Connect with us

വിചാരണ കോടതിയുടെ കയ്യിലിരിക്കെ മെമ്മറി കാർഡ് ആരെങ്കിലും അനധികൃതമായി ഒരു ഫോണിലിട്ടെങ്കില്‍ അത് വളരെ ശക്തമായ ഒരു പോയിന്റാണ്,അത് ആരാണെന്നുള്ളത് വെളിയില്‍ വരേണ്ടതുണ്ട്; രാഹുൽ ഈശ്വർ പറയുന്നു !

News

വിചാരണ കോടതിയുടെ കയ്യിലിരിക്കെ മെമ്മറി കാർഡ് ആരെങ്കിലും അനധികൃതമായി ഒരു ഫോണിലിട്ടെങ്കില്‍ അത് വളരെ ശക്തമായ ഒരു പോയിന്റാണ്,അത് ആരാണെന്നുള്ളത് വെളിയില്‍ വരേണ്ടതുണ്ട്; രാഹുൽ ഈശ്വർ പറയുന്നു !

വിചാരണ കോടതിയുടെ കയ്യിലിരിക്കെ മെമ്മറി കാർഡ് ആരെങ്കിലും അനധികൃതമായി ഒരു ഫോണിലിട്ടെങ്കില്‍ അത് വളരെ ശക്തമായ ഒരു പോയിന്റാണ്,അത് ആരാണെന്നുള്ളത് വെളിയില്‍ വരേണ്ടതുണ്ട്; രാഹുൽ ഈശ്വർ പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസ് കേരളക്കര ഒന്നാകെ ഉറ്റു നോക്കുന്ന ഒന്നാണ് . കേസിലെ ഓരോ നീക്കവും വലിയ ചർച്ച വിഷയമാകാറുണ്ട് .ഇപ്പോഴിതാ കോടതി മാറ്റവുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും അവർക്ക് തീർച്ചയായും സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ടെന്ന് രാഹുല്‍ ഈശ്വർ. അതൊക്കെ നമ്മുടെ ജുഡീഷ്യല്‍ സംവിധാനം എല്ലാവർക്കും നല്‍കുന്ന അവകാശമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ലോകത്ത് എല്ലായിടത്തും കോടതി തന്നെയാണ് ഏറ്റഴും വലിയ വിശ്വാസ്യതയുള്ള ഘടകമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കിക്കുകയായിരുന്നു അദ്ദേഹം.

ഇരുവിഭാഗങ്ങള്‍ക്കും തങ്ങളുടെ നിലപാടുകള്‍ വെക്കാനും അത് എഴുതികൊടുക്കാനും സുതാര്യമായി തന്നെ ലോകത്തെ അറിയിക്കാനും സാധിക്കുന്നു എന്നുള്ളതാണ് കോടതികളുടെ എറ്റവും വലിയ ഗുണം എന്ന് പറയുന്നത്. രാഷ്ട്രീയത്തേക്കാളും എക്സിക്യൂട്ടീവിനേക്കാളുമൊക്കെ ബാലന്‍സ്ഡ് ആയിട്ടുള്ളൊരു വ്യൂ പോയിന്റാണ് ജൂഡീഷ്യറി സ്വീകരിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് കോടതി ഏറ്റവും വിശ്വാസ്യതയുള്ള ഘടകമായി നിലനില്‍ക്കുന്നത്. അല്‍പം വേഗത കുറവാണെങ്കില്‍ വ്യക്തമായ ഒരു നിലപാട് കോടതിയില്‍ നിന്നുണ്ടാവ്. കോടതിയില്‍ പറയുന്നതും എഴുതിക്കൊടുക്കുന്നതുമായ ന്യായങ്ങള്‍ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും പറയുന്നതിനേക്കാള്‍ തെളിവ് മൂല്യും വേണമെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവരോട് എനിക്ക് പറയാനുള്ളതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

മാധ്യമങ്ങളില്‍ പറയുന്നതൊക്കെ അവിടെ പോയി പറഞ്ഞാല്‍ കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ തിരിച്ചടിയോ നിയന്ത്രണങ്ങളൊക്കെയോ ഉണ്ടാവും. അതിജീവിതയ്ക്ക് അത്തരമൊരു തിരിച്ചടി സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കട്ടെ. അതിജീവിത സുപ്രീംകോടതിയില്‍ പോയാലും കോടതി മാറ്റം എന്നുള്ള ആവശ്യം അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന് വളരെ ആത്മാർത്ഥതയോട് കൂടി തന്നെ പറയാം.

നേരത്തേയും അതിജീവിത സുപ്രീംകോടതിയില്‍ പോയിട്ടുണ്ട്. രണ്ടാമതും ഹൈക്കോടതിയില്‍ വിശദമായ വാദം നടന്നതിന് ശേഷമാണ് വിധി പറഞ്ഞത്. അതിന് മുകളില്‍ വീണ്ടും അപ്പീല്‍ പോയിട്ട് അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചാല്‍ വളരെ സന്തോഷം. എന്നാല്‍ കിട്ടാനുള്ള സാധ്യത വളരെയധികം കുറവാണ്. അത് എത്രമാത്രം ഉണ്ടാവാനുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.വിചാരണ കോടതിയുടെ കയ്യിലിരിക്കെ മെമ്മറി കാർഡ് ആരെങ്കിലും അനധികൃതമായി ഒരു ഫോണിലിട്ടെങ്കില്‍ അത് വളരെ ശക്തമായ ഒരു പോയിന്റാണ്.

അത് ആരാണെന്നുള്ളത് വെളിയില്‍ വരേണ്ടതുണ്ട്. 35 മിനുറ്റ് എന്ന് പറയുന്നത് ചെറിയ കാര്യമില്ല. പറയുന്നത് പോലെ ദൃശ്യങ്ങള്‍ ടാമ്പർ ചെയ്യപ്പെട്ടിട്ടില്ല, ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല.ഫയലുകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയത് ദീപ എന്ന എഫ് എസ് എല്‍ ഉദ്യോഗസ്ഥയാണ്. നിയമപരമായ എല്ലാകാര്യങ്ങളും ഉപയോഗപ്പെടുത്തണം. അതോടൊപ്പം തന്നെ ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പോലെ ഇതിനൊരു അവസാനം വേണം. അല്ലാതെ ഗണപതി കല്യാണം പോലെ ഇത് നീണ്ടുപോവരുത്.

അതിനായി ജനവരി 31 എന്നൊരു സമയം സുപ്രീംകോടതി കൊടുത്തിട്ടുണ്ടെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ സുപ്രൂം കോടതിയെ സമീപിക്കാൻ അതിജീവിത. കോടതി മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അതിജീവിത മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസമായിരുന്നു തള്ളിയത് .

പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ മാറ്റം സംബന്ധിച്ച ഹർജിയിൽ ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു. ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു ഹൈക്കോടതിയിൽ അതിജീവിത ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top