Connect with us

സിനിമയില്‍ നിന്ന് നിങ്ങള്‍ക്കവരെ കൊന്നുകളയാമെന്നാണോ നിങ്ങള്‍ കരുതുന്നത്; കൊല്ലാനായേക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല; ആഞ്ഞടിച്ച്; രേവതി സമ്പത്ത്

Malayalam

സിനിമയില്‍ നിന്ന് നിങ്ങള്‍ക്കവരെ കൊന്നുകളയാമെന്നാണോ നിങ്ങള്‍ കരുതുന്നത്; കൊല്ലാനായേക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല; ആഞ്ഞടിച്ച്; രേവതി സമ്പത്ത്

സിനിമയില്‍ നിന്ന് നിങ്ങള്‍ക്കവരെ കൊന്നുകളയാമെന്നാണോ നിങ്ങള്‍ കരുതുന്നത്; കൊല്ലാനായേക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല; ആഞ്ഞടിച്ച്; രേവതി സമ്പത്ത്

അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ സിനിമ രംഗത്ത് വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ് . ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ടില്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ചടുത്തോളം അവര്‍ മരിച്ചുപോകുന്നവരാണ്.സിനിമയില്‍ നിന്ന് നിങ്ങള്‍ക്കവരെ കൊന്നുകളയാമെന്നാണ് നിങ്ങള്‍ കരുതുന്നത്.ചെഗുവേരയുടെ ഒരു വാചകമുണ്ട്’കൊല്ലാനായേക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല.-രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

രേവതിയുടെ കുറിപ്പ് ഇങ്ങനെ,

ഇടവേളയില്ലാത്ത വീഢിത്തരങ്ങള്‍,സിനിമ മോഹിച്ച് കിട്ടാത്തവര്‍ അസൂയകൊണ്ട് പുറത്തു ചെന്നുനിന്ന് കുറ്റം പറഞ്ഞ് സുഖം തേടുന്നു’സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആര്‍ക്കു വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ്.സിനിമയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത എല്ലാവരും നിങ്ങളെ കുറ്റം പറഞ്ഞ് സുഖം തേടുന്നു എന്നൊക്കെ തോന്നുന്നത് മനോനിലയുടെ പ്രശ്‌നമാണ്.ഞങ്ങളാണ് സിനിമ എന്നൊക്കെ സ്വയം തീരുമാനിക്കുന്നതിന്റെ പ്രശ്‌നമാണ്.സിനിമ മറ്റു കലകളും ജോലികളും പോലെ തന്നെയാണ്.’ഞാനറിയുന്ന ദിലീപ് ഇത് ചെയ്യില്ല’അപ്പോള്‍ അറിയാത്ത ദീലിപോ?ഒരാള്‍ അറിയുന്ന മറ്റൊരാള്‍ എന്നത് എത്രമാത്രം അബദ്ധജഡിലമായ വാദമാണെന്ന് അറിയാമോ?വസ്തുതകളും അറിയുന്ന സത്യങ്ങളും ആധാരമാക്കി വേണം സംസാരിക്കാനും വിശകലനം ചെയ്യാനും.ഇല്ലെങ്കില്‍ നുണകള്‍ ഇടവേളകളില്ലാതെ ഇതുപോലെ പൊളിഞ്ഞു പോകും.

