Connect with us

വെള്ളിനക്ഷത്രം സിനിമയിലെ കുക്കുരു കുക്കു കുറുക്കന്‍ എന്ന ഗാനം പാടിയ ഗായിക; വിവാഹത്തിനും എന്റെ അച്ഛന്‍ വന്നില്ല; പാമ്പിനെ കണ്ട് പേടിച്ചതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി ;ഗായിക വിദ്യയുടെ വേദനിപ്പിക്കുന്ന ജീവിതകഥ!

News

വെള്ളിനക്ഷത്രം സിനിമയിലെ കുക്കുരു കുക്കു കുറുക്കന്‍ എന്ന ഗാനം പാടിയ ഗായിക; വിവാഹത്തിനും എന്റെ അച്ഛന്‍ വന്നില്ല; പാമ്പിനെ കണ്ട് പേടിച്ചതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി ;ഗായിക വിദ്യയുടെ വേദനിപ്പിക്കുന്ന ജീവിതകഥ!

വെള്ളിനക്ഷത്രം സിനിമയിലെ കുക്കുരു കുക്കു കുറുക്കന്‍ എന്ന ഗാനം പാടിയ ഗായിക; വിവാഹത്തിനും എന്റെ അച്ഛന്‍ വന്നില്ല; പാമ്പിനെ കണ്ട് പേടിച്ചതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി ;ഗായിക വിദ്യയുടെ വേദനിപ്പിക്കുന്ന ജീവിതകഥ!

ഗായിക വിദ്യ എന്നുപറഞ്ഞാൽ ഒരുപക്ഷെ, ആരെന്നു മനസിലാക്കാൻ പറ്റിയെന്നു വരില്ല. എന്നാൽ വിദ്യ പാടിയ പാട്ടുകൾ മലയാളികൾ ഇന്നും ചെറുകൊഞ്ചലോടെ പാടും. സംവിധായകൻ വിനയന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ വെള്ളിനക്ഷത്രത്തിലെ ഗാനങ്ങൾ ഇന്നും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട് . ചിത്രത്തിലെ കുക്കുരു കുക്കു കുറുക്കന്‍ എന്ന ഗാനം കുട്ടികൾക്ക് ഇടയിൽ തരംഗം തീർത്തിരുന്നു. ഇന്നും ആ ഗാനത്തിന് ഒരു ഫാൻ ബേസ് ഉണ്ടെന്ന് ഉറപ്പാണ്.

എം ജയചന്ദ്രൻ സംഗീതം നിർവഹിച്ച ആ ഗാനം ആലപിച്ചത് ഗായികയാണ് വിദ്യ സ്വരാജ്. ഒരൊറ്റ ഗാനത്തിലൂടെ തന്നെ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം കവരാൻ ഗായികയ്ക്ക് കഴിഞ്ഞിരുന്നു. പതിമൂന്നാം വയസിലാണ് ചെറിയ കുട്ടിയുടെ ശബ്ദത്തിൽ ദിവ്യ കുക്കുരു കുക്കു കുറുക്കൻ എന്ന ഗാനം ആലപിക്കുന്നത്. ഇതോടെ കൂടുതൽ അവസരങ്ങൾ വിദ്യയെ തേടി എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നും അത്രകണ്ട് ശ്രദ്ധിക്കപ്പെടാൻ വിദ്യയ്ക്ക് സാധിച്ചില്ല.

പിന്നീട് പഠനവും പ്രണയവും വിവാഹവും ഒക്കെയായി കുടുംബ ജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച വിദ്യ ഇപ്പോൾ വീണ്ടും സംഗീത ലോകത്തേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ്.

അതിനിടെ തന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് വിദ്യ. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥി ആയി എത്തിയപ്പോഴാണ് വിദ്യ തന്റെ ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് സംസാരിച്ചത്. മലയാളികൾ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന ആ ഗായികയുടെ ജീവിതത്തിൽ സമഭവിച്ചത് എന്തെന്ന് കേൾക്കാം…

‘ഞാനും അച്ഛനും അമ്മയും അനിയനും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പേ തന്നെ അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. യാതൊരു ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ വയ്യ എന്ന രീതിയായിരുന്നു അച്ഛന്. അച്ഛൻ ഗായകനാണ്. അങ്ങനെ അമ്മ ഞങ്ങളെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് വന്നു,

പിന്നീട് അമ്മയുടെ അമ്മയും ഞാന്‍ പപ്പ എന്ന് വിളിക്കുന്ന അപ്പാപ്പനും ചേര്‍ന്നാണ് പട്ടിണി അറിയിക്കാതെ ഞങ്ങളെ വളര്‍ത്തിയത്. അച്ഛനും അങ്ങോട്ട് വന്നു. കുറേ കാലം അച്ഛനെയും അവർ തന്നെ നോക്കി. എന്നാൽ എനിക്ക് രണ്ട് വയസുള്ളപ്പോള്‍ അച്ഛന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയി. പിന്നെ ആറ് മാസം കൂടുമ്പോൾ ചിലപ്പോൾ കയറി പോകും, തോന്നുമ്പോള്‍ പോവും. കുറേ കാലത്തേക്ക് ഒരു വിവരവും ഉണ്ടാവില്ല. അങ്ങനെ ഒക്കെ ആയിരുന്നു,’

