Malayalam
അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ… മോഹന്‍ലാലിനെ അവസാനമായി കാണണമെന്ന്, എന്നാൽ ആ മനസ്സ് പോലും മോഹന്‍ലാല്‍ കാണിച്ചില്ല, ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യവും ആത്മാര്‍ത്ഥമല്ല; മോഹൻലാലിനെതിരെ ശാന്തിവിള
അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ… മോഹന്‍ലാലിനെ അവസാനമായി കാണണമെന്ന്, എന്നാൽ ആ മനസ്സ് പോലും മോഹന്‍ലാല്‍ കാണിച്ചില്ല, ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യവും ആത്മാര്‍ത്ഥമല്ല; മോഹൻലാലിനെതിരെ ശാന്തിവിള
മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും സംവിധായകൻ ശാന്തിവിള ദിനേശ് തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
മോഹന്‍ലാലിനെ ഒന്ന് കാണണമെന്ന് കെപിആര്‍ പിള്ളയുടെ വലിയ ആഗ്രഹമായിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
പിള്ള നിര്‍മ്മിച്ച സിനിമകളില്‍ ഏറ്റവും വലുത് ചിത്രമാണ്. കോടികള്‍ വാരിയ സിനിമയാണ് ചിത്രം. ചിത്രമാണ് അദ്ദേഹത്തിന് പേരുണ്ടാക്കിക്കൊടുത്ത സിനിമ’നൂറാം ദിവസം ആഘോഷിക്കവെ പ്രിയദര്‍ശന്റെ മോഹന്‍ലാലിന്റെയും തോളില്‍ കൈയിട്ട് പറഞ്ഞു ഇവര്‍ രണ്ടും എന്റെ മക്കളാണെന്ന്. നൂറാം ദിവസം മോഹന്‍ലാലിനും പ്രിയദര്‍ശനും മാരുതി കാര്‍ കൊടുത്തു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും ടിവിയും വാങ്ങിക്കൊടുത്തു.
എറണാകുളത്തുള്ള രഞ്ജിനിക്ക് തൃശൂരുള്ള അദ്ദേഹത്തെ പോയി കാണാന്‍ തോന്നിയില്ല. ആരെങ്കിലും?ഗേറ്റ് തുറന്ന് അകത്തേക്ക് വന്നാല്‍ ആ വരുന്നത് ലാലു മോന്‍ ആണോ എന്ന് ചോദിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ള മോഹന്‍ലാലിനെ അവസാനമായി കാണണമെന്ന്.
എറണാകുളത്ത് മോഹന്‍ലാലിന് സ്റ്റാര്‍ ഹോട്ടലുണ്ട്, അവിടേക്ക് പിള്ള സാറിനെ കൊണ്ട് ഹോട്ടലിലേക്ക് കൊണ്ട് വരൂ, അവിടെ വെച്ച് കാണാമെന്ന് പറയാനുള്ള മനസ്സ് പോലും മോഹന്‍ലാല്‍ കാണിച്ചില്ല. രവി പിള്ളയുടെ മകന്റെ കല്യാണത്തിന് ഹെലികോപ്ടറില്‍ വന്നിറങ്ങും. കലാകാരനല്ലേ മോഹന്‍ലാല്‍’
‘അദ്ദേഹത്തെ പോയി കാണുന്നതിന് പകരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. അദ്ദേഹം പോസ്റ്റിടാന്‍ വേന്ദ്രനാണ്. വേണ്ടതും വേണ്ടാത്തതുമായ എന്തും പോസ്റ്റ് ചെയ്യും’ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യവും ആത്മാര്‍ത്ഥമല്ലെന്നും ശാന്തിവിള ദിനേശന്‍ തുറന്നടിച്ചു.
പൊളിഞ്ഞ് പാളീസായി തിരുവന്തപുരത്ത് 150 രൂപയ്ക്ക് കിട്ടുന്ന റൂമില്‍ വന്ന് കിടക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം അധപതിച്ച് പോയപ്പോള്‍ ഒരാളുമുണ്ടായിരുന്നില്ല. നിങ്ങള്‍ മുഖത്ത് ചായം ഇടുന്നത് പോലെ മനസ്സിലും ചായമിടുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ തെറ്റ് പറയാന്‍ ഒക്കില്ലെന്നും ശാന്തിവിള കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ. പിള്ള വിടവാങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ പീച്ചിക്ക് സമീപം മന്ദന്‍ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.
മോഹന്‍ലാലിന്റെ താരമൂല്യമുയര്‍ത്തിയ ചിത്രങ്ങളൊരുക്കിയ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം.തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപ്പാടിൽ ഓർമ കുറിപ്പ് മോഹൻലാൽ പങ്കുവെച്ചിരുന്നു. നടനെന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനം വളരെ വലുതായിരുന്നെന്നും മോഹൻലാൽ പറഞ്ഞത്.
