Connect with us

ദിലീപ്- അരുണ്‍ ഗോപി ചിത്രത്തില്‍ ബോളിവുഡ് താരം ദിനോ മോറിയയും; ആകാംക്ഷയോടെ ആരാധകര്‍

Malayalam

ദിലീപ്- അരുണ്‍ ഗോപി ചിത്രത്തില്‍ ബോളിവുഡ് താരം ദിനോ മോറിയയും; ആകാംക്ഷയോടെ ആരാധകര്‍

ദിലീപ്- അരുണ്‍ ഗോപി ചിത്രത്തില്‍ ബോളിവുഡ് താരം ദിനോ മോറിയയും; ആകാംക്ഷയോടെ ആരാധകര്‍

രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെയാണ് ആരംഭിച്ചത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് തമന്നയാണ്. തെന്നിന്ത്യയിലെ പ്രമുഖ നായികാ താരത്തിന്റെ മലയാളം അരങ്ങേറ്റചിത്രമാണിത്.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി തമിഴ് താരം ശരത് കുമാറും എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ശ്രദ്ധേയ താരനിര അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇത് സംബന്ധിച്ച് പുതിയൊരു പ്രഖ്യാപനം ഇന്നെത്തി.

പ്രമുഖ ബോളിവുഡ് താരം ദിനോ മോറിയയും ഈ ചിത്രത്തിന്റെ ഭാഗമാണെന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി അറിയിച്ചത്. 1999ല്‍ പുറത്തെത്തിയ പ്യാര്‍ മേം കഭീ കഭീ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിനോ മോറിയ വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

നാല്‍പതിലേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുള്ള ദിനോ മോറിയ തമിഴ്, കന്നഡ ചിത്രങ്ങളിലും, തമിഴ്, മലയാളം ബൈലിംഗ്വല്‍ ചിത്രമായ സോളോയിലും അഭിനയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top