Connect with us

ജീവിതത്തിൽ ആദ്യമായി കിട്ടുന്ന ക്യാപ്റ്റൻസി ! രസകരമായ സംസാരവുമായി മണിക്കുട്ടനും ലാലേട്ടനും!

Malayalam

ജീവിതത്തിൽ ആദ്യമായി കിട്ടുന്ന ക്യാപ്റ്റൻസി ! രസകരമായ സംസാരവുമായി മണിക്കുട്ടനും ലാലേട്ടനും!

ജീവിതത്തിൽ ആദ്യമായി കിട്ടുന്ന ക്യാപ്റ്റൻസി ! രസകരമായ സംസാരവുമായി മണിക്കുട്ടനും ലാലേട്ടനും!

ബിഗ് ബോസ് മറ്റ് ഷോയിൽ നിന്നൊക്കെ വ്യത്യസ്തമാകുന്നത് അതിന്റെ മത്സര രീതികൊണ്ട് തന്നെയാണ്. ഓരോ ആഴ്‍ചയും ഓരോ വ്യക്തികളെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടാറുണ്ട്. ഒരാള്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ ആ ആഴ്‍ചയില്‍ എലിമിനേഷൻ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നതും ഈ ഗെയിമിലെ പ്രത്യേകതയാണ്.

രണ്ടാമത്തെ ആഴ്ചയിലെ ബി​ഗ് ബോസിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് മണിക്കുട്ടനെയാണ്. അതുകൊണ്ട് തന്നെ മണിക്കുട്ടൻ ഇത്തവണ എലിമിനേഷനിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ക്യാപ്റ്റൻസി എങ്ങനെയാകും എന്ന മോഹൻലാലിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തുകയാണ് മണിക്കുട്ടൻ.

സ്കൂളില്‍ പഠിച്ചിട്ടും കോളേജിൽ പഠിച്ചിട്ടും ക്രിക്കറ്റില്‍ ഇത്രയും നാളും കളിച്ചിട്ടും ആദ്യമായിട്ടാണ് ക്യാപ്റ്റന്‍സി കിട്ടുന്നത്. അത് മുഴുവനായി മുതലാക്കും. അം​ഗങ്ങൾ വഴക്കുണ്ടാക്കിയാല്‍ ആദ്യം പറഞ്ഞ് നോക്കും പിന്നെ മീശയൊക്കെ അത്യാവശ്യം പിരിച്ച് വച്ചിട്ടുണ്ട്. അതൂടെ പിരിച്ച് കഴിഞ്ഞാ പിന്നെ, വരുന്നത് വഴിയെ കാണാം എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. പിന്നാലെ മണിക്കുട്ടനെ ആരും ദേഹോപദ്രവം ചെയ്യരുതെന്ന് മോഹൻലാൽ തമാശയായി പറയുകയും ചെയ്തു.

അതേസമയം, ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷം മണിക്കുട്ടൻ നല്ല രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും മുന്നോട്ടും അദ്ദേഹം നല്ല പ്രകടനം കാഴ്ച വയക്കുമെന്നും മുൻ ക്യാപ്റ്റനായ സൂര്യ അഭിപ്രായപ്പെട്ടത്. ഇത്തവണ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്‍മി ജയനും മണിക്കുട്ടനും നോബിയുമായിരുന്നു. എല്ലാവരും കൂട്ടായിട്ടായിരുന്നു ഇവരെ ക്യാപ്റ്റൻ ടാസ്‍കിനായി നിർദ്ദേശിച്ചത് . ക്യാപ്റ്റനെ തെരഞ്ഞെടുക്കാൻ വേറിട്ട ടാസ്‍ക് ആയിരുന്നു ഇത്തവണ.

ആദ്യം ഒരു ഫോട്ടോ നല്‍കി. അതില്‍ പല വസ്‍ത്രങ്ങളുടെയും അത് ധരിച്ച ആളിന്റെയും ഫോട്ടോ നല്‍കി. അതുപോലെ ഈ മൂന്ന് മത്സരാർത്ഥികളും വസ്‍ത്രങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കണമെന്നായിരുന്നു ടാസ്‍ക്. ഒരു ബക്കറ്റില്‍ വസ്‍ത്രം നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വസ്‍ത്രം തെരഞ്ഞെടുക്കുന്നയാള്‍ വിജയിക്കുമെന്നായിരുന്നു വ്യവസ്‍ഥ. മൂവരും വാശിയോടെ മത്സരിച്ചു. ഒടുവില്‍ വിജയിയായ മണിക്കുട്ടനെ ക്യാപ്റ്റനായിരുന്ന സൂര്യ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.

about bigg boss

More in Malayalam

Trending

Recent

To Top