Tamil
കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി
കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി
Published on
കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. തിരുവരൂറിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചെന്നൈയിൽ വച്ച് റിസപ്ഷൻ നടത്തും. ധീനയുടെ അടുത്ത നടനും സുഹൃത്തുമായ ശരത്ത് വിവാഹത്തിൽ പങ്കെടുത്തിരുന്നു.
കലക്ക പോവത് യാര് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ധീന പ്രശസ്തിയിൽ എത്തുന്നത്. 2017 ൽ ധനുഷ് സംവിധാനം ചെയ്ത ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധീന അഭിനയരംഗത്തെത്തുന്നത്.
ലോകേഷ് സംവിധാനം ചെയ്ത കൈതിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിലെ നായകൻ കാർത്തിക്കൊപ്പം ധീന എത്തുന്നുണ്ട്. കമൽഹാസൻ ചിത്രം വിക്രത്തിലും അതിഥിവേഷത്തിൽ ധീന എത്തിയിരുന്നു. ഹരീഷ് കല്യാണ്‍ നായകനാകുന്ന ‘ഡീസൽ’ ആണ് ധീനയുടെ പുതിയ ചിത്രം.
Continue Reading
You may also like...
Related Topics:
