Connect with us

‘നാന്… പൃത്തിരാജ്.. അനൂപ് മേനോന്‍.. എന്ന വീഡിയോ കണ്ടു; ബാലയുടെ നിർമ്മാണത്തിനുള്ള ആ സിനിമയിൽ അഭിനയിക്കെണ്ടതായിരുന്നു; ട്രോൾ വീഡിയോ കണ്ട പൃഥ്വിരാജ് !

News

‘നാന്… പൃത്തിരാജ്.. അനൂപ് മേനോന്‍.. എന്ന വീഡിയോ കണ്ടു; ബാലയുടെ നിർമ്മാണത്തിനുള്ള ആ സിനിമയിൽ അഭിനയിക്കെണ്ടതായിരുന്നു; ട്രോൾ വീഡിയോ കണ്ട പൃഥ്വിരാജ് !

‘നാന്… പൃത്തിരാജ്.. അനൂപ് മേനോന്‍.. എന്ന വീഡിയോ കണ്ടു; ബാലയുടെ നിർമ്മാണത്തിനുള്ള ആ സിനിമയിൽ അഭിനയിക്കെണ്ടതായിരുന്നു; ട്രോൾ വീഡിയോ കണ്ട പൃഥ്വിരാജ് !

പൂർണ്ണമായി മലയാളി അല്ലെങ്കിലും നടൻ ബാല മലയളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. നടനെന്നതിലുപരി സംവിധായകനായും ബാല കഴിവ് തെളിയിച്ചിട്ടുണ്ട്. ബാല ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് മലയാളത്തിലും തമിഴിലുമാണ്.

തമിഴ് സിനിമയിൽ തിളങ്ങിയശേഷമാണ് മലയാളത്തിലും യുവ നായകന്മാർക്കൊപ്പം ബാല എത്തുന്നത്. ബാലയുടെ സിനിമകളെക്കാൾ ബാലയുടെ അഭിമുഖങ്ങൾ മലയാളത്തിൽ ഹിറ്റ് ആയിട്ടുണ്ട്. ട്രോൾ
ചെയ്യപ്പെടും ബാല വൈറലായിട്ടുണ്ട്, ഇടയ്ക്കൊക്കെ എയറിലും ആയിട്ടുണ്ട്.

അടുത്തിടെ ബാലയോട് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് നടൻ ടിനി ടോമും രമേഷ് പിഷാരടിയും പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു.

“നാന്..പൃത്തിരാജ്… അനൂപ് മേനോന്‍ എന്ന് ടിനി ടോം ബാലയെ അനുകരിച്ച് പറഞ്ഞ ഡയലോ​ഗ് വലിയ രീതിയിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ബാലയുടെ ഹിറ്റ്ലിസ്റ്റ് സിനിമയിൽ പ്രവർത്തിച്ച അനുഭവമാണ് തമാശ കലർത്തി ടിനി ടോം ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല സംവിധാനം ചെയ്ത സിനിമയായിരുന്നു ഹിറ്റ്‌ലിസ്റ്റ്. ടിനി ടോമിന്റെ അഭിമുഖം വൈറലായതോടെ ബാലയുടെ ഹിറ്റ്ലിസ്റ്റ് സിനിമയുടെ പോസ്റ്ററും ആളുകൾ കുത്തിപൊക്കി കൊണ്ടുവന്നിരുന്നു.

ബാല തന്നെയായിരുന്നു സിനിമയുടെ നിർമാണവും നിർവഹിച്ചത്. പൃഥ്വിരാജിനെ സിനിമയിലേക്ക് ബാല കാസ്റ്റ് ചെയ്തിരുന്നുവെങ്കിലും താരത്തിന് അതിൽ അഭിനയിക്കാൻ സാധിച്ചില്ല. ടിനി ടോം വീണ്ടും പഴയ കാര്യങ്ങൾ കുത്തിപൊക്കി കൊണ്ടുവന്നതോടെ എന്തുകൊണ്ടാണ് താൻ ഹിറ്റ്ലിസ്റ്റിൽ അഭിനയിക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.

https://youtu.be/iDeBrSK03Fg

ബാലയെ കളിയാക്കിയുള്ള വീഡിയോ കണ്ടിരുന്നുവെന്നും പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാന്, പൃത്തിരാജ്, അണൂപ് മേനോന്‍ എന്ന വൈറല്‍ വീഡിയോ കണ്ടിരുന്നോയെന്നും സോഷ്യല്‍ മീഡിയയിലെ ഇത്തരം വൈറല്‍ കണ്ടന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. ‘ഞാന്‍ ആ വീഡിയോ കണ്ടിരുന്നു.

സത്യത്തില്‍ ബാലയുടെ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ ഇരുന്നതായിരുന്നു. മൂന്നോ നാലോ ദിവസത്തെ ഷൂട്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് എനിക്ക് ചിക്കന്‍ പോക്‌സ് വന്നു. അതുകൊണ്ട് പോകാന്‍ പറ്റിയില്ല. എന്ത് ക്യാരക്ടറാണെന്നോ എന്താണ് വേഷമെന്നോ എനിക്കറിയില്ലായിരുന്നു’ പൃഥ്വിരാജ് പറഞ്ഞു.

ടിനി ടോമിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇതിനോട് പ്രതികരിച്ചുകൊണ്ട് നടന്‍ ബാലയും രംഗത്തുവന്നിരുന്നു. തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്നും ഒരു സന്തോഷവുമില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.

എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്നപോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല’ എന്നെല്ലാം അന്ന് ബാല പറഞ്ഞിരുന്നു.

about bala

More in News

Trending

Recent

To Top