Connect with us

വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! എന്നെ ഞാനാക്കിയവള്‍,നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത് ! ;വൈറലായി അശ്വതിയുടെ കുറിപ്പ് !

Movies

വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! എന്നെ ഞാനാക്കിയവള്‍,നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത് ! ;വൈറലായി അശ്വതിയുടെ കുറിപ്പ് !

വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! എന്നെ ഞാനാക്കിയവള്‍,നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത് ! ;വൈറലായി അശ്വതിയുടെ കുറിപ്പ് !

അഭിനയത്തിലും മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവച്ചത്. ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അശ്വതി. താരത്തെ പോലെ തന്നെ ആരാധകര്‍ക്ക് പരിചിതരമാണ് അശ്വതിയുടെ കുടുംബവും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അശ്വതി. താരത്തിന്റെ യൂട്യൂബ് ചാനലും കയ്യടി നേടാറുണ്ട്. പാരന്റിംഗിനെക്കുറിച്ചും മറ്റ് വിഷയങ്ങളുമൊക്കെ അശ്വതി തന്റെ വീഡിയോകളിലൂടെ സംസാരിക്കാറുണ്ട്.

അശ്വതിയുടെ വീഡിയോകളിലൂടെ മകള്‍ പദ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിവസം അശ്വതി പങ്കുവച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. അശ്വതിയുടെ ഓരോ വാക്കിലും ഒരമ്മയുടെ സ്‌നേഹവും കരുതലും വായിച്ചെടുക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മകളുടെ ഒമ്പതാം പിറന്നാളിന് അവളുടെ ചിത്രത്തോടൊപ്പമായിരുന്നു അശ്വതിയുടെ കുറിപ്പ്.

ഒന്‍പത് വര്‍ഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്….വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! എന്നെ ഞാനാക്കിയവള്‍. ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത് ! അത് എനിക്കറിയാം…എന്നേക്കാള്‍ നന്നായി നിനക്കും. എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകള്‍ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ ലവ് ഇട്ടുകൊണ്ടിരിക്കുകയാണ്. കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പദ്മയ്ക്ക് ആശംസകള്‍ നേരുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ഫുട്‌ബോളുമായി നില്‍ക്കുന്ന മകളുടെ ചിത്രമാണ് പോസ്റ്റിനൊപ്പം അശ്വതി പങ്കുവച്ചിരിക്കുന്നത്.

അവതാരകയായിരുന്ന അശ്വതി ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അഭിനേത്രിയായി മാറുന്നത്. പരമ്പര ഹിറ്റാവുക മാത്രമല്ല അശ്വതിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിരുന്നു. അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് താരം പരമ്പരയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.


ഇതിനിടെ ചക്കപ്പഴത്തില്‍ നിന്നും പല താരങ്ങളും പിന്മാറുകയുണ്ടായിരുന്നു. എന്നാല്‍ ഈയ്യടുത്ത് പഴയ താരങ്ങളെയെല്ലാം തിരികെ എത്തിച്ചു കൊണ്ട് ചക്കപ്പഴും വീണ്ടും ട്രാക്കിലേക്ക് കയറിയിരുന്നു. അശ്വതിയ്‌ക്കൊപ്പം ശ്രീകുമാര്‍, സെബീറ്റ, ശ്രുതി രജനീകാന്ത് തുടങ്ങിയവരെല്ലാം പരമ്പരയിലേക്ക് മടങ്ങിയെത്തിയിരുന്നു. രണ്ടാം വരവിലും ഹിറ്റായി മാറിയിരിക്കുകയാണ് ചക്കപ്പഴം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയിലും നേരിട്ട് കാണുന്നവരുമൊക്കെ ഏറ്റവും കൂടുതല്‍ ചോദിച്ചത് എന്നാണ് ചക്കപ്പഴം സ്‌ക്രീനില്‍ വരിക എന്നാണ്. ഇനിയിപ്പോ എന്തായാലും അതുണ്ടാവില്ലെന്നും നമുക്ക് വേറെന്തെങ്കിലും ചെയ്യാം. അതിനി നടക്കുമോന്ന് അറിയില്ലെന്ന് ഞാനും പറഞ്ഞു. പലപ്പോഴും ഇതിനുള്ള മറുപടിയും ഞാന്‍ പറയാറില്ലായിരുന്നു. എന്തായാലും അത് തന്നെ സംഭവിച്ചുവെന്നാണ് തിരിച്ചുവരവിനെക്കുറിച്ച് അശ്വതി പറഞ്ഞത്.


എല്ലാവരും നല്ല രീതിയില്‍ സംസാരിച്ച് പിരിയാത്തതില്‍ ഞങ്ങള്‍ക്കും വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അവസാനം ചാനല്‍ തന്നെ മുന്‍കൈ എടുത്ത് ആദ്യം തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന പഴയ ടീമിനെ ഒരുമിച്ച് കൊണ്ട് വന്നു. വീണ്ടും അതേ ചക്കപ്പഴത്തെ കൊണ്ട് വന്നുവെന്നും താരം തന്റെ വ്‌ളോഗില്‍ പറയുന്നുണ്ട്.

Continue Reading

More in Movies

Trending

Recent

To Top