Connect with us

“ഭാര്യ ഉപേക്ഷിച്ചുപോയി, പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തത് കൊണ്ടോ എന്തോ, വിഷമമുണ്ട്”; ബീന ചേച്ചി തെറ്റ് ചെയ്യില്ല; മനോജ് കുമാറിനെ തെറി വിളിച്ച് ആരാധകർ!

News

“ഭാര്യ ഉപേക്ഷിച്ചുപോയി, പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തത് കൊണ്ടോ എന്തോ, വിഷമമുണ്ട്”; ബീന ചേച്ചി തെറ്റ് ചെയ്യില്ല; മനോജ് കുമാറിനെ തെറി വിളിച്ച് ആരാധകർ!

“ഭാര്യ ഉപേക്ഷിച്ചുപോയി, പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തത് കൊണ്ടോ എന്തോ, വിഷമമുണ്ട്”; ബീന ചേച്ചി തെറ്റ് ചെയ്യില്ല; മനോജ് കുമാറിനെ തെറി വിളിച്ച് ആരാധകർ!

ഇന്ന് മലയാള സീരിയൽ താരങ്ങളെല്ലാം യൂട്യൂബ് ചാനലുകളുമായി സജീവമാണ്. വീട്ടിലെ ഓരോ വിശേഷങ്ങളും ഇന്ന് ആരാധകർക്ക് മുന്നിൽ ലൈവ് ആയോ തന്നെ താരങ്ങൾ എത്തിക്കാറുണ്ട്. വിവാഹവും പ്രസവവും കുഞ്ഞിന്റെ നൂല് കെട്ടൽ ചടങ്ങും എന്ന് വേണ്ട വിവാഹ മോചനവും എല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ മനോജ് കുമാർ പങ്കുവച്ച വീഡിയോ കണ്ട അമ്പരപ്പിലാണ് ആരാധകർ. മനോജ് കുമാറും ബീനാ ആന്റണിയും വേർപെട്ടു എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പോകും വിധമാണ് മനോജ് കുമാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

യൂട്യൂബില്‍ വളരെ അധികം സജീവമായ നടനാണ് മനോജ് കുമാര്‍. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും അഭിനയ രംഗത്തെ കാര്യങ്ങളും തന്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും എല്ലാം മനോജ് കുമാര്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കുമാര്‍ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാന്‍ തോല്‍ക്കില്ല’ എന്ന തംപ് നെയിലോടു കൂടെ ബീന ആന്റണിയുടെ പേരും ചേര്‍ത്ത് ആണ് മനോജ് കുമാര്‍ പുതിയ വ്‌ളോഗ് പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയില്‍ ഭാര്യ പോയതിനെ കുറിച്ച് പറയുമ്പോള്‍ മനോജിന്റെ മുഖത്ത് യാതൊരു തര സങ്കട ഭാവവും കാണാതിരിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ കുറേ കാര്യം ബോധ്യമാവും. ഇത് ശരിക്കുള്ള സംഭവമാണോ, അതോ മനോജ് പ്രാങ്ക് ചെയ്യുന്നതോ.

‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, ആള് പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ പിടിച്ച് നിര്‍ത്താന്‍ പറ്റുമോ. എന്നാല്‍ ആ ഒരു കാര്യം കൊണ്ട് തകര്‍ന്ന് വിഷമിച്ച് ഇരിക്കില്ല.

അതിനോട് എനിക്ക് താത്പര്യമില്ല. ജീവിതം മുന്നോട്ട് പോയേ പറ്റൂ. ആരൊക്കെ ജീവിതത്തില്‍ ഉപേക്ഷിച്ചാലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകണമല്ലോ. അതുകൊണ്ട് ഞാന്‍ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കുമാര്‍ വീഡിയോ ആരംഭിയ്ക്കുന്നത്.

ശേഷം പുതിയ ആളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്ന് പറഞ്ഞ് നടി രശ്മിയെ വിളിച്ചിരുത്തി. അപ്പോഴാണ് സംഗതി ഏതാണ് മനസ്സിലാവുന്നത്, സംഭവം ബീന ആന്റണി മനോജ് കുമാറിനെ ഉപേക്ഷിച്ച് പോയതല്ല, സോണിയ ബോസ് ആണ് മനോജിനെ ഇട്ടിട്ട് പോയത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിനെ കുറിച്ചാണ് മനോജ് ഇത്രയും നേരം സംസാരിച്ചത്. സീരിയലില്‍ സോണിയ ആയിരുന്നു മനോജിന്റെ ഭാര്യ. സോണിയ പിന്മാറിയ സാഹചര്യത്തില്‍ ഇനി രശ്മിയായിരിയ്ക്കും ഭാര്യയായി എത്തുന്നത്.

മംഗല്യം എന്ന സീരിയലിന് ശേഷം ഞാനും രശ്മിയും ഒന്നിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സീരിയല്‍ ആണ് ഇത് എന്നും. ബീനയുമായും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ആളാണ് രശ്മി എന്നും മനോജ് കുമാര്‍ പറയുന്നു. ഭാഗ്യലക്ഷ്മി എന്ന സീരിയലിലെ ടൈറ്റില്‍ റോളില്‍ തന്നെ എത്താന്‍ കഴിഞ്ഞത് വലിയൊരു ഉത്തരവാദിത്വമാണ്. ആരും കൊതിയ്ക്കുന്ന ഒരു കഥാപാത്രമാണ് ഭാഗ്യലക്ഷ്മി. സോണിയയ്ക്ക് നല്‍കിയ എല്ലാ പിന്തുണയും തനിയ്ക്കും നല്‍കണം എന്ന് രശ്മി പറഞ്ഞു.

അതേസമയം, വീഡിയോ ഞെട്ടിച്ചല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നല്ല തെറിവിളി വീഡിയോയ്ക്ക് താഴെ ആരാധകർ തന്നെ കൊടുക്കുന്നുണ്ട്. ബീനച്ചേച്ചി ഒരിക്കലും അങ്ങനെ ചെയ്യില്ല… ചേട്ടന്റെ മുഖത്തെ കള്ളചിരി കണ്ടാൽ അറിയാം പറയുന്നത് കള്ളമാണെന്ന്… ദൈവം അനുഗ്രഹിച്ച ജീവിതമാണ്…. ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ… എന്നാണ് ഒരാൾ കമെന്റായി കുറിച്ചിരിക്കുന്നത്. ഓൺലൈൻ മീഡിയയെക്കാൾ നന്നായി ഞെട്ടിക്കാൻ ഇപ്പോൾ താരങ്ങൾക്കും അറിയാം എന്ന് മനോജ് കുമാറിന്റെ തമ്പിൽ നിന്നും മനസിലാക്കാം.

about beena antony

Continue Reading
You may also like...

More in News

Trending

Recent

To Top