Connect with us

ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് തന്നെ ട്രോളുന്നത്, എന്തിനാണ് അവര്‍ അത് ചെയ്യുന്നതെന്ന് തനിക്ക് അറിയാം; തുറന്ന് പറഞ്ഞ് സ്വര ഭാസ്‌കര്‍

News

ബോളിവുഡില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കു പിന്നില്‍ അജണ്ടയുണ്ടെന്ന് പറയുകയാണ് സ്വര ഭാസ്‌കര്‍. തന്റെ ട്വിറ്റര്‍ പോരാട്ടങ്ങളെ ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവളുടെ പോരാട്ടങ്ങളോടാണ് സ്വര ഭാസ്‌കര്‍ താരതമ്യം ചെയ്തത്.

തനിക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടാറുള്ളതെന്നും സ്വര ഭാസ്‌കര്‍ വിശദീകരിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് തന്നെ ട്രോളുന്നത്. എന്തിനാണ് അവര്‍ അത് ചെയ്യുന്നതെന്ന് അറിയാമെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. ട്വിറ്ററിലെ വിവാദങ്ങള്‍ ഏതൊക്കെ തലത്തിലാണ് ഉണ്ടാവുക എന്നതിനെ കുറിച്ച് അവബോധമുണ്ടെന്നും സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ എന്ന നിലയില്‍ ഉള്ളില്‍ തകരുന്നതായി തോന്നുമ്‌ബോഴും അതൊന്നും പുറത്തു കാണിക്കാതെ സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ താന്‍ സജ്ജമാണെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. സ്ഥിരമായി ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീ, ആ അവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടാവാത്ത സാഹചര്യത്തില്‍ നേരിടാന്‍ ചില തന്ത്രങ്ങള്‍ കണ്ടെത്തും. എപ്പോള്‍ അടികിട്ടുമെന്ന് അറിയാം. ആ അതിക്രമത്തെ നേരിടാന്‍ പഠിക്കുന്നു.

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരായ തന്റെ പോരാട്ടം അതിനു സമാനമാണെന്നും കണക്റ്റ് എഫ്എം കാനഡയോട് സംസാരിക്കവെ സ്വര ഭാസ്‌കര്‍ വിശദീകരിച്ചു. ഏകദേശം എല്ലാ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്ന സൈബര്‍ അതിക്രമങ്ങളെ നേരിടുന്നതിനെ കുറിച്ച് സ്വര ഭാസ്‌കര്‍ പറഞ്ഞതിങ്ങനെ ‘ഞാന്‍ കമന്റുകള്‍ വായിക്കാറില്ല. എനിക്കു വരുന്ന സന്ദേശങ്ങള്‍ തുറക്കാറില്ല. അതുകൊണ്ട് പലപ്പോഴും പ്രധാനപ്പെട്ട പല മെസേജുകളും വായിക്കാന്‍ സാധിക്കാറില്ല. തെറാപ്പിയാണ് മറ്റൊരു വഴി’ എന്നും താരം പറഞ്ഞു.

More in News

Trending

Recent

To Top