Connect with us

‘അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു’; വൈറലായി വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്

Malayalam

താരങ്ങളുടെ ചിത്രങ്ങളും ഡയലോഗുകളും ഉപയോഗിച്ച് ട്രോളുകള്‍ ഇറങ്ങുന്നത് സ്വാഭാവികമാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

ബിജു മേനോന്റെ റോമന്‍സ് സിനിമയിലെ അദ്ദേഹത്തിന്റെ പള്ളീലച്ചന്‍ കഥാപാത്രവും മരുഭൂമിയിലെ ആനയിലെ അറബി വേഷവും ചേര്‍ത്താണ് ട്രോള്‍. ‘അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.

ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ആയ ബിജു മേനോന്‍ എന്ന വ്യക്തി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് മെസ്സേജില്‍ പറയുന്നത്. ചാറ്റ് കണ്ടാല്‍ പലതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടതായി മനസിലാക്കാം.ഇത് കണ്ടാലുള്ള ബിജു മേനോന്റെ ഭാവം എന്താവും എന്ന് ഭാവനയില്‍ വിരിഞ്ഞ തരത്തിലാണ് ട്രോളുകള്‍.

അതേസമയം, ഓണത്തിന് റിലീസ് ചെയ്ത ‘ഒരു തെക്കന്‍ തല്ല് കേസ്’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ അമ്മിണിപ്പിള്ള എന്ന നാടന്‍ ചട്ടമ്പിയുടെ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

More in Malayalam

Trending

Recent

To Top