ഇങ്ങനെ ഉണ്ടാക്കുന്നത് പണം കൊണ്ട് നീ ഒരു കാലത്തും ഗതി പിടിക്കില്ല; ആ പൈസ കൊണ്ട് നിനക്ക് ഒരു അരിമണി പോലും സ്വന്തമാക്കാന്‍ പറ്റില്ല- കാര്‍ത്തിക് സൂര്യ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് കാര്‍ത്തിക് സൂര്യ. തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയായാണ് കാര്‍ത്തിക് ശ്രദ്ധ നേടിയത്. യൂട്യൂബ് ചാനലിലൂടെയായും സജീവമാണ് കാര്‍ത്തിക്
ഇപ്പോഴിതാ തന്റെ പേരില്‍ തട്ടിപ്പ് നടത്തിയതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കാര്‍ത്തിക് സൂര്യ. തട്ടിന്റെ സ്‌ക്രീന്‍ പ്രിന്റ് സഹിതമാണ് കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി കാശ് ഉണ്ടാക്കുന്നവര്‍ ഒരു കാലത്തും ഗതി പിടിക്കില്ല എന്ന് കാര്‍ത്തിക് പറയുന്നു. വീഡിയോയില്‍ കാര്‍ത്തിക് സൂര്യയുടെ വാക്കുകൾ ഇങ്ങനെ
ഞാന്‍ ഉറങ്ങാന്‍ കിടന്നിരിയ്ക്കുകയായിരുന്നു, അപ്പോള്‍ എനിക്കൊരു മെസേജ് വന്നു, ‘അളിയാ നമ്മള്‍ വലിയൊരു തട്ടിപ്പില്‍ അകപ്പെട്ടിരിയ്ക്കുകയാണ് എന്ന്’. അവന്‍ എനിക്കൊരു മെയില്‍ ഫോര്‍വേഡ് ചെയ്ത് അയച്ചു തന്നു. കാര്‍ത്തിക് സൂര്യ വ്‌ളോഗ്‌സ് എന്ന ഒഫിഷ്യല്‍ മെയിലിലേക്ക് വന്ന ഒരു മെയിലാണ് അവന്‍ എനിക്ക് ഫോര്‍വേഡ് ചെയ്തു തന്നത്, അത് ഒരു കുട്ടി എനിക്ക് അയച്ച മെയില്‍ ആയിരുന്നു.
ആ കുട്ടി എന്റെ വീഡിയോയ്ക്ക് കമന്റ് ഇട്ടപ്പോള്‍, ആ കമന്റിന് താഴെ കാര്‍ത്തിക് സൂര്യ ഒഫിഷ്യല്‍ എന്ന ഐഡിയില്‍ നിന്ന് ഒരാള്‍ വന്ന് കമന്റ് ഇട്ടു. ഡി എം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആണ് കമന്റ്. ടെലഗ്രാമില്‍ മെസേജ് അയക്കാന്‍ ആവശ്യപ്പെട്ടു. എന്തോ ഗിവ് എവേയില്‍ വിന്നര്‍ ആയിട്ടുണ്ട്, ഐഫോണ്‍ സമ്മാനമായി കിട്ടും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ടെലഗ്രാമിലൂടെ ചാറ്റ് ചെയ്തത്.
കുട്ടി ഭയങ്കര സന്തോഷവാനായി. ഐഫോണ്‍ പ്രൊ മാക്‌സ് എന്ന ഫോണ്‍ സമ്മാനമായി കിട്ടുന്നതിന് 2000 രൂപ ഡെലിവഫി ഫീ ആയി അടക്കണം എന്ന് പറഞ്ഞു. ഇത്രയും വലിയ വില കൂടിയ ഫോണിന് 2000 രൂപയൊക്കെ ഡെലിവറി ചാര്‍ജ്ജ് വേണ്ടി വരും എന്ന് വിശ്വസിച്ച്, കൈയ്യില്‍ കാശില്ലാത്ത കുട്ടി കമ്മലൂരി പണയം വച്ച് കാശുണ്ടായിക്കി. അയച്ചു കൊടുക്കുന്നതിന് മുന്‍പ് ഒന്നുകൂടെ കണ്‍ ഫോം ചെയ്യാനായിട്ടാണ് മെയില്‍ അയച്ചിരിയ്ക്കുന്നത്.
എന്നാല്‍ താന്‍ അങ്ങനെ ഒരു ഗിവ് എവേയും നടത്തുന്നില്ല എന്ന് കാര്‍ത്തിക് സൂര്യ വ്യക്തമാക്കുന്നു. അധവാ നടത്തുന്നുണ്ട് എങ്കില്‍ പരസ്യമായി പറയും. ഇത് ഏതോ ഭൂലോക് ഫ്രോഡ് ആണ്. ഇതിലൊന്നും പോയി ആരും അകപ്പെടരുത്. ഇത് ചെയ്യുന്നത് ആരായാലും, ഇങ്ങനെ ഉണ്ടാക്കുന്നത് ആയിരം രൂപയാണെങ്കിലും അത് കൊണ്ട് നീ ഒരു കാലത്തും ഗതി പിടിക്കില്ല. ഞാന്‍ തലയില്‍ കൈ വച്ച് പറയുകയാണ്. ഇങ്ങനെ ആളുകളുടെ വികാരങ്ങള്‍ വച്ച് കളിച്ച്, പറ്റിച്ച് ഉണ്ടാക്കുന്ന പൈസ കൊണ്ട് നീയൊന്നും ഒരു കാലത്തും രക്ഷപ്പെടില്ല. ആ പൈസ കൊണ്ട് നിനക്ക് ഒരു അരിമണി പോലും സ്വന്തമാക്കാന്‍ പറ്റില്ല- കാര്‍ത്തിക് സൂര്യ പറഞ്ഞു.