Connect with us

ആദ്യം കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി, അവന്‍ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന്;മീനാക്ഷി ദിലീപുമായി സൗഹൃദത്തിലായതിനെ കുറിച്ച് നമിത !

Actress

ആദ്യം കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി, അവന്‍ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന്;മീനാക്ഷി ദിലീപുമായി സൗഹൃദത്തിലായതിനെ കുറിച്ച് നമിത !

ആദ്യം കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി, അവന്‍ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന്;മീനാക്ഷി ദിലീപുമായി സൗഹൃദത്തിലായതിനെ കുറിച്ച് നമിത !

നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് ദിലീപിന്റെ മകൾ മീനാക്ഷി. നാദിർഷയുടെ മകളുടെ വിവാഹച്ചടങ്ങിനിടെയുള്ള ഇരുവരും ഡാൻസ് കളിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.. ദിലീപിനൊപ്പം സിനിമകളില്‍ അഭിനയിച്ചത് വഴിയുള്ള പരിചയമാണോ മീനൂട്ടിയുമായിട്ടുള്ളതെന്ന് എല്ലാവരും കരുതിയെങ്കിലും അങ്ങനെയല്ലെന്നാണ് നമിതയിപ്പോള്‍ പറയുന്നത്.

തുടക്കത്തില്‍ മീനാക്ഷിയൊരു ജാഡക്കാരിയാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഒരു വിമാനയാത്ര കൊണ്ട് കാര്യങ്ങളൊക്കെ മാറി മറിഞ്ഞെന്നാണ് ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലൂടെ നമിത പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ

മീനാക്ഷി ദിലീപുമായിട്ടുള്ള സൗഹൃദം എപ്പോഴാണ് തുടങ്ങിയതെന്നാണ് നമിതയോട് അവതാരക ചോദിച്ചത്.. ‘എന്റെ സഹോദരിയെ പോലെയും ആത്മാര്‍ഥ സുഹൃത്തിനെയും പോലെയുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. ഞങ്ങള്‍ പരിചയപ്പെട്ട കഥയൊന്നും പറയാതിരിക്കുകയാണ് നല്ലതെന്ന് പറഞ്ഞാണ് നമിത മീനാക്ഷിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. അഞ്ച് വര്‍ഷം മുന്‍പ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയുമായി സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും.
ഞങ്ങളങ്ങനെ സംസാരിക്കാറില്ലായിരുന്നു. കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവള്‍ പൊതുവേ മിണ്ടുന്നത് വളരെ കുറവാണ്. ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം അവള്‍ ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്.

സെറ്റില്‍ വന്ന മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഞാനും ഇവളെ നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്തൊരു അഹങ്കാരിയാണെന്ന് മനസില്‍ പറഞ്ഞാണ് ഞാനന്ന് ചിരിച്ചതെന്ന് നമിത പറയുന്നു.പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോള്‍ നാദിര്‍ഷയുടെ മക്കളുമുണ്ട്. അവരെന്നെ നോക്കി ചിരിക്കുന്നുണ്ട്. മീനാക്ഷി ഇടംക്കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഞങ്ങള്‍ ഫ്‌ളൈറ്റില്‍ കയറി. അടുത്തടുത്താണ് ഇരിക്കുന്നത്. പക്ഷേ ജാഡയായത് കൊണ്ട് ഞാന്‍ മിണ്ടിയില്ല. ഇടയ്ക്ക് രണ്ടാള്‍ക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാന്‍ ഭയങ്കര കൊതി. ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ആയിട്ടുള്ള ഒരുത്തനുണ്ട്. ഭയങ്കര സുന്ദരനാണ് അവന്‍.ഞാനും മീനാക്ഷിയും പരസ്പരം നോക്കി.

ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോവാന്‍ തീരുമാനിച്ചു. എന്നിട്ട് അവനെ വിളിച്ചു. ഹോട്ട് ചോക്ലേറ്റ് വേണമായിട്ടല്ല, അവനെ കാണാന്‍ വേണ്ടി വീണ്ടും വീണ്ടും ഞങ്ങളിത് വാങ്ങി കൊണ്ടേ ഇരുന്നു. അവന്റെ പേര് നോക്കാന്‍ പറഞ്ഞത് നാദിര്‍ഷിക്കായുടെ ഇളയമകള്‍ ഖദീജയാണ്. അവളന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അങ്ങനെ പേര് നോക്കി, സാഹീല്‍ എന്നോ മറ്റോ ആണ് പേര്. അവന്‍ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന് നമിത പറയുന്നു.മീനാക്ഷിയെ പോലെ തന്നെ നാദിർഷിക്കായുടെ മക്കളായ ആയിഷയോടും ഖദീജയടും അതുപോലെ തന്നെയുള്ള സ്നേഹവും കൂട്ടുമാണെന്നും നമിത പറഞ്ഞു.

More in Actress

Trending