featured
സിനിമ വിജയിക്കാന്‍ വ്‌ളോഗര്‍മാരും കനിയണം, സോഷ്യല്‍മീഡിയ റിവ്യൂസ് താരരാജാക്കന്മാര്‍ക്കും ഭയം
സിനിമ വിജയിക്കാന്‍ വ്‌ളോഗര്‍മാരും കനിയണം, സോഷ്യല്‍മീഡിയ റിവ്യൂസ് താരരാജാക്കന്മാര്‍ക്കും ഭയം
മലയാളത്തിന്റെ താരരാജാക്കന്മാരും യൂട്യൂബ് വ്‌ളോഗര്‍മാരെ ഭയപ്പെടുന്നു. ഒരു സിനിമ വിജയിക്കണമെങ്കില്‍ ഇപ്പോള്‍ വ്‌ളോഗര്‍മാരുടെ മികച്ച റിവ്യു കൂടി വേണമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇറങ്ങുന്ന ചിത്രങ്ങളെക്കുറിച്ച് പല സോഷ്യല്‍മീഡിയകളും റിവ്യു എഴുതുന്നുണ്ട്. ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് റിവ്യു കണ്ട ശേഷമാണ് പലരും സിനിമ കാണാന്‍ പോകുന്നത്. താരരാജക്കന്മാരുടെ സിനിമയെന്നൊന്നും നോകക്ില്ല, ഇഴകീറി മുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തുള്ള റിവ്യുകളാണ് പുറത്തേക്ക് വരുന്നത്. ഇതോടെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടും.
കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ റിവ്യൂകളെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് സിനിമാക്കാരൊക്കെ വ്‌ളോഗര്‍മാരെ ഭയപ്പെടുന്നു എന്ന ഒരു പ്രതീതി ഉണ്ടാക്കിയിരിക്കുന്നത്. അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളെ കുറിച്ച് പല സോഷ്യല്‍ മീഡിയകളും റിവ്യുകള്‍ എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകള്‍ കാണാന്‍ ആളുകള്‍ തിയറ്ററില്‍ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവര്‍ വരെ ഇത്തരം റിവ്യുകള്‍ നടത്താറുമുണ്ട്. ഇത്രയും വര്‍ഷം സിനിമാ മേഖലയില്‍ ഉള്ള ആളെന്ന നിലയില്‍, ഈ ഇന്‍ഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്നായിരുന്നു ചോദ്യം.
അതിന്റെ മെരിറ്റ്‌സും ഡി മെരിറ്റ്‌സുമൊന്നും നമ്മള്‍ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകാതിരുന്നാല്‍ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ മറുപടിയില്‍ തന്നെയുണ്ട് വ്‌ളോഗര്‍മാര്‍ തങ്ങള്‍ക്ക് പണിയാണെന്നുള്ള താക്കീത്.
അടുത്തകാലത്തായ് ഈ വ്‌ളോഗര്‍മാര്‍ എടുത്തിട്ട് അലക്കിയത് മുഴുവന്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മരക്കാര്‍,ഒടിയന്‍,ആറാട്ട്,മോണ്‍സ്റ്റര്‍,എലോണ്‍ തുടങ്ങി മോഹന്‍ലാല്‍ ചിത്രങ്ങളെയെല്ലാം എയറില്‍ക്കേറ്റി വ്‌ളോഗര്‍മാര്‍. ഇതുകൂടാതെ വ്‌ളോഗര്‍മാരും നടന്മാരും തമ്മിലുള്ള ഉരസലുകളും കുറവല്ല. മോഹന്‍ലാലിന്റെ ആറാട്ടെന്ന ചിത്രത്തെ എയറില്‍ക്കേറ്റിയപ്പോള്‍ നടന്‍ ഇതിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരുന്നു. ഇറങ്ങുന്ന എല്ലാ സിനിമകളേയും കീറിമുറിക്കും വ്‌ളോഗര്‍മാര്‍. അതുകൊണ്ട് വ്‌ളോഗര്‍മാരേയും സൂക്ഷിക്കുക.
മുന്‍പൊക്കെ ചിത്രത്തിന്റെ പ്രൊമോഷനുമായ് ബന്ധപ്പെട്ട് ഇന്റര്‍വ്യൂകളും മറ്റുമാണ് താരങ്ങള്‍ കൊടുക്കാറുള്ളത്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ മാറി. സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങായിട്ടുള്ള വ്‌ളോഗര്‍മാരുടെ ഒപ്പം വീഡിയോ പ്രൊമോഷന്‍. ഒരു സിനിമ വിജയിപ്പിച്ചെടുക്കണേല്‍ സോഷ്യല്‍മീഡിയ സപ്പോര്‍ട്ടും കൂടിയേ തീരു എന്നതാണ് ഇന്നത്തെ സ്ഥിതി. ആളുകള്‍ സോഷ്യല്‍മീഡിയ റിവ്യു കേട്ട് സിനിമയ്ക്ക് ടിക്കറ്റെടുക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതല്‍. വ്‌ളോഗര്‍മാര്‍ക്ക് കാശ് കൊടുത്ത് റിവ്യു ചെയ്യിപ്പിക്കുന്ന നടന്മാരും ഉണ്ട്. ഇത് മാത്രമല്ല, വ്‌ളോഗര്‍മാരും വ്‌ളോഗര്‍മാരുടെ ഫാന്‍സുകാര്‍ തമ്മിലുള്ള അടിയും കുറവല്ല. ഇതിനിടയിലൊക്കെ മികച്ച രീതിയില്‍ റിവ്യു ചെയയ്ുന്നവരും ഉണ്ട്. ഏതായാലും വ്‌ളോഗര്‍മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയാള സിനിമ. ഒന്ന് ജീവിക്കാന്‍ അനുവദിക്കടേ ആ അവസ്ഥയിലാണ് പല നടന്മാരും
