Malayalam
സ്ത്രീത്വത്തെ അപമാനിച്ചു; നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചു; നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ കേസ്
അഭിമുഖത്തിനിടെ അപമാനിച്ചുവെന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയെ തെറി വിളിച്ചത്.
കൂടെ അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ആരാണ് ഏറ്റവും വലിയ ചട്ടമ്പി എന്ന് റാങ്ക് ചെയ്യുക എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ‘രണ്ട് മൂന്ന് വര്‍ഷമായിട്ടും നന്നാകണമെന്ന് തോന്നുന്നില്ലേ, എന്റെ കണ്‍ട്രോള്‍ പോവുകയാണ്, ഞാന്‍ ഇന്റര്‍വ്യൂവില്‍ നിന്ന് ഇറങ്ങുകയാണ്’ എന്ന് ശ്രീനാഥ് ഭാസി പറയുകയായിരുന്നു.
തുടര്‍ന്ന് സംസാരിച്ചു കൊണ്ടിരിക്കെ ക്യാമറ ഓഫ് ചെയ്യാന്‍ പറയുകയും ക്യാമറ ഓഫ് ചെയ്ത ശേഷം തെറി വിളിക്കുകയുമായിരുന്നു. വളരെ മാന്യമായിട്ട് ‘ചേട്ടാ ഈ ക്യാമറകള്‍ ഒന്ന് ഓഫ് ചെയ്യൂ, എന്നെ ബഹുമാനിക്ക് ചേട്ടാ’ എന്ന് പറഞ്ഞു. മൂന്ന് ക്യാമറകളുണ്ടായിരുന്നു, ഒരു വൈഡ് ക്യാമറ, രണ്ട് ക്ലോസ് ക്യാമറ.
ഇത് ഓഫാക്കി എന്നുറപ്പു വരുത്തിയതിന് ശേഷം, എന്തിനാണ് അത്രയും തെറി വിളിച്ചത് എന്ന് അറിയില്ല. രണ്ട് മിനിറ്റോളം നിന്ന് പുള്ളിക്കറിയാവുന്ന തെറി മുഴുവന്‍ അവിടെ നിന്ന് വിളിച്ചു. വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ ഇനി എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ ഒരിക്കലും പറയാന്‍ പറ്റില്ല.
അത്തരം വാക്കുകളായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തക പറയുന്നത്. മരട് പൊലീസില്‍ കൂടാതെ വനിത കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണയും തനിക്ക് അറിയിച്ചതായും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിട്ടുണ്ട്.