Connect with us

ഇടവേള ബാബുവുമായിട്ട് വർഷങ്ങളായിട്ടുള്ള സൗഹൃദമായിരുന്നു ; ‘ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് എന്നോട് പെരുമാറിയോയെന്ന് സംശയമാണ്, ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല’ഷമ്മി തിലകൻ പറയുന്നു !

Movies

ഇടവേള ബാബുവുമായിട്ട് വർഷങ്ങളായിട്ടുള്ള സൗഹൃദമായിരുന്നു ; ‘ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് എന്നോട് പെരുമാറിയോയെന്ന് സംശയമാണ്, ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല’ഷമ്മി തിലകൻ പറയുന്നു !

ഇടവേള ബാബുവുമായിട്ട് വർഷങ്ങളായിട്ടുള്ള സൗഹൃദമായിരുന്നു ; ‘ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് എന്നോട് പെരുമാറിയോയെന്ന് സംശയമാണ്, ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല’ഷമ്മി തിലകൻ പറയുന്നു !

മലയാള സിനിമയിൽ വില്ലനായും സഹനടനായും കോമേഡിയനായും തിളങ്ങിയിട്ടുള്ള പ്രതിഭയാണ് ഷമ്മി തിലകൻ. നടനെന്നതിലുപരി കഴിവുറ്റ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകൻ. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം നിരവധി ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തൻ്റെ പതിനഞ്ചാം വയസിൽ നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഷമ്മി തിലകൻ കൊല്ലം രശ്മി തീയറ്റേഴ്സ്, ട്യൂണ, ചാലക്കുടി സാരഥി, പി.ജെ തീയേറ്റേഴ്സ്, കലാശാല തൃപ്പൂണിത്തുറ എന്നീ നാടക സമിതികളിൽ അംഗമായി പ്രവർത്തിച്ചു. ഒപ്പം തന്നെ ഇരുപത്തഞ്ച് നാടകങ്ങൾ സംവിധാനം ചെയ്തു.

2001ൽ റിലീസായ മോഹൻലാൽ നായകനായി അഭിനയിച്ച പ്രജ എന്ന സിനിമയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2013ലെ നേരം സിനിമയിലെ ഊക്കൻ ടിന്റു എന്ന പൊലീസ് ഓഫീസറുടെ വേഷം ഷമ്മി ചെയ്ത മികച്ച ഹാസ്യ കഥപാത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.കടത്തനാടൻ അമ്പാടിയിലെ പ്രേം നസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, ഒടിയനിലെ പ്രകാശ് രാജിനും ശബ്ദം കൊടുത്തത് ഷമ്മി തിലകനായിരുന്നു. ഇതുവരെ 150ഓളം മലയാള സിനിമകളിൽ അഭിനയിച്ചു ഷമ്മി തിലകൻ.

അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും താരസംഘടനയായ അമ്മയിൽ നിന്നും വിമർശനം കേൾക്കേണ്ടി വരികയും മാറ്റി നിർത്തപ്പെടുതയും ചെയ്തിട്ടുണ്ട് ഷമ്മി തിലകനെ. ഏറ്റവും അവസാനം ഷമ്മി തിലകൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ പാപ്പനായിരുന്നു
ജോഷി സംവിധാനം ചെയ്ത സിനിമയിൽ ഇരുട്ടൻ ചാക്കോ എന്ന കൊലപാതകിയുടെ വേഷമാണ് ചെയ്തത്. വളരെ ചെറിയ വേഷമായിരുന്നെങ്കിൽ കൂടിയും സിനിമ പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചതും ഷമ്മി തിലകനായിരുന്നു.

ഇപ്പോഴിത നടൻ ഇടവേള ബാബുവിനെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘എന്റെ ഏറ്റവും നല്ല സുഹൃത്ത് ഇടവേള ബാബു. പ്രഥമ സ്ഥാനത്താണ് ഇടവേള ബാബു. വർഷങ്ങളായിട്ടുള്ള സൗഹൃദമാണ്.’

‘പക്ഷെ ഇപ്പോൾ അവന് എങ്ങനെയാണെന്ന് അറിയില്ല. എന്റെ പ്രണയം, കല്യാണം എന്നിവയെ കുറിച്ചെല്ലാമുള്ള കാര്യങ്ങൾ‌ അവനോട് ഞാൻ അന്നേ പറഞ്ഞിരുന്നു.”എന്റെ കാമുകിയെ കാണാൻ എനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട് അവൻ. എന്റെ വീട്ടിൽ വന്ന് ആഹാരം കഴിച്ചിട്ടുണ്ട്. എന്റെ മകന്റെയൊപ്പം അഭിനയിക്കണമെന്നെല്ലാം അവൻ അന്ന് പറയുമായിരുന്നു. നടന്മാരായ സുബൈർ, സാദിഖ് എന്നിവരാണ് എന്റെ മറ്റ് രണ്ട് സുഹൃത്തുക്കൾ.’

‘സുബൈർ മരിച്ച സമയത്ത് സാ​ദിഖ് മുൻകൈയ്യെടുത് ഞങ്ങളെല്ലാം ഒരുമിച്ച് പണം പിരിച്ച് സുബൈറിന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്. ഇവരോടൊല്ലാം എനിക്ക് നല്ല സൗഹൃദമായിരുന്നു.”പക്ഷെ സുഹൃത്തെന്ന രീതിയിൽ അവർ തിരിച്ച് എന്നോട് പെരുമാറിയോയെന്ന് സംശയമാണ്. ഇപ്പോ അവർ എന്നോട് കാണിക്കുന്നത് വിഷയമല്ല’ ഷമ്മി തിലകൻ പറഞ്ഞു.

മുമ്പ് താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ എത്തിയിരുന്നു.

ബലാത്സം​ഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചുകൊണ്ടിരിക്കുന്ന തൻ്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതാണ് വിമർശനത്തിന് കാരണം.

ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് അന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു.

More in Movies

Trending

Recent

To Top