Connect with us

പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരോട് പറഞ്ഞ് ഏറ്റവും വലിയ ആഗ്രഹം , കാലങ്ങൾക്കിപ്പുറം ദൈവം അത് സാധിച്ചു തന്നു ; സന്തോഷവാര്‍ത്ത പങ്കു വെച്ച് ഗായകന്‍ ശ്രീനാഥ്‌

Movies

പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരോട് പറഞ്ഞ് ഏറ്റവും വലിയ ആഗ്രഹം , കാലങ്ങൾക്കിപ്പുറം ദൈവം അത് സാധിച്ചു തന്നു ; സന്തോഷവാര്‍ത്ത പങ്കു വെച്ച് ഗായകന്‍ ശ്രീനാഥ്‌

പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരോട് പറഞ്ഞ് ഏറ്റവും വലിയ ആഗ്രഹം , കാലങ്ങൾക്കിപ്പുറം ദൈവം അത് സാധിച്ചു തന്നു ; സന്തോഷവാര്‍ത്ത പങ്കു വെച്ച് ഗായകന്‍ ശ്രീനാഥ്‌

ഗാനങ്ങളും അതിനൊപ്പം ചുവടുകളും വെച്ച് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഗായകനാണ് ശ്രീനാഥ്. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച സംഗീത റിയാലിറ്റി ഷോ വഴിയാണ് ശ്രീനാഥ് മിനിസ്‌ക്രീനില്‍ എത്തുന്നത്. ഷോ കഴിഞ്ഞ് കാലങ്ങള്‍ ആയെങ്കില്‍ കൂടി ഈ ഗായകന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞുള്ള ശ്രീനാഥിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.റിയാലിറ്റി ഷോ കഴിഞ്ഞു സ്റ്റേജുകളിൽ സജീവമായ കാലം മുതൽ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകരോടും പാടുവാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ടായിരുന്നു. ചില പാട്ടുകളുടെ ചെറിയ ഭാഗങ്ങൾ പാടാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. എങ്കിലും സ്വന്തം ശബ്ദത്തിൽ ഒരു മുഴുവൻ പാട്ട് എന്ന സ്വപ്നം ബാക്കിയായിരുന്നു.

ചോദിക്കലുകൾ എപ്പോഴോ മടുപ്പായി മാറി കഴിഞ്ഞ സമയം മുതൽ സിനിമയിൽ മര്യാദക്കൊരു പാട്ട് പാടണം എന്ന ആഗ്രഹം ഞാൻ തന്നെ വലിയ പ്രാധാന്യത്തിൽ എടുക്കാത്ത അവസ്ഥയിലേക്ക് മനസ് മാറി. പിന്നീട് സംഗീത സംവിധാനത്തിലേക്ക് വന്നപ്പോഴും മനസ്സിൽ ഇടക്കൊക്കെ ഈ കാര്യം വരുമായിരുന്നെങ്കിലും അതിന്റെ സമയമോ സന്ദർഭമോ ഒത്തു വന്നില്ല.

മേ ഹൂം മൂസയുടെ കമ്പോസിംഗ് കഴിഞ്ഞ് പാട്ടുകൾ ഞാൻ ട്രാക്ക് പാടി വച്ച് ആരൊക്കെ പാടണം എന്നു തീരുമാനിക്കുന്ന സമയത്തു സാധാരണ ഇത് വരെ ഒരാളും എന്നോട് പറയാത്ത ഡയലോഗ് പറഞ്ഞത് പ്രിയപ്പെട്ട ജിബുച്ചേട്ടനാണ്. അദ്ദേഹത്തിന് വേണമെങ്കിൽ ഈ പാട്ട് വലിയ ഏതെങ്കിലും പാട്ടുകാരനെ കൊണ്ട് പാടിക്കാൻ ആവശ്യപ്പെടാമായിരുന്നു. പക്ഷെ സ്വത സിദ്ധമായ സിംപ്ലിസിറ്റിയോടെ ജിബുചേട്ടൻ പറഞ്ഞത് ഇപ്പോൾ നീ ട്രാക്ക് പാടി വച്ചത് വലിയ കുഴപ്പമില്ല എന്നേയുള്ളു നന്നായി പാടി വെക്കാമെങ്കിൽ നീ തന്നെ പാട് എന്നാണ്.

അതിന്റെ കൂടെ ജിബുച്ചേട്ടന്റെ പട്ടാളങ്ങളുടെ സപ്പോർട്ടും.
അവിടെയും തീർന്നില്ല. പാട്ട് ഷൂട്ട്‌ ചെയ്യുന്ന സമയത്ത് വീണ്ടും ജിബുച്ചേട്ടന്റെ ഒരു സിമ്പിൾ കാൾ,”എടാ ഈ കല്യാണ പാട്ട് ഷൂട്ട്‌ ചെയ്യുന്നത് കല്യാണ വീട്ടിൽ പാടി കൊണ്ട് തന്നാണ് നീ തന്നെ പാടി അഭിനയിക്ക് , താടി അവിടെ ഇരുന്നോട്ടെ കളയണ്ട എന്ന്. അങ്ങനെ എന്റെ ആദ്യത്തെ ബിഗ്സ്‌ക്രീൻ അരങ്ങേറ്റം സംഭവിക്കുന്നു സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി സാറിന്റെ, ജിബുച്ചേട്ടന്റെ സിനിമയിൽ.

പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരോട് ഞാൻ എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങൾ പറയുമായിരുന്നു. അതിലാദ്യം ഉണ്ടായിരുന്നത് ഞാൻ പാടിയ പാട്ട് സിനിമയിൽ ഞാൻ തന്നെ അഭിനയിക്കണം എന്നായിരുന്നു. കാലങ്ങൾക്കിപ്പുറം ദൈവം അത് ഞാൻ സംഗീതം ചെയ്ത പാട്ട് കൂടെ ആക്കി തന്നു. കൂടെ പ്രിയപ്പെട്ട റഫീഖ് ഇക്കയുടെ വരികൾ. നമ്മൾ നെഞ്ചിൽ തട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വപ്നം കാണുന്നുണ്ടെങ്കിൽ അതിനുള്ള അധ്വാനം ഉണ്ടെങ്കിൽ അത് നടക്കും എന്നുമായിരുന്നു ശ്രീനാഥ് കുറിച്ചത്.

More in Movies

Trending

Recent

To Top