Connect with us

ഇവർ മലയാള സിനിമയിൽ ഒരു കലക്കുകലക്കും; സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം ‘ ഒക്ടോബറില്‍ !

Movies

ഇവർ മലയാള സിനിമയിൽ ഒരു കലക്കുകലക്കും; സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം ‘ ഒക്ടോബറില്‍ !

ഇവർ മലയാള സിനിമയിൽ ഒരു കലക്കുകലക്കും; സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം ‘ ഒക്ടോബറില്‍ !

അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ ഇതാ ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍, കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല..സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.

മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു. ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. സൂര്യ നായകനായ ചിത്രത്തില്‍ ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‍കാരം. ‘പത്മിനി’ എന്ന ചിത്രവും മലയാളത്തില്‍ അപര്‍ണ ബാലമുരളിയുടേതായി പുറത്തുവരാനുണ്ട്.

More in Movies

Trending

Recent

To Top