‘എനിക്ക് എല്ലാം പപ്പയാണ്. അച്ഛനോടും അമ്മയോടും ഇല്ലാത്ത അടുപ്പം തോന്നിയത് പപ്പയോട് ആണ്. അതുകൊണ്ട് തന്നെ പ്രണയത്തിലായപ്പോൾ അവരെ ഓർത്ത് മാത്രമാണ് എനിക്ക് മാനസികമായി വിഷമമുണ്ടായിരുന്നത്. അവർ എന്നെ കുറെ ഉപേക്ഷിക്കുകയൊക്കെ ചെയ്തിരുന്നു. പഠനം പൂർത്തിയാക്കിയാൽ കെട്ടിച്ച് തരാമെന്ന് പപ്പ ഒരിക്കെ പറഞ്ഞിരുന്നു,’

‘വീട്ടിന്റെ അയല്‍ പക്കത്ത് താമസിക്കാന്‍ വന്ന ആളാണ് സ്വരാജ്. അദ്ദേഹത്തിന്റെ ഒറ്റപ്പെടലിനെ കുറിച്ച് അറിഞ്ഞപ്പോഴുള്ള സിംപതിയാണ് പ്രണയമായത്. അദ്ദേഹത്തിന്റെയും അച്ഛന്‍ ഉപക്ഷിച്ച് പോയതാണ്, അമ്മ ഗള്‍ഫിലാണ്. ചേച്ചിയുണ്ട്. അവർ ബന്ധുക്കളുടെ വീട്ടില്‍ നിന്നും ആശ്രമത്തില്‍ നിന്നുമൊക്കെയാണ് വളര്‍ന്നത്. അത് എല്ലാം അറിഞ്ഞപ്പോള്‍ പ്രണയിച്ച് പറ്റിക്കാനും തോന്നിയില്ല. അവരുടെ വീട്ടിലും വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നു. അവസാനം എല്ലാവരുടെയും സമ്മതത്തോടെ തന്നെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനും എന്റെ അച്ഛന്‍ വന്നിരുന്നില്ല,’

‘ഇപ്പോള്‍ അഞ്ച് വയസുള്ള കുഞ്ഞ് ഉണ്ട് ഞങ്ങള്‍ക്ക്. അതിന് മുന്‍പ് ഒരു കുഞ്ഞ് ജനിച്ചിരുന്നു. പതിമൂന്ന് ദിവസം ജീവിച്ച് അത് മരിച്ചു പോയി. ഞാൻ ആറാം മാസം കഴിഞ്ഞപ്പോൾ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പാമ്പിനെ കണ്ട് പേടിച്ചു. അതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി. ഏഴാം മാസത്തെ സ്കാനിങ്ങിന് ചെന്നപ്പോൾ കോമ്പ്ലികേഷൻ ഉണ്ട്. കുഞ്ഞ് അല്ലെങ്കിൽ അമ്മ എന്ന അവസ്ഥ ആയിരുന്നു,.

‘സിസേറിയൻ ചെയ്യാൻ പറഞ്ഞു. വേഗം മെഡിക്കല്‍ കോളേജിലേക്കോ ഇന്‍ക്യുബിലേറ്ററുള്ള സ്വകാര്യ ആശുപത്രിയിലേക്കോ മാറണം എന്ന് പറഞ്ഞു. കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഞങ്ങള്‍ സ്വകാര്യ ആശുപത്രിയിലേക്ക് തന്നെ പോയി. അപ്പോള്‍ ഭര്‍ത്താവ് സ്വരാജ് ഗള്‍ഫില്‍ ആയിരുന്നു. അവിടെ വച്ച് ഞാന്‍ പ്രസവിച്ചു. സിസേറിയനായിരുന്നു. കുഞ്ഞ് ഏതാനും ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീരെ വളര്‍ച്ച എത്തിയിരുന്നില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ കുഞ്ഞിനെ കണ്ടത്,’

‘എന്റെ സാമിപ്യത്തില്‍ കുഞ്ഞ് അനങ്ങുന്നത് പോലെ എനിക്ക് തോന്നുമായിരുന്നു. ഡോക്ടറോട് ചോദിച്ച് ഫോട്ടോ എടുത്ത് ഭര്‍ത്താവിന് അയച്ച് കൊടുത്തു. ഒരാഴ്ചയിലേറെ ആ ആശുപത്രിയില്‍ നിന്നുവെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഒരു ഗ്യാരണ്ടിയും ഡോക്ടര്‍മാര്‍ പറഞ്ഞില്ല. ജീവനോടെ തിരിച്ചുകിട്ടുമെങ്കില്‍ വീടും സ്ഥലവും വിറ്റിട്ടും വാവയെ ചികിത്സിക്കാം എന്ന് പപ്പ പറഞ്ഞിരുന്നു,’

‘പക്ഷെ ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞില്ല. ചെലവ് ഞങ്ങൾക്ക് താങ്ങാനും കഴിയുന്നില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നാം ദിവസം മരണപ്പെട്ടു. കുഞ്ഞിനെ എനിക്ക് തിരിച്ചു കിട്ടും എന്നായിരുന്നു പ്രതീക്ഷ. അതിന് ശേഷം ഞാന്‍ ഡിപ്രഷിനിലേക്ക് പോയി എന്നും വിദ്യ പറഞ്ഞു.

about vidhya

Continue Reading
You may also like...

More in News

Trending

Recent

To Top