Connect with us

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ റോബിനെ ക്ഷണിച്ചില്ലേ..?; ആരതിയുമായി റോബിന്റെ വിവാഹം എന്ന്?; സ്വന്തം ചെരുപ്പ് വരെ അടിച്ചുമാറ്റി…; റോബിൻ ഹേറ്റേഴ്സിനെ ഇതുവരെ കണ്ടിട്ടില്ല; റോബിൻ വീണ്ടും മീഡിയയ്ക്ക് മുന്നിൽ!

News

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ റോബിനെ ക്ഷണിച്ചില്ലേ..?; ആരതിയുമായി റോബിന്റെ വിവാഹം എന്ന്?; സ്വന്തം ചെരുപ്പ് വരെ അടിച്ചുമാറ്റി…; റോബിൻ ഹേറ്റേഴ്സിനെ ഇതുവരെ കണ്ടിട്ടില്ല; റോബിൻ വീണ്ടും മീഡിയയ്ക്ക് മുന്നിൽ!

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ റോബിനെ ക്ഷണിച്ചില്ലേ..?; ആരതിയുമായി റോബിന്റെ വിവാഹം എന്ന്?; സ്വന്തം ചെരുപ്പ് വരെ അടിച്ചുമാറ്റി…; റോബിൻ ഹേറ്റേഴ്സിനെ ഇതുവരെ കണ്ടിട്ടില്ല; റോബിൻ വീണ്ടും മീഡിയയ്ക്ക് മുന്നിൽ!

ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണായിരുന്നു സീസൺ‍ ഫോർ. ഇരുപത് പേർ മത്സരിച്ച സീസണിൽ‍ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു.

തുടക്കം മുതൽ സീസൺ ഫോർ അവസാനിച്ച് ഇത്രയേറെ മാസങ്ങൾ പിന്നിട്ടിട്ടും ബി​ഗ് ബോസുമായും അതിൽ പങ്കെടുത്ത മത്സരാർഥികളുമായും ബന്ധപ്പെട്ട എല്ലാ വാർത്തകൾക്കും ആരാധകർ നിരവധിയാണ്. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനോടെയാണ് നാലാം സീസൺ നടന്നത്. പങ്കെടുത്ത മത്സരാർഥികളും അവർക്കായി ഒരുക്കിയ മത്സരങ്ങളുമെല്ലാം വളരെ വ്യത്യസ്തമായിരുന്നു.

ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി വന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും എഴുപതാം ദിവസമാണ് റോബിൻ പുറത്തായത്. ബി​ഗ് ബോസിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച റോബിൻ ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയ‌ത്. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയെയാണ് റോബിന്റെ ഹൃദയം കീഴടക്കിയത്. ഇരുവരും വരുന്ന ഫെബ്രുവരിയിൽ വിവാഹിതരാകും എന്നും താരം അറിയിച്ചിരുന്നു.

ഇപ്പോഴിത പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ആരതി തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലാണ് സജീവമായിട്ടുള്ളത്. ബി​ഗ് ബോസിലായിരുന്ന സമയത്ത് റോബിൻ സഹ മത്സരാർഥി ദിൽഷ പ്രസന്നനോട് പ്രണയമുള്ളതായി പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം പലവിധ സാഹചര്യങ്ങളാൽ ഇരുവരും വഴി പിരിഞ്ഞു. ബി​ഗ് ബോസിന് ശേഷം നിരന്തരം ഉദ്ഘാടനങ്ങളും പരിപാടികളുമായി തിരക്കിലാണ് റോബിൻ.

റോബിൻ പറഞ്ഞ വാക്കുകൾ , “ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് എനിക്ക് പത്ത്, പതിമൂന്ന് കിലോ ഭാരം കൂടി. അത് കുറക്കാനുള്ള ശ്രമത്തിലാണ്. പിന്നെ നമ്മൾ സ്നേഹിക്കുന്ന ആൾ നല്ല ഹൃദയമുള്ള ആളാണെങ്കിൽ നമ്മുടെ സൗന്ദര്യം ഓട്ടോമാറ്റിക്കായി കൂടും. ആരതിക്കൊരു കംഫേർട്ട് സോണുണ്ട്.’

അവിടെ ആരതി നന്നായി സംസാരിക്കുകയും എക്സ്പ്രസീവാകുകയും ചെയ്യും. പക്ഷെ ആ കംഫർട്ട സോണിലേക്ക് വരണം. ഞാൻ ഒരു ഇന്റർവ്യൂവിനും കാശ് വാങ്ങാറില്ല. ഇന്റർവ്യൂ ചോദിച്ച് വരുന്നവർക്കെല്ലാം സമയം കൊടുക്കാറുണ്ട്. ഞാൻ ആരതിയെ അൺഎക്സ്പെറ്റഡായി കണ്ടതാണ്. ഇന്റർവ്യൂ ചെയ്യാൻ വന്നൊരു കുട്ടിയെന്ന് മാത്രമെ എനിക്കറിയുമായിരുന്നുള്ളു.’

