‘മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറഞ്ഞത്; ആരും സത്യാവസ്ഥ അന്വേഷിക്കില്ല; സിനിമയില്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപ്പണിയ്ക്കും പോകുമെന്ന് ശ്രീനാഥ് ഭാസി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനാഥ് ഭാസിയുടേതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ പണം വാങ്ങി പരിപാടിയ്ക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. ആ സമയം താന്‍ യുകെയില്‍ ആയിരുന്നുവെന്നും പരിപാടി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.
എന്നാല്‍ പരിപാടി നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞത്. ഈ പരിപാടിയിലേയ്ക്ക് വിളിച്ചപ്പോള്‍ വരാന്‍ സാധിക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. വാങ്ങിച്ച പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും നടന് പറഞ്ഞു. ഒരു സിറ്റുവേഷന് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ആരും മനസിലാക്കില്ല. എന്ത് കാരണത്താലാണെന്നും തിരിച്ചറിയില്ല.
നോക്കുമ്പോഴൊക്കെ അവന്റെ പേരുണ്ട്. പെട്ടെന്ന് ന്യൂസ് കൊടുക്കും അതിന്റെ സത്യാവസ്ഥ അന്വേഷിക്കില്ല. ആളുകള്‍ ടിവിയില്‍ വന്നിരുന്ന് പറയുന്നത് കേട്ടു, എന്തിനാണ് ശ്രീനാഥ് ഭാസിയെ വിളിച്ചതെന്ന്. തന്നെ വിളിച്ചപ്പോഴേ വരില്ലെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പണി തരുമെന്നാണ് അവര്‍ പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു
‘മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ എന്റെ വീടും പള്ളുരുത്തിയിലാണ് ഞാനും കൊച്ചീലാണ്, എന്താണ് വെച്ചാല്‍ ചെയ്യ് ചേട്ടാ എന്നാണ് തിരിച്ചു പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. പറ്റുന്നതുപോലെ ചെയ്യും. സിനിമയില്ലെങ്കില്‍ താന്‍ വല്ല വാര്ക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.
ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും...
ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മലയാള സിനിമാ ലോകം തന്നെ എത്തിയിരുന്നു. മാധ്യമങ്ങളോട് പോലും പലരും സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇന്നസെന്റിനെ...
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...