News
പുഷ്പ 2വില്‍ ഐറ്റം നമ്പറുമായി സാമന്ത എത്തില്ല; പകരം എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം
പുഷ്പ 2വില്‍ ഐറ്റം നമ്പറുമായി സാമന്ത എത്തില്ല; പകരം എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം
അല്ലു അര്‍ജുന്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തില്‍ ‘ഉ അണ്ടവാ’ എന്നു തുടങ്ങുന്ന ഐറ്റം നമ്പറില്‍ സാമന്ത എത്തിയതോടെ വന്‍ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. സാമന്ത തകര്‍ത്താടിയ ഗാനം വൈറലായിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് തിയേറ്ററില്‍ ഈ ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചത്.
പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഇതുപോലെ ഒരു ഐറ്റം നമ്പറുമായി സാമന്ത എത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. പുഷ്പ 2വില്‍ സാമന്ത ആയിരിക്കില്ല എത്തുന്നതെന്നാണ് വിവരം. ബോളിവുഡ് താരം മലൈക അറോറയാകും ഐറ്റം നമ്പറുമായി എത്തുക എന്നാണ് പുതിയ വിവരങ്ങള്‍.
ഷാരൂഖ് ഖാന്റെ ‘ഛയ്യ ഛയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്‌നാംഹൂയി’, തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ തകര്‍ത്താടിയ താരം കൂടിയാണ് മലൈക. അതേസമയം, പുഷ്പ 2ന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 22ന് ആരംഭിച്ചിരുന്നു. പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും.
ചിത്രത്തില്‍ നടന്‍ വിജയ് സേതുപതിയും ഉണ്ടാകുമെന്ന വാര്‍ത്തകളും നേരത്തെ വന്നിരുന്നു. പുഷ്പ ആദ്യ ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നു.