‘മരിച്ചു പോയവരെ നമുക്ക് തിരിച്ചുകൊണ്ട് വരാന്‍ പറ്റില്ലല്ലോ’നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്ന ബോധം ഉള്ള ഏതൊരാള്‍ക്കും നിങ്ങള്‍ ഉദേശിച്ചത് എന്താണ് എന്ന് വ്യക്തമായി മനസിലാകും.നിങ്ങള്‍ അലിഖിതമായി എന്തൊക്കെ ചെയ്തു കൊണ്ടിരുന്നോ അത് അറിയാതെ സംസാരത്തില്‍ വന്നു പോയി എന്നതാണ് സത്യം.നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ടില്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ചടുത്തോളം അവര്‍ മരിച്ചുപോകുന്നവരാണ്.സിനിമയില്‍ നിന്ന് നിങ്ങള്‍ക്കവരെ കൊന്നുകളയാമെന്നാണ് നിങ്ങള്‍ കരുതുന്നത്.ചെഗുവേരയുടെ ഒരു വാചകമുണ്ട്’കൊല്ലാനായേക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല’.ഞങ്ങള്‍ അതുപോലും നിങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നില്ല.നിങ്ങള്‍ക്ക് കൊല്ലാനുമാകില്ല,തോല്‍പ്പിക്കാനുമാകില്ല. കാലമൊക്കെ മാറിപോയി.പിന്നെ പറഞ്ഞശേഷം ഫിക്ഷന്‍ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്നത് കാണുമ്പോള്‍ വീണടുത്ത് കിടന്ന് ഉരുളുക എന്ന പ്രയോഗം ഓര്‍മ വരുന്നുണ്ട്.20 20 ഒന്ന് റീവൈന്റ് ചെയ്ത് കണ്ടാല്‍ ആരാണ് മരിച്ചത് എന്നൊക്കെ വ്യക്തമാകും.’20 20 എന്ന സിനിമ ദിലീപിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളു,ബാക്കി എല്ലാരും തെണ്ടി തെണ്ടി ആയി’ഒന്നിച്ചു ചേര്‍ന്ന് നിന്ന് കൊണ്ട് കെട്ടിപ്പടുത്ത ഒരു സിനിമയില്‍ ഒരാള്‍ക്കു മാത്രമാണ് ഗുണം ഉണ്ടായത് എന്നാണ് ഇദ്ദേഹം പറയുന്നത്.അറിയാതെ വായില്‍ നിന്ന് സത്യങ്ങള്‍ വീണു പോയത് ആണെന്നാണ് തോന്നുന്നത്.സൂപ്പര്‍ ഹിറ്റ് ആയെന്നു അവകാശപെടുന്നൊരു സിനിമയില്‍ നിര്‍മാതാവിന് മാത്രമാണ് ഗുണം കിട്ടിയത് എന്ന് പറയുമ്പോള്‍ സിനിമ എന്നത് സാമ്പത്തികം എന്ന് മാത്രമായാണ് അവര്‍ ഉള്‍ക്കൊള്ളുന്നത് എന്ന് വ്യക്തമാണ്.’ആര്‍ക്കും എന്തും പറയാമെന്നൊക്കെയായി.സ്‌നേഹബന്ധം ഒക്കെ ഇല്ലാതായി’സ്‌നേഹം ബന്ധം എന്നത് അവകാശങ്ങള്‍ നിഷേധിക്കാനും അടിച്ചമര്‍ത്താനും പീഡിപ്പിക്കാനുമുള്ള ലൈസന്‍സ് അല്ല.അങ്ങനെ നിങ്ങളുടെ തോന്ന്യവാസങ്ങള്‍ക്ക് എതിരെ ശബ്ദിക്കുമ്പോള്‍ പോകുന്നത് ആണ് സ്‌നേഹബന്ധമെങ്കില്‍ ഞങ്ങള്‍ അതങ്ങു പോട്ടെ എന്ന് വയ്ക്കും.എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, സഹിക്കാനാവാതെ സ്ത്രീകള്‍ ശബ്ദിച്ചു തുടങ്ങുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സ്‌നേഹ ബന്ധം ഒക്കെ തകരുന്നതായി തോന്നുന്നുള്ളൂ അല്ലെ.ആത്മാഭിമാനബോധത്തോടെ ഉള്ള സ്‌നേഹ ബന്ധങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് നിങ്ങളുടെ തീട്ടുരങ്ങളെ ഭയപ്പെടാതെ WCC രൂപപ്പെട്ടത്.വൈവിധ്യുള്ള അഭിപ്രായങ്ങളും വാക്‌പോരുകളും സംഘടനകളും ഒക്കെ ഇനിയും ഉയര്‍ന്നു വരണം.ജീര്‍ണിച്ച പലതും നിങ്ങള്‍ക്കു മാറ്റാതെ മുന്നോട്ട് പോകാന്‍ ആകില്ല.നിങ്ങളുടെ ഭയം ആണ് ഇതിലൂടെ എല്ലാം വ്യക്തമാകുന്നത്.കൂടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത നിങ്ങള്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞ് രാജി വയ്ക്കാന്‍ തയ്യാറാകണം.നിങ്ങളുടെ വിശ്വാസത്തിലെ’മരിച്ച മനുഷ്യര്‍’ഇതുപോലെ കുതിച്ചുവരുമ്പോള്‍ നിങ്ങളൊക്കെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്നത് നന്നായി മനസ്സിലാകുന്നുണ്ട്.Shame on you Mr.Edavela Babu!!

More in Malayalam

Trending

Recent

To Top