Connect with us

മികച്ച ചികിത്സ ലഭിക്കുന്നുണ്ട്, പൂര്‍വ്വ സ്ഥിതിയിലേക്കെത്താന്‍ സമയമെടുക്കും;നന്ദി അറിയിച്ച്‌ അമിതാഭ് ബച്ചന്‍

News

തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച്‌ അമിതാഭ് ബച്ചന്‍. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞെന്നും എല്ലാം ശരിയായി വരുന്നു എന്നുമാണ് ബച്ചന്‍ തന്‍റെ പുതിയ ബ്ലോഗില്‍ കുറിച്ചത്. ഫെബ്രുവരി 28നായിരുന്നു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്

‘പ്രായമേറിയതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് കണ്ണിന് ശസ്ത്രക്രിയ വേണ്ടത്. ഏറെ മികച്ച ചികിത്സ ലഭിക്കുന്നുണ്ട്, പൂര്‍വ്വ സ്ഥിതിയിലേക്കെത്താന്‍ സമയമെടുക്കും, ബുദ്ധിമുട്ടുമാണ്. ടൈപ്പ് ചെയ്യുമ്ബോള്‍ ചിലപ്പോള്‍ അക്ഷരത്തെറ്റുകളുണ്ടാകാം, ക്ഷമിക്കണം’ എന്നാണ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

പഴയ വിന്‍ഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്‌സിനെ പോലെയാണ് താനിപ്പോഴെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇനി ഒരു കണ്ണിന് കൂടി ചികിത്സ നടക്കാനുണ്ടെന്നും രോഗം മാറിയാല്‍ വികാസ് ബഹലിന്‍റെ അടുത്ത സിനിമയുമായി ഉടന്‍ സഹകരിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു.

More in News

Trending

Recent

To Top