Connect with us

മനു അങ്കിൾ സിനിമയ്ക്ക് പിന്നിലെ ആ കഥ; മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രം; ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എല്ലാം മാറിമറിഞ്ഞു ; “മേം ഹൂം മൂസ”യുടെ വേദിയിൽ സുരേഷ് ​ഗോപി ആ കഥ പറയുന്നു!

News

മനു അങ്കിൾ സിനിമയ്ക്ക് പിന്നിലെ ആ കഥ; മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രം; ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എല്ലാം മാറിമറിഞ്ഞു ; “മേം ഹൂം മൂസ”യുടെ വേദിയിൽ സുരേഷ് ​ഗോപി ആ കഥ പറയുന്നു!

മനു അങ്കിൾ സിനിമയ്ക്ക് പിന്നിലെ ആ കഥ; മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രം; ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എല്ലാം മാറിമറിഞ്ഞു ; “മേം ഹൂം മൂസ”യുടെ വേദിയിൽ സുരേഷ് ​ഗോപി ആ കഥ പറയുന്നു!

മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ കമ്മീഷണർ വേഷത്തിലെത്തിയ ഏതെങ്കിലും കഥാപാത്രങ്ങളെയാകും ഓർക്കുക. ആക്ഷൻ മാത്രമല്ല, മാത്രമല്ല മണിച്ചിത്രത്താഴിലെ നകുലൻ, സമ്മർ ഇൻ ബെത്ലഹേമിലെ ഡെന്നീസ്‌മെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ആക്ഷനേക്കാൾ ഉപരി നകുലൻ, ഡെന്നീസ് പോലുള്ള റോളുകളും വളരെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ച് കഴിഞ്ഞു. സുരേഷ് ​ഗോപി എന്ന പേര് പറയുമ്പോൾ പലരും പരാമർശിച്ച് കേട്ടിട്ടുള്ള ഒന്നാണ് മമ്മൂട്ടി ചിത്രം മനു അങ്കിളിലെ സുരേഷ് ​ഗോപിയുടെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രം. വളരെ ഹാസ്യം നിറഞ്ഞ അബദ്ധങ്ങൾ സംഭവിക്കുന്ന ഒരു പോലീസുകാരനായിരുന്നു മനു അങ്കിളിലെ സുരേഷ് ​ഗോപി.

സിനിമയേക്കാൾ ഫാൻ ഫോള്ളോവിങ് ഉള്ള കഥാപാത്രമായി ഇന്ന് മിന്നൽ പ്രതാപൻ മാറി. എപ്പോൾ കണ്ടാലും ചിരിവരുന്ന നടപ്പും ഡയലോഗ് ഡെലിവെറിയും മുഖഭാവവുമൊക്കെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തെ സൂപ്പർ ഹിറ്റാക്കി.

ഷിബു ചക്രവർത്തി തിരക്കഥയെഴുതി 1988ൽ ഡെന്നീസ് ജോസഫിന്റെ സംവിധാനനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു മനു അങ്കിൾ. മമ്മൂട്ടി, എം.ജി സോമൻ, പ്രതാപ് ചന്ദ്രൻ, ലിസി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മോഹൻലാലും അതിൽ ഒരു ​ഗസ്റ്റ് റോളിൽ എത്തിയിരുന്നു.

https://youtu.be/v72nd_VeQ2M

ഇപ്പോഴിത താൻ എങ്ങനെയാണ് മിന്നൽ പ്രതാപൻ എന്ന വേഷം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വെളിപ്പെടുത്തുകയാണ് സുരേഷ് ​ഗോപി. റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ മേ ഹൂം മൂസയുടെ പ്രമോഷനെത്തിയപ്പോഴാണ് പിന്നാമ്പുറ കഥകൾ സുരേഷ് ​ഗോപി പറഞ്ഞത്.

മനു അങ്കിൾ ഞാൻ ചെയ്യേണ്ട സിനിമയായിരുന്നില്ല. മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രമായിരുന്നു. ഇവർ മൂന്ന്, നാല് ദിവസം അദ്ദേഹം വരാനായി കാത്തിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല. അവസാനം മമ്മൂക്ക പിണങ്ങിപോകുമെന്ന സ്ഥിതിയായി.’

‘ഞാൻ ഷൂട്ടിങ് കാണാൻ ചെന്നതായിരുന്നു. നീ ഈ വേഷം ചെയ്താ മതി. അവന്റെ പോലീസ് യൂണിഫോണിന്റെ അളവെടുക്കൂവെന്നൊക്കെ പറഞ്ഞ് പെട്ടന്ന് ചെയ്യാൻ തീരുമാനിച്ചതാണ്. ഞാൻ ചെയ്യില്ല… എനിക്ക് കോമഡി പറ്റില്ല എന്നൊക്കെ ഞാൻ പലവട്ടം പറഞ്ഞ് നോക്കി. അപ്പോൾ ജോഷിയേട്ടൻ‌ പറഞ്ഞു ധൈര്യമായി ചെയ്യാൻ.’

‘ഇത് നിന്റെ തലയിൽ എഴുതിയിരിക്കുന്നതാണ്. അല്ലെങ്കിൽ നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് ഇവരെയൊക്കെ വിളിച്ച് കൊണ്ടുപോയി ഊണ് കൊടുക്കാനല്ലേ?. നിന്റെ അച്ഛനല്ലേ നിന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. എന്നൊക്കെ അവരെല്ലാം ചോദിച്ചപ്പോഴാണ് ഞാൻ ആ കഥപാത്രം ചെയ്തത്. എന്നിലെ സ്റ്റാർ പോസിബിലിറ്റിയെ അവിടെ വെച്ചാണ് കാണുന്നത്’ സുരേഷ് ​ഗോപി പറഞ്ഞു.

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം മേ ഹൂം മൂസ ജിബു ജേക്കബാണ് സംവിധാനം ചെയ്തിരിക്കുന്നത്. മൂസ എന്ന വ്യക്തിയെ തേടി സുരേഷ് ഗോപിയുടെ മൂസ നടത്തുന്ന അന്വേഷണമാണ് സിനിമ. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം എന്നീ പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന മേ ഹൂം മൂസ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

about suresh gopi

Continue Reading
You may also like...

More in News

Trending

Recent

To Top