Connect with us

പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല, പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ച്ചകള്‍ ഉണ്ടാവും; പുതിയ വിഡിയോയുമായി എലിസബത്ത്

Malayalam

പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല, പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ച്ചകള്‍ ഉണ്ടാവും; പുതിയ വിഡിയോയുമായി എലിസബത്ത്

പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല, പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ച്ചകള്‍ ഉണ്ടാവും; പുതിയ വിഡിയോയുമായി എലിസബത്ത്

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്. ഡോക്ടറായ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ഒപ്പം തന്നെ ഓരോ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറഞ്ഞും എലിസബത്ത് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, എലിസബത്ത് പങ്കുവച്ച പുതിയൊരു വീഡിയോയും ശ്രദ്ധ നേടുകയാണ്.

പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായമാണ് എലിസബത്ത് വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ഇത് എന്റെ അഭിപ്രായം മാത്രമാണ് എന്നും, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് എലിസബത്തിന്റെ വീഡിയോ തുടങ്ങുന്നത്. പ്രണയം- അത് ഏറ്റവും മനോഹരമായ ഒരു ഫീലിങ്‌സ് ആണ്. സിനിമകളില്‍ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാര്‍ക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവും ആണോ എന്നൊക്കെ തോന്നും, ഞാനും അനാര്‍ക്കലി സിനിമയുടെ വലിയ ആരാധികയാണ്. അതിലെ ഡയലോഗുകള്‍ എല്ലാം എനിക്ക് കാണാപാഠവും ആണ്.

എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല യഥാർത്ഥ പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആക്കിയാല്‍ പോരെ. പിന്നെ പ്രണയിക്കുമ്പോള്‍ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല, എലിസബത്ത് പറയുന്നു.

നമ്മുടെ പ്രണയത്തില്‍ നമ്മള്‍ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും എല്ലാം കടന്നുവന്നേക്കാം. അത് മാത്രവുമല്ല പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ച്ചകള്‍ ഉണ്ടാവും. ചിലപ്പോള്‍ കാമുകന്‍ ടോക്‌സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാവാം. അതൊക്കെ നമ്മള്‍ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാന്‍ നമുക്ക് സമയം എടുക്കും. അപ്പോഴേക്കും പ്രണയിച്ചു പോയതിനാല്‍ നാട്ടുകാര്‍ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി വരുമോ, ഇവള്‍ക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മള്‍ ആ ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തന്നെ ചിലപ്പോൾ തുടര്‍ന്നേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇല്ലെന്നും എലിസബത്ത് പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നല്ല, അമിതമായ പ്രതീക്ഷികള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ലെങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കമെന്ന് ഡോക്ടർ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top