Connect with us

മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അഭിനയത്തില്‍ താന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

Malayalam

മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അഭിനയത്തില്‍ താന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അഭിനയത്തില്‍ താന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. കോമഡി കഥാപാത്രങ്ങളിലെത്തുന്ന ഗ്രേസിന്റെ അഭിനയത്തെ ഉര്‍വശിയുമായി പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ അതിനെതിരെ പ്രതികരിച്ച് ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ടെന്നും അത് തനിക്ക് താങ്ങാന്‍ പറ്റുന്നതല്ലെന്നും ഗ്രേസ് പറഞ്ഞു. അഭിനയത്തില്‍ താന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിപരമായി ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും അവര്‍ പറഞ്ഞു.

നമ്മുടെ അമ്മമാരെല്ലാവരും നമ്മളെ അയല്‍വീടുകളിലെ കുട്ടികളുമായും കസിന്‍സുമായും താരതമ്യം ചെയ്യുന്നത് ഭീകരമാണ്. തന്റെ ചെറുപ്പത്തില്‍ അമ്മയ്ക്ക് ഈ താരതമ്യം ചെയ്യല്‍ ഭയങ്കര കൂടുതലായിരുന്നു. അടുത്ത വീട്ടിലെ കുട്ടി അതു ചെയ്യുന്നു, ഇത് ചെയ്യുന്നു, പഠിക്കുന്നു, അടുക്കളയില്‍ ജോലി ചെയ്യുന്നു എന്നൊക്കെ പറയുമായിരുന്നു. തനിക്ക് അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അന്ന് നമ്മള്‍ അതിനെ കരുതിയത് ഉപദേശം എന്ന രീതിയിലാണ്. ഇപ്പോഴാണ് മനസ്സിലായത് അത് താരതമ്യം ആയിരുന്നുവെന്ന്. നമ്മള്‍ വലുതാകും തോറും അതിന്റെ ഭീകരത കൂടുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുമായി താരതമ്യം ചെയ്ത ഒരു സമയത്ത് അമ്മയ്ക്ക് വേണെങ്കില്‍ അവരെ വീട്ടില്‍ വരുത്തി മക്കളായി കാണ്ടോളു, തന്നെ കൊണ്ട് പറ്റുന്നതേ തനിക്ക് ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് പറഞ്ഞു. അതില്‍ പിന്നെ അമ്മ അങ്ങനെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തി.

പക്ഷേ നമ്മള്‍ ഒരു ആക്ടറായി വരുമ്പോള്‍ ആളുകള്‍ക്ക് നമ്മളോടുള്ള ഇഷ്ടം കൊണ്ടായിരിക്കും അവര്‍ അങ്ങനെ മറ്റ് ആക്ടേര്‍സുമായി നമ്മളെ താരതമ്യം ചെയ്യുന്നത്. വ്യക്തിപരമായി അത്തരം താരതമ്യം ചെയ്യല്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാന്‍. അങ്ങനെ എന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നവരോട് ഇങ്ങനെയാണ് താന്‍ മറുപടി പറയാറുള്ളതെന്നും ഗ്രേസ് പറഞ്ഞു.

More in Malayalam

Trending

Recent

To Top