Connect with us

പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്‌റ്റെയ്ന്‍ ആയി, ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ ആ വീഡിയോ പുറത്തു വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സ്വാസിക വിജയ്

Malayalam

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക വിജയ്. ഇപ്പോഴിതാ തനിക്ക് പീരിയഡ്‌സ് ആയ സമയത്ത് ഒരു ഫങ്ഷന് പോയപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സ്വാസിക. പ്രോഗ്രാം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഡ്രസില്‍ രക്തം ആയതായും അത് ക്യാമറയ്ക്ക് മുന്നില്‍ വച്ചായിരുന്നു എന്നും സ്വാസിക പറയുന്നു.

എന്നാല്‍ ഇതുവരെ ആ വീഡിയോ പുറത്ത് വന്നിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി. പീരിയഡ്‌സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്.

പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്‌സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്‌റ്റെയ്ന്‍ ഒക്കെ ആയി. അപ്പോള്‍ പെട്ടെന്ന് ആള്‍ക്കാരൊക്കെ അയ്യോ മോളേ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായി. ഒന്നാമത് നമ്മള്‍ ഇത്രയും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണ്.

ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും, പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല. ആള്‍ക്കാരുടെ ഇടയില്‍ വച്ച് അത് സംഭവിച്ചപ്പോ എനിക്ക് ഒരു പ്രശ്‌നമായി തോന്നി.

പക്ഷെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഓകെ ഇത് സംഭവിച്ചു പോയി നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.. എന്ന് വിചാരിച്ച് താന്‍ ഒകെയായി എന്നാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, കുടുക്ക് 2025, ചതുരം, മോണ്‍സ്റ്റര്‍, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് സ്വാസികയുടെതായി റിലീസിന് ഒരുങ്ങുന്നത്.

Continue Reading
You may also like...

More in Malayalam

Trending