Connect with us

52ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

News

52ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭിനന്ദനം. മാധ്യമം സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അന്തരം സിനിമയിലെ നായികയാണ് തമിഴ്‌നാട് സ്വദേശിയായ നേഹ. അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് കേരള ചലച്ചിത്ര അവാര്‍ഡ് നേഹക്ക് ലഭിച്ചത്.

’52ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തമിഴ്‌നാട്ടുകാരിയായ നേഹക്ക് അന്തരം എന്ന സിനിമയിലെ അഭിനയ മികവിന് പുരസ്‌കാരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ട്രാന്‍സ് വ്യക്തികള്‍ രാഷ്ട്രീയത്തിലും കലയിലും സ്വന്തം ഇടമുണ്ടാക്കണം എന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിലും സാധാരണ മനുഷ്യന്‍ എന്ന നിലയിലും ഞാന്‍ ആഗ്രഹിക്കുന്നത്.

നേഹയുടെ നേട്ടത്തില്‍ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബം അവഗണിക്കുകയും വീടുവിട്ടിറങ്ങേണ്ടി വരികയും ചെയ്ത നേഹ കഠി നാധ്വാനത്തിലൂടെയാണ് വിജയം നേടിയത്.

അവരുടെ ജീവിതം ഇതു പോലുള്ള മനുഷ്യര്‍ക്ക് പ്രചോദനമാകട്ടെ. ട്രാന്‍സ് വ്യക്തികള്‍ സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തി അതുവഴി സാമൂഹിക നീതിയുണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്‌നേഹത്തോടെ എം.കെ. സ്റ്റാലിന്‍ എന്നാണ് കത്തില്‍ എഴുതിയിരുന്നത്.

‘കത്ത് കിട്ടിയപ്പോള്‍ എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി. കത്ത് വായിക്കുമ്പോള്‍ പടപടാന്ന് മിടിച്ചു. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ അഭിനന്ദനം’ എന്ന് കത്ത് പങ്കുവെച്ചുകൊണ്ട് നേഹ ഫേസ്ബുക്കില്‍ കുറിച്ചു.

More in News

Trending

Recent

To Top