Connect with us

എനിക്ക് വിശ്വസിക്കുവാനാകുന്നില്ല… കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത്… ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ വളരെ വേഗം ചേച്ചി പോയി’ ; നടി രശ്മിയ്ക്ക് സംഭവിച്ചതിനെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ!

Movies

എനിക്ക് വിശ്വസിക്കുവാനാകുന്നില്ല… കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത്… ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ വളരെ വേഗം ചേച്ചി പോയി’ ; നടി രശ്മിയ്ക്ക് സംഭവിച്ചതിനെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ!

എനിക്ക് വിശ്വസിക്കുവാനാകുന്നില്ല… കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത്… ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ വളരെ വേഗം ചേച്ചി പോയി’ ; നടി രശ്മിയ്ക്ക് സംഭവിച്ചതിനെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ!

സീരിയൽ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടി രശ്മിയുടേത് .സ്വന്തം സുജാത സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്. ബെംഗളൂരുവിൽ ജനിച്ച് വളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു.

ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയ​ഗോപാലാണ് ഭർത്താവ്. ഒരു മകനുമുണ്ട് താരത്തിന്. രശ്മിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണു മലയാള സീരിയൽ ലോകം. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം സഹപ്രവർത്തകയെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴിത രശ്മി ​ഗോപാലിന്റെ അസുഖത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വനിതയോട് സംസാരിക്കവെയാണ് രശ്മിയുടെ അസുഖത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ സംസാരിച്ചത്.

എനിക്ക് വിശ്വസിക്കുവാനാകുന്നില്ല… കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത്… മനസ് വിങ്ങുകയാണ്. കഴിഞ്ഞ ഷെഡ്യൂളിൽ കണ്ടപ്പോൾ ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തേക്കാന്‍ ഞാന്‍ പറഞ്ഞു.’

‘ചേച്ചിയത് ചെയ്തു. ഓണത്തിന് തറവാട്ടിലൊക്കെ പോയപ്പോഴും വലിയ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു കസിനെ കാണാൻ എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്.’

‘വയറ് ബ്ലോക്കായി. ഫ്ലൂഡിയ് റിട്ടൻഷനായി. ഡോക്ടർ ആർ.സി.സിയിലേക്ക് റഫർ ചെയ്തു. കടുത്ത വേദനയായിരുന്നതിനാൽ കൂടിയ പെയിൻ കില്ലേഴ്സാണ് കഴിച്ചിരുന്നത്.”ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീട് സംസാരിക്കാനായില്ല. മിനിഞ്ഞാന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോഴേക്കും ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായി. ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ വളരെ വേഗം ചേച്ചി പോയി’ ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

‘സ്വന്തം സുജാതയുടെ ലൊക്കേഷനിലാണ് ഞങ്ങൾ ആദ്യം കാണുന്നത്. നൂറാം എപ്പിസോഡിൽ ചേച്ചിയും ടോഷേട്ടനും ഒന്നിച്ചാണ് ജോയിന്‍ ചെയ്തത്. എന്റേയും ടോഷേട്ടന്റെയും വിവാഹത്തിന് കുറേയൊക്കെ പ്രേരണയായതും രശ്മിച്ചേച്ചിയാണ്. വിവാഹം കഴിക്കണം വൈകിപ്പിക്കരുതെന്ന് ചേച്ചി എപ്പോഴും പറയുമായിരുന്നു.’ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ ഞങ്ങളുടെ കുഞ്ഞിനെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു. ഞങ്ങളുടെ കുടുംബാംഗത്തെപ്പോലെയായിരുന്നു. അമ്മയെപ്പോലെ ഒരു ഫീലായിരുന്നു’ ചന്ദ്ര ലക്ഷ്മൺ കൂട്ടിച്ചേർത്തു.

രശ്മിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ തന്നെ രശ്മിക്കൊപ്പമുള്ള ഓർമകലഉം ഫോട്ടോയും സോഷ്യൽമീ‍ഡിയയിൽ‌ ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചിരുന്നു. ‘ഞങ്ങളൊന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എനിക്കേറെ ഇഷ്ടമുള്ള ചേച്ചിയമ്മ അവര്‍ക്കേറെ പ്രിയപ്പെട്ട കൃഷ്ണന്റെ അരികിലേക്ക് പോയി.’സ്‌നേഹത്തിന്റെയും കരുതലിന്റേയും പ്രതിരൂപമാണ് ചേച്ചി. ലൊക്കേഷനില്‍ ചേച്ചി കൂടെയില്ലാത്ത ഷൂട്ടിങ് ഞങ്ങളെയെല്ലാം സങ്കടത്തിലാക്കുന്നുണ്ട്. സ്വന്തം സുജാതയിലെ എല്ലാവരും ചേച്ചിയെ മിസ് ചെയ്യും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ എനിക്കേറെ പ്രിയപ്പെട്ട എന്നോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. പറ്റുമെങ്കില്‍ മടങ്ങി വരിക’ എന്നായിരുന്നു ചന്ദ്ര കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

നടൻ കിഷോർ സത്യയും കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു. ‘സാറാമ്മ പോയി. രണ്ട് ദിവസം മുമ്പാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത് തിരുവനന്തപുരത്ത് ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.’

‘പക്ഷെ രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയിയെന്ന് കേൾക്കുമ്പോൾ… ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ. പ്രിയ ജീവിതമേ ഒന്നൊഴിവാക്കു. ആദരവിന്റെ അഞ്ജലികൾ എന്നായിരുന്നു’ കിഷോർ സത്യ കുറിച്ചത്.

More in Movies

Trending

Recent

To Top