Malayalam
ചിരി തന്നെയാണ് എപ്പോഴും…കഠിനാധ്വാനിയായിരുന്നു, ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്; വേദനയോടെ ഷിയാസ് കരീം
ചിരി തന്നെയാണ് എപ്പോഴും…കഠിനാധ്വാനിയായിരുന്നു, ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്; വേദനയോടെ ഷിയാസ് കരീം
കൊല്ലം സുധി നമ്മെ വിട്ട് പോയിട്ട് ഒരാഴ്ച പൂർത്തിയാവുകയാണ്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതോടുകൂടിയാണ് പ്രേക്ഷകർ കൊല്ലംസുധിയെ സ്നേഹിച്ചു തുടങ്ങിയത്. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഷോക്കിൽ നിന്നും താരങ്ങളും ആരാധകരും ഇതുവരെ മോചിതരായിട്ടില്ല
സുധിയെ കുറിച്ചുള്ള ഓർമ്മകളും സുധിയ്‌ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സമൂഹമാധ്യമങ്ങളിൽ എല്ലാ താരങ്ങളും പങ്കുവയ്ക്കുകയാണ്. സുധിയെ കുറിച്ചുള്ള ഓർമകളുമായി ഷിയാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റും ഫോട്ടോയും ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്.
” മക്കളെ, സുധി ചേട്ടൻ അങ്ങനെയാണ് എല്ലാവരേയും വിളിക്കുന്നത് , എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കും കെട്ടി പിടിക്കും തമാശ പറയും . ഇന്ന് വരെയും ആർക്കും വിഷമം ഉണ്ടാകുന്നത് പോലെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ചിരി തന്നെയാണ് എപ്പോഴും.കഠിനാധ്വാനിയായിരുന്നു, ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്.എന്നും എന്റെ ഓർമ്മയിലും എന്റെ ജീവിതത്തിന്റെ ഭാഗമായും കാണും” എന്ന കുറിപ്പോടെയാണ് ഷിയാസ് കരീം സുധിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.നിരവധി ആരാധകരാണ് ആ ചിത്രത്തിന് താഴെ സുധിയെ ഓർത്തുള്ള വിഷമം പങ്കുവയ്ക്കുന്നത്. സുധി ഒരിക്കലും ആ ഫ്ലോർ വിട്ട് എവിടെയും പോകില്ല അവിടെ തന്നെ ഉണ്ടാകും, ജനങ്ങളുടെ മനസ്സിൽ സുധിയ്ക്ക് മരണം ഇല്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
കൂട്ടത്തിൽ സുധിയുടെ മരണശേഷം സുധിയെ കുറിച്ച് പറഞ്ഞുകൊണ്ട് ലക്ഷ്മി നക്ഷത്ര ചെയ്ത യൂട്യൂബ് വീഡിയോയെ കുറിച്ച് ആരാധകർ മോശമായ കമന്റും ഈ പോസ്റ്റിനു താഴെ പറയുന്നുണ്ട്. “ആദരാഞ്ജലികൾ സുധി ചേട്ടാ, മരണത്തെ വരെ യൂട്യൂബ് കാശു ആക്കിയ ലക്ഷ്മി നക്ഷത്രക്കിരിക്കട്ടെ ഒരു കുതിര പവൻ” എന്നും “സത്യം ഇത്രയും വിഷമം ഉണ്ടെങ്കിൽ ആരെങ്കിലും അങ്ങനെ ചെയ്യുമോ, കഷ്ടം” എന്നുമൊക്കെയാണ് ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് ഷിയാസിന്റെ ചിത്രത്തിന് താഴെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. “അവരെ സംബന്ധിച്ച് അവരുടെ സങ്കടങ്ങൾ ആരാധകരുടെ മുന്നിൽ പറയുക മാത്രമാണ് ചെയ്തത്. അതിനുള്ള മീഡിയം യുട്യൂബ് ആയി പോയതിന് വിമർശിക്കണ്ട ആവശ്യം ഉണ്ടോ” എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മിയെ സപ്പോർട്ട് ചെയ്യുന്നവരും കുറവല്ല.
സിനിമ സീരിയല്‍ രംഗത്ത് സജീവമായ താരങ്ങളാണ് സ്റ്റാർ മാജിക് ഷോയില്‍ പങ്കെടുക്കാറുള്ളത്. രസകരമായ ഗെയിമുകളും ടാസ്‌ക്കും ഡാന്‍സും പാട്ടുമൊക്കെയായി മുന്നേറുന്ന ഈ പരിപാടിയിലെ സ്ഥിരം സാന്നിധ്യങ്ങളിൽ ഒരാൾ ആയിരുന്നു കൊല്ലം സുധി എന്ന അതുല്യ കലാകാരനും.സുധിയുടെ ജീവിതത്തില്‍ കരിയർ ബ്രേക്ക് ആയ പരിപാടികളാണ് സ്റ്റാര്‍ മാജികും ടമാര്‍ പഠാറും എന്ന് പലയിടത്തും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൊല്ലം സുധി എന്ന പേരിൽ താൻ അറിയപ്പെടാൻ തുടങ്ങിയതും സുധിച്ചേട്ടന്‍ എന്ന് പറഞ്ഞ് ആളുകള്‍ അടുത്തേക്ക് വരാൻ തക്കതായ രീതിയിൽ ജനഹൃദയത്തില്‍ ഇടം നേടിത്തന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക് എന്നും സുധി മുൻപ് പറഞ്ഞിട്ടുണ്ട്.