Connect with us

പുറത്തുവന്ന വാര്‍ത്തകളെല്ലാം തെറ്റ്, ചില ആളുകള്‍ സാമന്തയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി സാമന്തയുടെ മാനേജര്‍

News

പുറത്തുവന്ന വാര്‍ത്തകളെല്ലാം തെറ്റ്, ചില ആളുകള്‍ സാമന്തയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി സാമന്തയുടെ മാനേജര്‍

പുറത്തുവന്ന വാര്‍ത്തകളെല്ലാം തെറ്റ്, ചില ആളുകള്‍ സാമന്തയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി സാമന്തയുടെ മാനേജര്‍

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. ഇതിനിടെയാണ് നടന്‍ നാഗചൈതന്യയുമായി സാമന്ത വിവാഹ മോചനം നേടിയത്. എന്നാല്‍, നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങളിലേയ്ക്ക് വഴി മാറുകയാണോ എന്നാണ് പലരുടെയും സംശയം. കാരണം, അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് വൈറലായിരുന്നു.

റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയാണ് സാമന്ത ഈ ഗാനത്തിന് ചുവടുവെച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗാനം വൈറലായെങ്കിലും സാമന്ത വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഐറ്റം ഡാന്‍സുമായിരുന്നു ഇത്. പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരു നടി മുഴുവന്‍ സിനിമയ്ക്ക് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്. ഇതോടെ ഐറ്റം നമ്പറിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരസുന്ദരിയായി സാമന്ത മാറി.

എന്നാല്‍ പുഷ്പ 2വില്‍ സാമന്ത ആയിരിക്കില്ല ബോളിവുഡ് താരം മലൈക അറോറയാകും ഐറ്റം നമ്പറുമായി എത്തുക എന്നാണ് വിവരങ്ങള്‍. ഷാരൂഖ് ഖാന്റെ ‘ഛയ്യ ഛയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്‌നാംഹൂയി’, തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ തകര്‍ത്താടിയ താരം കൂടിയാണ് മലൈക.

ഇതിനിടെ, കഴിഞ്ഞ കുറച്ച് കാലമായി സാമന്തയുടെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. കുറേ കാലമായി സമാന്ത ത്വക്ക് രോഗബാധിതയാണെന്നും ചികിത്സ തേടുന്നുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു.

സാമന്ത ചര്‍മ്മ രോഗത്തിന് ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പറന്നതായാണ് റിപ്പോര്‍ട്ട്. ചര്‍മ്മപ്രശ്‌നം മൂലം നടി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ചികിത്സ കഴിഞ്ഞ് സാമന്ത എപ്പോഴാണ് തിരികെ വരിക എന്നത് സംബന്ധിച്ച് കൃത്യമായി വിവരമില്ല.

എന്നാല്‍ താരത്തിന് ത്വക്ക് രോഗമാണെന്ന വാര്‍ത്ത ശരിയല്ല എന്നാണ് താരത്തിന്റെ മാനേജര്‍ പറയുന്നത്. ചില ആളുകള്‍ സാമന്തയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സാമന്തയ്ക്ക് ഒരു പ്രശ്‌നവുമില്ല. സാമന്ത ആരോഗ്യവതിയാണെന്നും വൈകാതെ തന്നെ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സാമന്ത വിദേശത്തേയ്ക്ക് പോയതോടെ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നും വാര്‍ത്ത വന്നിരുന്നു. യശോദ, ശാകുന്തളം, ഖുഷി എന്നിങ്ങനെ മൂന്ന് സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. പുഷ്പ ടുവിലെ ഐറ്റം നമ്പര്‍ സാമന്ത ഉപേക്ഷിച്ചതിന് കാരണവും ഈ രോഗമാണെന്നാണ് വിവരം.

അതേസമയം കൈനിറയെ സിനിമകളാണ് താരത്തിനുള്ളത്. ദിനേഷ് വിജന്‍ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത നായികയാകുന്നുവെന്നും ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകന്‍ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ഇംഗ്ലീഷ് വെബ്‌സീരിസിന്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ‘സിറ്റാഡെല്‍’ എന്ന സീരീസിന്റ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക.

വരുണ്‍ ധവാനായിരിക്കും നായകന്‍. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’വും റിലീസ് ചെയ്യാനുണ്ട്. ദിനേഷ് വിജന്‍ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത നായികയാകുന്നുവെന്നും ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകന്‍ എന്നും സാമന്ത ഇരട്ട വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

More in News

Trending

Recent

To Top