Connect with us

ദിലീപും മഞ്ജു വാര്യരും മാച്ചല്ലായിരുന്നു… ദിലീപിന് മഞ്ജുവിന്റെയത്ര ലെവലില്ല, പ്രായത്തിന്റെ ചാപല്യം സംഭവിച്ചതായിരിക്കും, ഞാനവരെ നാല് തവണ നേരിട്ട് കണ്ടു; സന്തോഷ് വർക്കിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവവാണ് നടി നടത്തിയത്. ഇപ്പോൾ കൈ നിറയെ സിനിമകളുമായി മുന്നേറുകയാണ് ലേഡി സൂപ്പർ സ്റ്റാർ.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി. സിനിമാ രം​ഗത്ത് താനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വർക്കി പറയുന്നു.

ദിലീപും മഞ്ജു വാര്യരും മാച്ചല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെയത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യം സംഭവിച്ചതായിരിക്കും. ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോൾ മോഡേണായി. അവർ മാസ് പടങ്ങൾ ചെയ്യുന്നില്ല. ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്. നല്ല വ്യക്തിയാണ്. ദിലീപിനോട് വൈരാ​ഗ്യമുണ്ടെന്ന് തോന്നുന്നു. അവർ വളരെ വേദനിച്ചു. ഞാനവരെ നാല് തവണ നേരിട്ട് കണ്ടു. നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത്. സ്ട്രോങ് ലേഡിയാണ്.

ഒരു കാലം കഴിഞ്ഞാൽ മഞ്ജു എത്ര നാൾ സിനിമയിൽ ഉണ്ടാവുമെന്ന് അറിയില്ല. സിനിമാ ഫീൽഡിൽ നിന്ന് ഔട്ടാവുമ്പോൾ ആരും ഉണ്ടാവില്ല. ബ്രദർ മാത്രമേ ഉള്ളൂ. നല്ല പേഴ്സണാണ്. വേദനിപ്പിച്ചതിന്റെ വൈരാ​ഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരിൽ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി, സന്തോഷ് വർക്കി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പൊതുവേ താരങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ച് തുറന്നടിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. അടുത്തിടെ നിത്യ മേനോനെ ശല്യപ്പെടുത്തിയ വ്യക്തിയെന്നാരോപിച്ച് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയ ആളാണ് സന്തോഷ് വർക്കിയെന്നായിരുന്നു നിത്യ മേനോൻ ആരോപിച്ചത്. നിരന്തരം ഫോൺ ചെയ്തു. ലൊക്കേഷനുകളിൽ വന്നു, ഇയാളെക്കൊണ്ട് തന്റെ കുടുംബം പോലും ബുദ്ധിമുട്ടിയെന്നും നിത്യ മേനോൻ തുറന്നടിച്ചിരുന്നു

More in Malayalam

Trending