‘ടോം ഇമ്മട്ടിക്കും ആരതിക്കും ബി​ഗ് ബോസിനെ കുറിച്ച് വലുതായി ഒന്നും അറയില്ലെന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ അത് കുറച്ച് എന്റർടെയ്നാക്കി. അങ്ങനെ പരിപാടി വൈറലായി. ഒരുപാട് ട്രോളുകൾ വന്നു.ആരതി ആദ്യമായാണ് ട്രോളുകൾ ഫേസ് ചെയ്യുന്നത്. ഒരാഴ്ച ആയപ്പോഴേക്കും ട്രോളുകൾ ഫേസ് ചെയ്യാൻ പറ്റുന്നില്ലെന്നൊക്കെ എന്നോട് പറയുമായിരുന്നു.

അതേസമയം, റോബിനൊപ്പം കൂടിയ ശേഷം ഫുഡ് കഴിക്കാൻ തുടങ്ങിയെന്നതാണ് മികച്ച കാര്യമെന്നാണ് ആരതി പറയുന്നത് . ആരതി അധികം ഫുഡ് കഴിക്കാറില്ലായിരുന്നു. ഇപ്പോൾ‌ നന്നായി ഫുഡ് കഴിക്കും. നല്ല സ്മാർട്ടാണ്. ഭയങ്കര ക്രിയേറ്റീവാണ്. അവളുടെ വർക്കുകൾ അടിപൊളിയാണ്. മൂന്ന് വർഷമായി പൊടീസ് എന്നൊരു ബൊട്ടീക്ക് നടത്തുന്നുണ്ട്. മൂന്ന് മൂവി ഇതുവരെ അവൾ ചെയ്ത് കഴിഞ്ഞു. എന്ന് റോബിനും കൂട്ടിച്ചേർത്തു.

ബി​ഗ് ബോസ് വലിയൊരു ടേണിങ് പോയിന്റായിരുന്നു. പലരും പറഞ്ഞു കുറച്ച് നാളുകൾ കഴിയുമ്പോൾ റോബിന്റെ ഹൈപ്പ് പോകുകയും ഇതെല്ലാം കഴിയുകയും ചെയ്യുമെന്ന് ഒരുപാട് പേർ പറഞ്ഞ് കേട്ടിരുന്നു. ഞാൻ ഒരു തമാശ പറയാം…’

ബി​ഗ് ബോസ് സീസൺ ഫൈവിൽ ഏതൊക്കെ കണ്ടസ്റ്റന്റ് വന്നാലും ആരൊക്കെ വന്നാലും ബി​ഗ് ബോസ് സീസൺ ഫൈവിൽ ആര് ഔട്ടാകണം, ആര് ജയിക്കണമെന്ന് അതിൽ ഇല്ലാത്തൊരാൾ തീരുമാനിക്കുന്നത് എങ്ങനെയുണ്ടാകും?. ഈ വാക്കുകൾ എടുത്ത് വെച്ചോളൂ… റോബിൻ ഹേറ്റേഴസിനെ ഇതുവരെ കണ്ടിട്ടില്ല.

എന്റെ അടുത്ത് വന്നാരും സംസാരിച്ചിട്ടില്ല. സോഷ്യൽമീഡിയയിൽ ഉള്ളവരാണ് മൊത്തം മലയാളികൾ എങ്കിൽ സീസൺ ഫോറിന്റെ വിജയി മറ്റൊരാളായേനെ. ഞാൻ ഈ പറഞ്ഞതെല്ലാം ഇഷ്ടപ്പെടുന്നവർ ബിജിഎം ഇട്ട് വീഡിയോയാക്കും അല്ലാത്തവർക്ക് കുരുപൊട്ടും. അവർക്ക് കുരുപൊട്ടാൻ വേണ്ടി തന്നെയാണ് ഞാൻ ഇതെല്ലാം പറഞ്ഞത്.

തുടർന്ന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിന് ക്ഷണം ലഭിച്ചിരുന്നതിനെ കുറിച്ചും റോബിൻ പറയുന്നുണ്ട്. “അവർ എന്നെ ഒഴിവാക്കിയതൊന്നുല്ല. സഹോദരിയുടെ കല്യാണം ആയതുകൊണ്ട് പോകാൻ പറ്റിയില്ല. അന്ന് കല്യാണത്തിന് ഇടാൻ വാങ്ങിയ ചെരുപ്പ് ഒരു മണിക്കൂർ‌ കഴിഞ്ഞപ്പോൾ കളവുപോയി. എന്റെ ആദ്യത്തെ അനുഭവമായിരുന്നു.

‘ആരതി ഷൂട്ടിലായിരുന്നു. അടുത്ത വർഷം കല്യാണമുണ്ടാകും. ഫെബ്രുവരിയാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള സുഖത്തിന് വേണ്ടിയാണ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊക്കെ പ്രൈവസി വേണ്ടവരാണ്.

അതുകൊണ്ടാണ് അവരുടെ ഇന്റർവ്യൂ തരാത്തത്. ആരതിയുടെ വീട്ടുകാരോട് ഞാനാണ് കാര്യം പറഞ്ഞത്. വളരെ സിംപിളായിരുന്നു. ആരതിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നുണ്ട്. നന്നായി നോക്കിക്കോളാമെന്ന് പറഞ്ഞു. അവർ ആലോചിച്ച് ഓക്കെ പറഞ്ഞു. അമ്മയ്ക്ക് ഞാൻ എവിടെയാണെന്ന് അറിയാൻ സോഷ്യൽമീഡിയയിൽ നോക്കിയാൽ‌ മതിയെന്ന സ്ഥിതിയാണ്.

about robin

More in News

Trending

Recent

To Top