Connect with us

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നീയാണ് എന്റെ ജീവിതം ; കുറിപ്പുമായി അമൃത സുരേഷ് !

Movies

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നീയാണ് എന്റെ ജീവിതം ; കുറിപ്പുമായി അമൃത സുരേഷ് !

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നീയാണ് എന്റെ ജീവിതം ; കുറിപ്പുമായി അമൃത സുരേഷ് !

പ്രണയം പരസ്യമാക്കിയതോടെ ഗോപി സുന്ദറും അമൃത സുരേഷും വാർത്തകളിൽ നിറഞ്ഞു നില്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. . ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.

ബാലയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ് ശേഷം താരത്തിന്റെ മകൾ അവന്തിക എന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് താമസം.പാപ്പു വളരെ കുഞ്ഞായിരുന്നപ്പോഴാണ് അമൃത ബാലയുമായി വേർപിരിഞ്ഞത്. ബാലയും കഴിഞ്ഞ വർഷം രണ്ടാമതും വിവാഹിതനായി. ‌അതുവരെ മകളെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ബാല വിവാഹശേഷം മകളുടെ പിറന്നാൾ ദിനത്തിൽ പോലും അവളെ ഓർമിക്കാത്ത സ്ഥിതിയായി.

വിവാഹത്തിന് മുമ്പ് മകൾക്കായി സ്പെഷ്യൽ പോസ്റ്റും വീഡിയോയുമെല്ലാം ബാല പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിത മകളുടെ പിറന്നാൾ ദിനത്തിൽ അവൾക്ക് ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

ലോകം തനിക്കെതിരെ തിരിഞ്ഞാലും… പാപ്പുവാണ് തന്റെ ജീവിതമെന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഒപ്പം മകളുടെ വളരെ കുഞ്ഞിലെ ചിത്രവും അമൃത സോഷ്യൽമീഡിയിൽ പങ്കുവെച്ചു.അവളുടെ ആദ്യത്തെ പുഞ്ചിരി… എന്നെ മത്ത് പിടിപ്പിച്ച ചിരി… ഞാൻ ജീവിക്കുന്ന പുഞ്ചിരി… എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. എന്റെ പാപ്പു.. കുഞ്ഞേ… മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.’

‘മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി… നീയാണ് എന്റെ ജീവിതം…’ പാപ്പുവും താനും പങ്കാളി ഗോപി സുന്ദറും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.ആ ചിത്രത്തോടൊപ്പം പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാൾ പൊന്നുമ്മ എന്നായിരുന്നു കുറിച്ചിരുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പതിവ് പോലെ ഹേറ്റ് കമന്റുകളും വരുന്നുണ്ട്.

‘ആരെയോ ചൊടിപ്പിക്കാൻ വേണ്ടിയുള്ള പോസ്റ്റ്‌.. വെറും അഭിനയം…’ എന്നൊക്കെയാണ് ചിലർ അമൃതയെ വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ബാലയുമായി വേർപിരിഞ്ഞ ശേഷം മകളാണ് ലോകമെന്ന് പറഞ്ഞാണ് അമൃത കഴിഞ്ഞത്. ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അക്കാര്യം ആദ്യം താൻ പറഞ്ഞത് പാപ്പുവിനോടാണെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.
ഗോപി സുന്ദറുമായി പ്രണയത്തിലായശേഷം സം​ഗീതവുമായി കൂടുതൽ അടുത്തു അമൃത. ഇത്തവണത്തെ ​ഗോപി സുന്ദറിന്റെ ഓണവും അമൃതയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു.

More in Movies

Trending

Recent

To Top