Connect with us

‘അമ്മ നല്‍കിയ കരുത്തില്‍ മാധവ് സുന്ദറിന്റെ സ്വപ്‌നം പൂവണിഞ്ഞു’ ഇതുപോലെയുള്ള നോണ്‍സെന്‍സുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, വ്യജവാർത്തകൾക്ക് എതിരെ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദര്‍

Malayalam

ഗായിക അഭയ ഹിരൺമയുമായുള്ള ലിവിങ് ലൈഫ് അവസാനിപ്പിച്ചാണ് അമൃത സുരേഷുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ പ്രണയത്തിലായത്. നാൽപ്പത്തിയഞ്ചുകാരനായ ​ഗോപി സുന്ദർ ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം ഇതുവരെ വേപെടുത്തിയിട്ടില്ല. ആ ബന്ധത്തിൽ ​ഗോപി സുന്ദറിന് രണ്ട് ആൺ മക്കളുമുണ്ട്.

ഗോപി സുന്ദറിന്റെ പ്രിയ സുന്ദറിന്റെയും മകനായ മാധവ് പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മാധവ് പങ്കിടാറുണ്ട്.

ഇപ്പോഴിതാ താന്‍ പുതിയ ബൈക്ക് മേടിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കിയെത്തിയിരിക്കുകയാണ് മാധവ്. അമ്മ നല്‍കിയ കരുത്തില്‍ മാധവ് സുന്ദറിന്റെ സ്വപ്‌നം പൂവണിഞ്ഞു. ഹണിമൂണ്‍ ആഘോഷത്തിനിടെ ഗോപി സുന്ദറിനെ നടുക്കിയ കാഴ്ച എന്ന തലക്കെട്ടോടെയായിരുന്നു മാധവിനെക്കുറിച്ചുള്ള വ്യാജവാര്‍ത്ത പ്രചരിച്ചത്. ഇതുപോലെയുള്ള നോണ്‍സെന്‍സുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ. ഞാന്‍ ബൈക്ക് മേടിച്ചിട്ടില്ല. എന്റെ സുഹൃത്ത് വര്‍ക്ക് ചെയ്യുന്ന ഷോറൂമിലേക്ക് പോയിരുന്നുവെന്നുമായിരുന്നു മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ബൈക്കോടിച്ച് നോക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

അമ്മയെയാണ് ഞാനെപ്പോളും പിന്തുണയ്ക്കുന്നതെന്നും അച്ഛന്റെ മടങ്ങിവരവ് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ലെന്നും മുന്‍പ് മാധവ് വ്യക്തമാക്കിയിരുന്നു. അമ്മയാണ് ഞങ്ങള്‍ക്കെല്ലാം, അമ്മയോടാണ് ഞങ്ങള്‍ കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഒരുകുറവും വരുത്താതെയാണ് അമ്മ ഞങ്ങളെ നോക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു.

ജീവിതത്തിലൊരിക്കലും അച്ഛനെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ശീലങ്ങളൊന്നും പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല. അച്ഛനെക്കുറിച്ചുള്ള നല്ല ഓര്‍മ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡ്രൈവിംഗ് ഇഷ്ടമായിരുന്നുവെന്നും കാറോടിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണെന്നുമായിരുന്നു മാധവ് പറഞ്ഞത്. ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു കാറോടിക്കുക എന്നത്. അത് യാഥാര്‍ത്ഥ്യമായത് അദ്ദേഹത്തിലൂടെയാണെന്നും മുന്‍പ് മാധവ് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top