Movies
രണ്ടാഴ്ചകൊണ്ട് രണ്ട് മില്യണും കടന്നു; സിനിമാ പ്രേമികൾക്ക് സുരേഷ് ഗോപിയെ തിരിച്ചുകിട്ടിയെന്ന് ഉറപ്പിച്ചു പറയാം…; മേം ഹൂം മൂസ , ഇത് മൂസ വിപ്ലവം !
രണ്ടാഴ്ചകൊണ്ട് രണ്ട് മില്യണും കടന്നു; സിനിമാ പ്രേമികൾക്ക് സുരേഷ് ഗോപിയെ തിരിച്ചുകിട്ടിയെന്ന് ഉറപ്പിച്ചു പറയാം…; മേം ഹൂം മൂസ , ഇത് മൂസ വിപ്ലവം !
സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’യുടെ ടീസറിനെ കുറിച്ചുള്ള പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നു. ടീസറിലും ഷൂട്ടിങ് ലൊക്കേഷൻ ഫോട്ടോകളിലും, എല്ലാം നിറഞ്ഞു നിൽക്കുന്നത് സുരേഷ് ഗോപിയാണ്. പഴയ കാലം ഓർമ്മപ്പെടുത്തുന്ന ഗെറ്റ് അപ്പും ഡയലോഗുകളും എന്നാണ് കൂടുതലായി വരുന്ന കമെന്റുകൾ.
“ഒരു പ്രതീക്ഷയും ഇല്ലാണ്ട് കണ്ടതാ.. ആദ്യം ഭയങ്കര സീരിയസ് ആയി തോന്നി.. അവസാനം ചിരിപ്പിച്ചു കളഞ്ഞല്ലോ..സുരേഷേട്ടൻ ഇതിൽ പൊളിക്കും.. തെങ്കാശിപട്ടണത്തിന് ശേഷം അടിപൊളി ഒരു കോമഡി എന്റർടൈൻമെന്റ് ഐറ്റം, എന്നാണ് ഒരു സിനിമാ പ്രേമിയുടെ പ്രതികരണം.
അതേസമയം, മേം ഹൂം മൂസയുടെ ഒഫിഷ്യൽ ടീസർ രണ്ടാഴ്‌ചകൊണ്ട് രണ്ടു മില്യണിൽ കൂടുതൽ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഉത്തരേന്ത്യൻ നഗരങ്ങളില്‍ വിവിധ ഭാവങ്ങളിലുള്ള സുരേഷ് ഗോപിയാണ് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത്. ഇന്ത്യൻ ആർമിയില്‍ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
1998 മുതല്‍ 2018 വരെയുള്ള കാലഘട്ടം കേന്ദ്രീകരിച്ചാകും ചിത്രം കഥ പറയുക. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പട്ടാള പശ്ചാത്തലത്തിലാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്. ദല്‍ഹി, ജയ്പൂര്‍, പുഞ്ച്, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്.
‘മേം ഹും മൂസ’ ദേശീയത പറയുന്ന ചിത്രമാകുമെന്ന് സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നു. ഭാരതത്തിന്‍റെ അഖണ്ഡതക്ക് വിവിധ കോണുകളില്‍ ചോദ്യം ചിഹ്നമായുയരുന്ന ജല്‍പ്പനങ്ങള്‍ക്ക് അറുതി വരുത്താന്‍ മൂസക്ക് സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബും വ്യക്തമാക്കി. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
സൈജു ക്കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്‍റണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, ശ്രിന്ദ, എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. റുബീഷ് റെയ്ന്‍ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.
എഡിറ്റിങ്-സൂരജ് ഇ.എസ്. കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ്-പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്ക്കർ. അസോസിയേറ്റ് ഡയറക്ടേർസ് – ഷബിൽ, സിന്‍റോ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ. പി.ആര്‍.ഒ-വാഴൂർ ജോസ്.
ഫോട്ടോ-അജിത്.വി.ശങ്കർ. കോൺഫിഡന്‍റ് ഗ്രൂപ്പ് ആന്‍ഡ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവർ നിർമ്മിക്കുന്ന ‘മേം ഹൂം മൂസ’യുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുകയാണ്. ചിത്രം സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിനെത്തും.
about mei hoom moosa
