Connect with us

സൈജു ചേട്ടാ! ഒന്ന് ചിരിച്ചേ… ചിരിച്ചിത്രവുമായി മഹേഷ് കുഞ്ഞ് മോൻ

general

സൈജു ചേട്ടാ! ഒന്ന് ചിരിച്ചേ… ചിരിച്ചിത്രവുമായി മഹേഷ് കുഞ്ഞ് മോൻ

സൈജു ചേട്ടാ! ഒന്ന് ചിരിച്ചേ… ചിരിച്ചിത്രവുമായി മഹേഷ് കുഞ്ഞ് മോൻ

കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ പുതിയ ചിത്രം വൈറൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ചിത്രം മഹേഷ് പങ്കുവച്ചത്. മഹേഷിനൊപ്പം നടൻ സൈജു കുറുപ്പിനെയും ചിത്രത്തില്‍ കാണാം

അപകടത്തിൽ തകർന്ന പല്ലുകൾ ശരിയാക്കി ആ പഴയ ചിരിയോടെ തിരികെയെത്തുന്ന മഹേഷിനെ പ്രേക്ഷകർക്കിപ്പോൾ കാണാം.. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്ന മഹേഷിന്‍റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ക്ക് വേദനയായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് മഹേഷ്. തകര്‍ന്നുപോയ പല്ലുകള്‍ ശരിയാക്കി പഴയ ചിരിയുമായി നിൽക്കുകയാണ് മഹേഷ്

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. ചികിത്സ തുടരുന്നുണ്ടെങ്കിലും ആ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് മഹേഷ് ഇപ്പോൾ.

ജൂൺ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയായണ് അപകടം. പിൻ സീറ്റിൽ ബിനുവിനൊപ്പമായിരുന്നു യാത്ര. അപകടം നടന്നത് പാതി മയക്കത്തിൽ.

7 സെന്റിലെ പണി തീരാത്ത ചെറിയ വീട്ടിൽ നിന്ന് കഠിന പ്രയത്നത്തിലൂടെ കലാ രംഗത്ത് ഉയർന്നു വരാൻ ശ്രമിക്കുമ്പോഴായിരുന്നു വിധിയുടെ അപ്രതീക്ഷിത പ്രഹരം. വീട്ടിലേക്ക് ഇപ്പോഴുള്ളത് നടപ്പു വഴി മാത്രം. കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. 25 താരങ്ങളെ തുടർച്ചയായി അനുകരിച്ച് ആളുകളെ വിയ്മയിപ്പിച്ചാണ് വടകരയിൽ നിന്നു പോന്നത്. അതിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ് മഹേഷിന്റെ ആരാധകർ. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും കെ.ബി. ഗണേഷ്കുമാർ എംഎൽഎ വാഗ്ദാനം ചെയ്തിരുന്നു.

Continue Reading
You may also like...

More in general

Trending