Connect with us

പ്രണയത്തെ പറ്റി യുവ കൃഷ്ണ; ഫേക്ക് ന്യൂസ് ആല്ല, സത്യമാണ് !

Actor

പ്രണയത്തെ പറ്റി യുവ കൃഷ്ണ; ഫേക്ക് ന്യൂസ് ആല്ല, സത്യമാണ് !

പ്രണയത്തെ പറ്റി യുവ കൃഷ്ണ; ഫേക്ക് ന്യൂസ് ആല്ല, സത്യമാണ് !

ബിഗ് ബോസ് പ്രണയജോഡികൾ ശ്രീനിഷിനും പേളി മാണിക്കും ശേഷം ടിവി രംഗത്ത് നിന്നുള്ള രണ്ടുപേരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർ. യുവ കൃഷ്ണയും മൃദുലയും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നില്ലെങ്കിലും ജീവിതത്തില്‍ ഒന്നാവുകയാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞത്. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് കാരണക്കാരിയായത്. യുവയുമായും മൃദുലയുമായും സൗഹൃദമുണ്ട് രേഖയ്ക്ക്. ഇരുവരുടേയും അമ്മയായി അഭിനയിച്ച് വരികയാണ് രേഖ. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മകനാണ് യുവ. മൃദുലയേയും തനിക്ക് അടുത്തറിയാമെന്നും രേഖ രതീഷ് പറഞ്ഞിരുന്നു. തങ്ങൾ ഒന്നാകുവാൻ പോകുന്ന കാര്യം ഫാൻസിനെ അറിയിച്ചത് യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു. അപ്പോൾ മുതൽ സ്റ്റാർ മാജിക് ഷോയിൽ ഒന്നിച്ചെത്തി എല്ലാവരെയും ചിരിപ്പിച്ചത് വരെ, ‘മൃദ്‌വ’ ഫാൻസ്‌ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ പുതിയ വിശേഷങ്ങൾ ടൈംസ് ഓഫ് ഇന്ത്യയുമായി പങ്കുവെച്ചിരിക്കുകയാണ് ഇവർ. അഭിമുഖം വായിക്കാം…”രണ്ടു വർഷം മുൻപ് രേഖ ചേച്ചിയുടെ ബെർത്ഡേ പാർട്ടിയിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അതിനു ശേഷം അടുത്ത ബെർത്ഡേക്ക് കണ്ടപ്പോൾ രേഖ ചേച്ചി ചോദിച്ചു ‘എന്നാൽ പിന്നെ നിങ്ങൾക്കങ്ങു കല്യാണം കഴിച്ചൂടെ?’ ഞാൻ ആ ചോദ്യം കേട്ട് ഞെട്ടിപ്പോയി. പിന്നെ, യുവയാണ് അത് കാര്യമായി പ്രൊസീഡ് ചെയ്തതും, അങ്ങനെ ഞങ്ങൾ ഇപ്പോൾ എൻഗേജ്ഡ് ആകുകയും ചെയ്തു,” മൃദുല പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനുവായ യുവ കൃഷ്ണയും പൂക്കാലം വരവായിയിലെ സംയുക്തയായ മൃദുലയും ഒന്നായപ്പോൾ അവർ തന്നെ കണ്ടുപിടിച്ച പേരാണ് ‘മൃദ്‌വ’ എന്നത്. എന്നാൽ ദിവസങ്ങൾ കൊണ്ടു തന്നെ ഈ ഷിപ്പ് നെയിം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇവർക്കുള്ള ഫാൻ പേജുകളാണ്.

“ആദ്യം ഞങ്ങളുടെ കല്യാണ വാർത്ത പുറത്തുവന്നപ്പോൾ ഫേക്ക് ന്യൂസ് ആയിരിക്കും എന്നാണു എല്ലാവരും കരുതിയത് . എന്നാലിപ്പോൾ ഞങ്ങളുടെ ഒത്തുചേരലിൽ ഏറ്റവും സന്തോഷം അവർക്കു തന്നെയാണ്. ഇപ്പോൾ ഞാൻ എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് മൃദുലക്ക് സുഖമല്ലേ എന്നാണു,” യുവ പറയുന്നു. യുവയിൽ ഏറ്റവുമധികം ആകർഷിച്ച കാര്യം എന്താണെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ നന്നായി മനസിലാക്കുന്നു എന്നതാണ് മൃദുലയുടെ ഉത്തരം. എന്നാൽ മൃദുലയിലെ വേർസ്റ്റാലിറ്റിയാണ് തന്നെ അവളിലേക്ക്‌ അടിപ്പിച്ചതെന്നു യുവ പറയുന്നു. “സംശയമില്ല, അവളുടെ വേർസ്റ്റാലിറ്റി തന്നെ. മറ്റു സീരിയൽ നടിമാരെപോലെ അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല മൃദുല. റിയാലിറ്റി ഷോകൾ, ഗെയിം ഷോകൾ അങ്ങനെ എപ്പോഴും എന്തെങ്കിലും പുതിയത് ചെയ്തു കൊണ്ട് ആക്റ്റീവ് ആയി ഇരിക്കുന്ന ആളാണ് മൃദുല”, എന്നും യുവ.

വിവാഹ നിശ്ചയം കഴിഞ്ഞു എങ്കിലും രണ്ടു പേരുടെയും തിരക്കുകൾ കാരണം വേണ്ടത്ര സമയം ഒന്നിച്ചു ചിലവഴിക്കാൻ കഴിയാത്തതിന്റെ സങ്കടവുമുണ്ട് ഈ യുവമിഥുനങ്ങൾക്ക്. എങ്കിലും തന്നെ വളരെ നന്നായി മനസിലാക്കാനാകുന്ന പങ്കാളിയെ കിട്ടിയ സന്തോഷത്തിലാണ് രണ്ടു പേരും. “ഞങ്ങളുടെ വിവാഹ വാർത്ത പുറത്തു വന്നപ്പോൾ ഒരുപാട് പേർ നെഗറ്റീവ് അഭിപ്രായങ്ങളുമായി വന്നു. ഒരേ ഇൻഡസ്ട്രിയിൽ നിന്ന് കല്യാണം കഴിക്കുമ്പോൾ ഈഗോ ക്ലാഷുകൾ ഉണ്ടാകും, അത്തരം വിവാഹങ്ങളിൽ 90 ശതമാനവും സക്സസ് ആകില്ല എന്നും അവർ ഉപദേശിച്ചു. ഞാൻ എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. നിങ്ങളുടെ വർക്ക് ലൈഫ് ഏറ്റവും നന്നായി മനസിലാക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുക എന്നത് ഒരു ഭാഗ്യമല്ലേ? എന്റെ തിരക്കുകളെപ്പറ്റി അവളെ എനിക്ക് ഒരിക്കലും കൺവിൻസ്‌ ചെയ്യണ്ട അവസ്ഥവരില്ല. അതുപോലെ മൃദുലക്ക് ജോലി സംബന്ധമായ ഒരു പ്രശ്നം വന്നാൽ, ഒരേ സമയം ഒരു ഭർത്താവു എന്ന നിലയിലും സഹ-പ്രവർത്തകൻ എന്ന നിലയിലും എനിക്ക് അവളെ സപ്പോർട്ട് ചെയ്യാം,” യുവ പറയുന്നു.

malayalam

Continue Reading
You may also like...

More in Actor

Trending

Recent

To Top