Connect with us

ആദ്യമായിട്ടാണ് ഇത്, സത്യം പറഞ്ഞാല്‍ ഭയങ്കര പേടിയുണ്ട്, ചേച്ചി എപ്പോഴും ഇത് മാത്രമേ പറയും ; പക്ഷെ ഗോപി സുന്ദർ ഇങ്ങനെയാണ് ;പുതിയ വീഡിയോയുമായി അഭിരാമി സുരേഷ് !

Uncategorized

ആദ്യമായിട്ടാണ് ഇത്, സത്യം പറഞ്ഞാല്‍ ഭയങ്കര പേടിയുണ്ട്, ചേച്ചി എപ്പോഴും ഇത് മാത്രമേ പറയും ; പക്ഷെ ഗോപി സുന്ദർ ഇങ്ങനെയാണ് ;പുതിയ വീഡിയോയുമായി അഭിരാമി സുരേഷ് !

ആദ്യമായിട്ടാണ് ഇത്, സത്യം പറഞ്ഞാല്‍ ഭയങ്കര പേടിയുണ്ട്, ചേച്ചി എപ്പോഴും ഇത് മാത്രമേ പറയും ; പക്ഷെ ഗോപി സുന്ദർ ഇങ്ങനെയാണ് ;പുതിയ വീഡിയോയുമായി അഭിരാമി സുരേഷ് !

‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്. സ്റ്റേജ് ഷോകളും യൂട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.

ഇപ്പോഴിതാ ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമായി സ്റ്റേജ് ഷോ ചെയ്തതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചേട്ടോണ്ടയ്ക്കും ചേച്ചോണ്ടയ്ക്കുമൊപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പാപ്പു തന്ന രസകരമായ ടാസ്‌ക്കുകളെക്കുറിച്ചും അഭിരാമി പറഞ്ഞിരുന്നു.

ഞാനിപ്പോള്‍ ദുബായിലാണുള്ളത്. വെല്‍ക്കം റ്റു എജി വ്‌ളോഗ്‌സ് എന്ന് അമൃത പറഞ്ഞപ്പോള്‍ എജി വ്‌ളോഗ്‌സ് അല്ലെന്നായിരുന്നു അഭിരാമിയുടെ കമന്റ്. വീണ്ടും ഇത് തന്നെ പറഞ്ഞപ്പോള്‍ ചേച്ചി എപ്പോഴും ഇത് മാത്രമേ പറയുള്ളൂയെന്നായിരുന്നു അഭിരാമി ചോദിച്ചത്. പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ വീഡിയോ ഷൂട്ട് ചെയ്ത് തുടങ്ങിയതാണ്. ദിശ അറിയാത്ത യാത്രയില്‍ ഒപ്പം കൂടിക്കോളൂയെന്നായിരുന്നു അഭിരാമി പറഞ്ഞത്.

ആദ്യമായി ഞാന്‍ അണ്ണുവിന്റെ കൂടെ, എന്റെ ചേട്ടന്റെ കൂടെ പെര്‍ഫോം ചെയ്യുകയാണ്. സത്യം പറഞ്ഞാല്‍ ഭയങ്കര പേടിയുണ്ട്. പക്ഷേ, ചേട്ടന്‍ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുകയെന്നും അഭിരാമി പറഞ്ഞിരുന്നു. പാപ്പുവിനെ വീഡിയോ കോള്‍ ചെയ്യുന്ന അമൃതയേയും അഭിരാമി കാണിച്ചിരുന്നു. പാപ്പുവിനെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കുടുംബ ഫോണിലൂടെയായാണ് പാപ്പു വിളിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ തങ്കത്തിനെ കണ്ടോ, ദാ വേറൊരു തങ്കം. അഭിയോണ്ട വ്‌ളോഗ് ഷൂട്ട് ചെയ്യുകയാണെന്നും അഭിരാമി പാപ്പുവിനോട് പറഞ്ഞിരുന്നു. പാപ്പുവിന് ചില സ്വീറ്റ് കുറുമ്പുകളുണ്ട്. നമ്പറൊന്നുമില്ലാതെ അവള്‍ക്കൊരു ഫോണുണ്ട്. അമ്മയുടെ വാട്‌സാപ്പ് എടുത്ത് അവള്‍ ഗ്രൂപ്പുണ്ടാക്കും. എന്നിട്ട് ഞങ്ങള്‍ക്ക് ടാസ്‌ക്ക് ഒക്കെ തരും. ഓരോ ദിവസങ്ങളില്‍ ഓരോ കാര്യം ചെയ്യണം. ഇങ്ങനെയാണ് അവള്‍ ഞങ്ങളുടെ വഴക്കുകളൊക്കെ സോര്‍ട്ട് ചെയ്യുന്നത്. അതാണ് പാപ്പുവിന്റെ വിശേഷം.

സൂപ്പര്‍ സണ്‍ഡേ വീഡിയോ ചെയ്യാനായിരുന്നു പാപ്പു പറഞ്ഞത്. അത് ചെയ്തില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമെന്നും പാപ്പു പറഞ്ഞിരുന്നു. ഞാനത് ചെയ്ത് അയയ്ക്കട്ടെയെന്നും അഭിരാമി പറഞ്ഞിരുന്നു. ഷോ കഴിഞ്ഞുവെന്നും അടിപൊളിയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ഗായികയെന്ന നിലയില്‍ എനിക്ക് ലഭിച്ച മികച്ച അവസരമാണ് ഇതെന്നും അഭിരാമി പറഞ്ഞിരുന്നു. ഐസ്‌ക്രീം കഴിക്കാന്‍ നോക്കിയ അമൃതയെ ഗോപി സുന്ദര്‍ ശാസിക്കുന്നതും അഭിരാമി വീഡിയോയില്‍ കാണിച്ചിരുന്നു.

More in Uncategorized

Trending

Recent

To Top