Malayalam
കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തിയിലടക്കം ചിത്രീകരണം, പുതിയ ഭാവത്തിൽ മൂസ, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, ഞെട്ടിക്കാൻ സുരേഷ് ഗോപി, ‘മേം ഹൂ മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലേക്ക്
കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തിയിലടക്കം ചിത്രീകരണം, പുതിയ ഭാവത്തിൽ മൂസ, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, ഞെട്ടിക്കാൻ സുരേഷ് ഗോപി, ‘മേം ഹൂ മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലേക്ക്
സുരേഷ് ഗോപിയുടെ തിയേറ്റർ റിലീസ് ചിത്രങ്ങൾ ഇന്നും ആവേശത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മേം ഹൂ മൂസ’ റിലീസിന് ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നു. ഡല്‍ഹി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വലിയ ബജറ്റിലാണ് മേം ഹൂ മൂസ ഒരുക്കുന്നത്. കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.
സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രം കൂടിയാണ് മൂസ. നിരവധി പ്രത്യേകതകളുള്ള സിനിമയിൽ വ്യത്യസ്ത രൂപങ്ങളിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് സുരേഷ് ഗോപിയുടേത്. 1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം.
ഇന്ത്യയിലെ സമകാലിക സംഭവങ്ങൾ കടന്നുവരുന്ന ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ചിത്രമാണ് ‘മേം ഹൂ മൂസ’എന്ന് സംവിധായകൻ പറഞ്ഞിരുന്നു. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിട്ടുണ്ട്
സുരേഷ് ഗോപിയ്ക്ക് പുറമെ സൈജു ക്കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റെണി, മേജര്‍ രവി, പുനം ബജ്വ, അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍.
രചന – രൂപേഷ് റെയ്ന്‍, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും സൂരജ് ഈഎസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സജിത് ശിവഗംഗ, മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്‌റ്യും – ഡിസൈന്‍ – നിസ്സാര്‍ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഭാസ്‌ക്കര്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഷബില്‍, സിന്റോ പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് – സഫി ആയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍. സെപ്റ്റംബര്‍ ഇരുപത്തിയൊമ്പതിന് സെന്‍ട്രല്‍പിക്‌ചേര്‍സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ – അജിത്.വി.ശങ്കര്‍.