Malayalam
സുധിയുടെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിന് ശേഷം വാടകവീട്ടിലേക്ക് ഓടിയെത്തി അസീസ്, രേണുവിനെ ആശ്വസിപ്പിച്ചു, ഉള്ള് ഉലയ്ക്കുന്ന രംഗങ്ങൾ
സുധിയുടെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിന് ശേഷം വാടകവീട്ടിലേക്ക് ഓടിയെത്തി അസീസ്, രേണുവിനെ ആശ്വസിപ്പിച്ചു, ഉള്ള് ഉലയ്ക്കുന്ന രംഗങ്ങൾ
മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കൊല്ലം സുധി മറന്നില്ല. സുധിയുടെ മരണം ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവരുടെ സഹപ്രവർത്തകരെയാണ്.
നിരവധി പ്രോഗാമിലും, സ്റ്റേജുകളിലും ഒരുപാട് റിയാലിറ്റി ഷോകളിലും ഒരുമിച്ച് പങ്കെടുത്തവരാണ് ബിനു അടിമാലിയും അസീസ് നെടുമങ്ങാടും, സുധിയും നോബി മാർക്കോസുമെല്ലാം, സ്റ്റാർ മാജിക്കിലൂടെയാണ് ഇവരെല്ലാം പ്രശസ്തരായത്. കൊല്ലം സുധി വേദികളിൽ മിമിക്രി അവതരിപ്പിക്കുമ്പോൾ കൂടെ തന്നെ അസീസും ബിനു അടിമാലിയും ഉണ്ടാകാറുണ്ട്. കൊല്ലം സുധിയുടെ അടുത്ത സുഹൃത്തുക്കളാണ് ഇവർ. സുധിയുടെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിന് ശേഷം അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം അസീസ് സുധിയുടെ വീട്ടിൽ എത്തി ഭാര്യ രേണുവിനെയും മക്കളെയും കണ്ടതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. രേണുവിനെ പിടിച്ച് ഇരുത്തുന്നതും ആശ്വസിപ്പിക്കുന്നതും കാണാം. എന്നാൽ രേണു സംസാരിക്കുമ്പോൾ കണ്ണീരണിയുന്ന അസീസിനെയാണ് കാണാൻ കഴിയുന്നത്. ഇവരെല്ലാവരും തന്നെ രേണുവുമായി വളരെ അടുത്തം ബന്ധം സൂക്ഷിക്കുന്നവരാണ്.
കൊല്ലം സുധിയുടെ ഭാര്യയായിട്ടല്ല. സഹോദരിയായിട്ടാണ് സുഹൃത്തുക്കളെല്ലാം രേണുവിനെ കണ്ടത്.സുധിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ അസീസ് ഇപ്പോൾ അവരുടെ വീട്ടിൽ എത്തിയതും അവരെ ആശ്വസിപ്പിക്കുന്നതുമായ ചിത്രങ്ങൾ വൈറലാവുകയാണ്. രേണുവിനോട് സംസാരിക്കുമ്പോൾ പൊട്ടിക്കരയുന്ന അസീസിന്റെ ചിത്രങ്ങൾ മലയാളികൾക്ക് കാണാനാവില്ല. രേണു ഒരു വിധത്തിലാണ് മകന്റെ മുന്നിൽ പിടിച്ചു നിൽക്കുന്നത്
അതേസമയം കൊല്ലം സുധിയെക്കുറിച്ച് അസീസ് നെടുമങ്ങാട് പറഞ്ഞതും പ്രേക്ഷകർക്കിടയിൽ വേദന പടർത്തുകയാണ്. പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നത്. കഷ്ടപാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ സുധി എങ്ങനെ അതിജീവിച്ചുവെന്നാണ് അസീസ് പറഞ്ഞത്
‘‘എന്റെ ഗുരുവാണ് കൊല്ലം സുധി. സുധി അണ്ണന്‍ എത്രയോ വേദികളില്‍ ജഗദീഷിനെ അനുകരിച്ച് കയ്യടി വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സുരാജേട്ടന്റെ (സുരാജ് വെഞ്ഞാറമ്മൂട്) സീനിയറാണ് സുധിച്ചേട്ടന്‍. പുള്ളി വരാനായി സുരാജേട്ടന്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഈ മേഖലയിലേക്ക് വന്ന ആളാണ് അണ്ണൻ.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവാനായി ഞങ്ങളുടെ ബസ് കൂലിക്ക് കാശില്ലായിരുന്നു. തമ്പാനൂരില്‍ നില്‍ക്കുന്ന സമയത്ത് ഉപയോഗിച്ച ടയര്‍ കൊണ്ടുപോവുന്നൊരു ലോറി കണ്ടിരുന്നു. അതിലാണ് അന്ന് ഞങ്ങള്‍ കൊച്ചിയിലേക്ക് പോയത്. സുധിയണ്ണന്റെ മോനും അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വണ്ടിക്കകത്ത് ഇരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. മകനെ ക്ലീനറുടെ കൈയ്യില്‍ കൊടുത്ത് ഞാനും സുധിയണ്ണനും ടയറിന് മുകളിലായിരുന്നു ഇരുന്നത്. അന്നത്തെ ഷോയില്‍ ഞങ്ങള്‍ക്ക് ഫസ്റ്റ് കിട്ടിയിരുന്നു.
സുധി അണ്ണന്‍ സ്റ്റേജില്‍ നില്‍ക്കുന്ന സമയത്ത് എന്നെ സ്‌കിറ്റില്‍ ചേര്‍ക്കില്ല. അത് പറഞ്ഞ് ഞാനൊരുപാട് വഴക്കിട്ടിട്ടുണ്ട്. മോനെ നോക്കാനായാണ് എന്നെ മാറ്റിനിര്‍ത്തുന്നതെന്ന് പിന്നെയാണ് പറഞ്ഞത്. കുഞ്ഞെന്നു പറഞ്ഞാൽ പൊടിക്കുഞ്ഞ്.
മോനെ എനിക്ക് വിശ്വസിച്ച് നിന്റെ കയ്യില്‍ ഏല്‍പ്പിക്കാമെന്നായിരുന്നു സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞത്. ഇടയ്‌ക്കെപ്പോഴോ ഞാനും സുധിച്ചേട്ടനും ഒന്നിച്ച് സ്‌റ്റേജില്‍ കയറേണ്ട അവസ്ഥ വന്നു. എടാ, മോനെ എവിടെയാണ് കിടത്തിയെന്ന് ചോദിച്ചപ്പോള്‍, അവനെ പുറകില്‍ കിടത്തിയെന്നായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് വലുതായി അഞ്ച് വയസ്സുള്ളപ്പോൾ മോന്‍ കര്‍ട്ടന്‍ പിടിച്ച് നില്‍ക്കും. ഒരുമണിക്കുപോലും അവന്‍ ഉറങ്ങില്ല. പരിപാടി കഴിഞ്ഞ സമയത്ത് പോലും എനിക്ക് വീട്ടില്‍ പോവാന്‍ തോന്നാറില്ല. അത്രയിഷ്ടമാണ് സുധിച്ചേട്ടനെ.’’–അസീസ് പറഞ്ഞത്