News
വിജയ്-ആറ്റ്‌ലി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്നത് ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം; ബജറ്റ് 300 കോടി
വിജയ്-ആറ്റ്‌ലി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്നത് ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം; ബജറ്റ് 300 കോടി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ നടന്റെ അഭിനയ ജീവിതത്തിലെ അറുപത്തിയെട്ടാം ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സംവിധായകന്‍ ആറ്റ്‌ലി ആയിരിക്കും വിജയ്‌യുടെ 68ആം ചിത്രം സംവിധാനം ചെയ്യുക. ‘തെറി’, ‘മേഴ്!സല്‍’, ‘ബിഗില്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് ആറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് സിനിമാ വൃത്തങ്ങള്‍ പുറത്ത് വിടുന്ന വിവരം.
300 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ബോളീവുഡ് അരങ്ങേറ്റ ചിത്രമായ ജവാന്റെ തിരക്കുകളിലാണ് ആറ്റ്‌ലിയിപ്പോള്‍. ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെയും ബോളീവുഡ് അരങ്ങേറ്റ ചിത്രമാണിത്.
അതേസമയം വാരിസ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ്‌യുടെ 66ആം ചിത്രമായ വാരിസിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണിപ്പോള്‍ . പ്രശസ്ത തെലുങ്ക് സംവിധായകനായ വംശി പൈടിപ്പളിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.
തെലുങ്കിലും തമിഴിലും ഒരേസമയം പുറത്തിറക്കുന്ന ചിത്രത്തിന് ‘വരസുഡു’ എന്നാണ് തെലുങ്കിലെ പേര് . പേരിന് മലയാളത്തില്‍ പിന്‍ഗാമി, അവകാശി എന്നൊക്കെയാണ് അര്‍ത്ഥം. ചിത്രത്തില്‍ ആപ്പ് ഡിസൈനര്‍ ആയാണ് ഇളയദളപതി എത്തുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.