News
ചാനല്‍ ഷോയ്ക്കിടയില്‍ വീണ് നട്ടെല്ലിന് പരിക്ക്; ആരും സഹായിച്ചില്ല;കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ല; നീറുന്ന ഓർമ്മകൾ പങ്കുവച്ച് തൂവൽസ്പർശം താരം സിനി!
ചാനല്‍ ഷോയ്ക്കിടയില്‍ വീണ് നട്ടെല്ലിന് പരിക്ക്; ആരും സഹായിച്ചില്ല;കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ല; നീറുന്ന ഓർമ്മകൾ പങ്കുവച്ച് തൂവൽസ്പർശം താരം സിനി!
ഇന്ന് മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സിനി വര്‍ഗ്ഗീസ്. മിനി സ്‌ക്രീന്‍ പരമ്പരകളാണ് സിനിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നത്. നടിയായും വില്ലത്തിയായുമെല്ലാം സിനി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ തകർത്തഭിനയിക്കുകയാണ് ഇപ്പോഴും.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സിനി. തന്റെ വിശേഷങ്ങളൊക്കെ സിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
അതേസമയം. ഇടയ്ക്ക് പരമ്പരകളില്‍ നിന്നെല്ലാം സിനി ഒരു ഇടവേള എടുത്തിരുന്നു. അതിനു കാരണമെന്തെന്ന് സിനിയുടെ രണ്ടാം വരവിൽ നിരവധി ആരാധകരാണ് ചോദിച്ചത്. ഇതേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അഭിനേത്രിയാവണം എന്നാഗ്രഹിച്ച് ഫീല്‍ഡിലേക്ക് വന്നയാളല്ല ഞാൻ . കുട്ടിക്കാലം മുതലേ തന്നെ ഡാന്‍സ് പഠിച്ചിരുന്നു, ഭരതനാട്യമായിരുന്നു കൂടുതലിഷ്ടം. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ നാടോടി നൃത്തത്തിന് സമ്മാനവും നേടിയിരുന്നു. പിന്നീടാണ് അഭിനയിക്കാനുള്ള അവസരം തേടി സീരിയലിൽ എത്തുന്നത്. പ്രസാദ് നൂറനാടിന്റെ സീരിയലിലേക്കായിരുന്നു ആദ്യം വിളി വന്നത്.
എന്നാല്‍ ഈ തിരക്കിനിടയില്‍ പലപ്പോഴും തനിക്ക് ആരോഗ്യം ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് സിനി പറയുന്നത്. സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധിച്ചിരുന്നില്ലെന്നും സിനി പറയുന്നു. ഇതിനിടെയാണ് തടി കൂടുന്നത്. തൈറോയ്ഡിന്റെ പ്രശ്‌നമുണ്ടായിരുന്നു എന്നാല്‍ ആ സമയത്ത് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ചിലര്‍ ദുഷ്പ്രചാരണവുമായി രംഗത്തെത്തി.
ഞാന്‍ അഭിനയം നിര്‍ത്തിയെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചതെന്നും ഈ പ്രചരണത്തോടെ തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാതായെന്നും സിനി വേദനയോടെ പറയുന്നു.
ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ താന്‍ അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞതോടെ പലരും അത് വിശ്വസിക്കുകയായിരുന്നുവെന്നാണ് സിനി പറയുന്നത്. എന്നാല്‍ തന്റെ കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ല. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും താരം പറയുന്നു. പിന്നാലെ തനിക്ക് പരുക്ക് പറ്റിയതിനെക്കുറിച്ചും സിനി ഓര്‍ക്കുന്നുണ്ട്.
ഒരു ചാനല്‍ ഷോയ്ക്കിടയില്‍ വീണിരുന്നു. തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നുവെങ്കിലും ചാനലിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവുമുണ്ടായിരുന്നില്ലെന്നും വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും സിനി പറഞ്ഞു.
സിനിയും ആന്റണിയും പ്രണയിച്ച് വിവാഹിതരായവരാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ജീന്‍സും ടോപ്പുമിട്ടായിരുന്നു പോയിരുന്നത്. ചുരിദാറിട്ട് ക്ലാസില്‍ വരണമെന്നായിരുന്നു സീനിയര്‍ ചേട്ടന്‍മാരുടെ കല്‍പ്പന. ഇക്കാര്യം തന്നോട് പറഞ്ഞത് ആന്റണിയായിരുന്നു.
എന്നാല്‍ ചുരിദാറിട്ട് കാണണമെങ്കില്‍ വാങ്ങിച്ച് തരണമെന്ന് സിനി പറഞ്ഞു. അതു പിന്നെ പ്രണയമായി മാറുകയായിരുന്നുവെന്നാണ് താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സ്നേഹവും പിന്തുണയുമുള്ളതിനാല്‍ പ്രതിസന്ധികളിലൊന്നും തളരാതെ മുന്നേറായെന്നും സിനി പറയുന്നു.
about sini
