച്ഛനും അമ്മയും കൊവിഡ് വാക്സിന്‍ എടുത്ത വിവരം മകളും നടിയുമായ സുഹാസിനിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഇരുവരും വാക്സിന്‍ എടുത്ത ഫോട്ടോയും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്

‘അച്ഛന് 91, അമ്മയ‍്‍ക്ക് 87ഉം വയസായി. അവര്‍ വാക്സിന്‍ എടുത്തു, നിങ്ങള്‍ മടിക്കുന്നുവോ. പേടിക്കുന്നോവോയെന്ന് സുഹാസിനി ചോദിക്കുന്നു. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്‍ എന്നും സുഹാസിനി കുറിച്ചു’.

തമിഴ്, കന്നട സിനിമകളിലാണ് ചാരുഹാസൻ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ചില മലയാളം ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. തന്റെ മരുമകനായ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്‍ ടി.വി. സം‌പ്രേക്ഷണം ചെയ്ത ആനന്ദം എന്ന സീരിയലിലും ഇദ്ദേഹം ഇടക്കാലത്ത് അഭിനയിച്ചിരുന്നു.

More in News

Trending

Recent

To Top