Connect with us

സ്വന്തം വീട്ടിൽ നിന്നുപോലും ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നു; അമ്മയെന്താണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല; ഞാന്‍ സിനിമയില്‍ നില്‍ക്കുകയല്ലേ.. അപ്പോൾ അതൊക്കെ ഓർത്തുകാണും ; യമുന റാണി പറയുന്നു!

News

സ്വന്തം വീട്ടിൽ നിന്നുപോലും ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നു; അമ്മയെന്താണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല; ഞാന്‍ സിനിമയില്‍ നില്‍ക്കുകയല്ലേ.. അപ്പോൾ അതൊക്കെ ഓർത്തുകാണും ; യമുന റാണി പറയുന്നു!

സ്വന്തം വീട്ടിൽ നിന്നുപോലും ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നു; അമ്മയെന്താണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല; ഞാന്‍ സിനിമയില്‍ നില്‍ക്കുകയല്ലേ.. അപ്പോൾ അതൊക്കെ ഓർത്തുകാണും ; യമുന റാണി പറയുന്നു!

മലയാളികൾക്ക് വളരെയധികം സുപരിചിതമായ പേരാണ് യമുനാ റാണി. സിനിമയിലും സീരിയലിലുമൊക്കെ സജീവമായി തിളങ്ങുന്ന താരമാണ് യമുന. ലോക്ഡൗണില്‍ യമുനയുടെ രണ്ടാം വിവാഹം വലിയ കോളിളക്കം സൃഷ്ട്ടിച്ച ഒന്നായിരുന്നു.

എന്നാൽ ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് യമുന. നിലവില്‍ സീരിയലിലാണ് അഭിനയിക്കുന്നതെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും നടി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി യമുന പങ്കെടുത്തിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെയും കരിയറിലെയും പല കഥകളും നടി അവിടെ വെളിപ്പെടുത്തുകയും ചെയ്തു.

സ്വന്തം വീട്ടുകാരില്‍ നിന്ന് തന്നെ അവഗണന നേരിട്ടൊരു സംഭവത്തെ കുറിച്ച് യമുന പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാന്‍ അധ്വാനിച്ച തുക രണ്ട് വീടുകളിലേക്ക് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ആ രണ്ട് വീട്ടില്‍ നിന്നും ഒന്നുമില്ലാതെ എനിക്ക് ഇറങ്ങേണ്ടി വന്നുവെന്നാണ് യമുന പറയുന്നത്.

എന്റെ സ്വന്തം വീട്ടിലും അങ്ങനെ തന്നെയാണ് സംഭവിച്ചതെന്ന് യമുന പറയുന്നു. കാരണം ഇതെന്റെ പേരിലിരിക്കുന്ന വീടല്ലേ എന്നൊക്കെയുള്ള വര്‍ത്തമാനം അവിടെ നിന്ന് കേട്ടു. അതെനിക്ക് ജീവിതത്തില്‍ വലിയൊരു ഷോക്ക് ഉണ്ടാക്കിയ കാര്യമാണ്. അന്നെടുത്ത തീരുമാനമാണ് സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും വേണമെന്നുള്ളതെന്ന് യമുന പറയുന്നു.

പൂർണ്ണമായി വായിക്കാം…

“അച്ഛനായിരുന്നു എനിക്കെല്ലാം. അദ്ദേഹം ഇല്ലാതായി കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചതാണ്. അമ്മയും സഹോദരിയുമൊക്കെ അതിലുണ്ട്. അവിടുത്തെ വസ്തു വാങ്ങി വീട് വച്ചത് അച്ഛനാണ്. പക്ഷേ അതിന്റെ ബാങ്കിലെ വായ്പ അടച്ചതും അതിനെ ഒരു വീടാക്കി മാറ്റിയതുമൊക്കെ ഞാനാണ്. എന്നാല്‍ ഞാന്‍ പോലും അറിയാതെ ആ വീട് സഹോദരിയ്ക്ക് കൊടുത്തു.

അവരത് വിറ്റു. അമ്മയെന്താണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല. ഞാന്‍ സിനിമയില്‍ നില്‍ക്കുകയല്ലേ, ദിവസവും പണം വന്ന് കൊണ്ടിരിക്കുകയാണെന്ന് അവരോര്‍ത്ത് കാണും. നമ്മള്‍ ബുദ്ധിമുട്ടുന്നത് നമുക്ക് മാത്രമേ അറിയൂ..

എന്റെ സഹോദരിയ്ക്ക് കൊടുത്തത് വീട് കൊടുത്തതല്ല എന്നെ വേദനിപ്പിച്ചതെന്നും നടി പറഞ്ഞിരുന്നു. ആ വീടിന് വേണ്ടി അത്രയും കഷ്ടപ്പെട്ടിട്ടും എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നുള്ളതാണ് വിഷമമായത്.

കുറേ നാള് കഴിഞ്ഞാണ് അതവളുടെ പേരിലുള്ളതാണെന്ന് അറിയുന്നത്. അതെനിക്ക് വലിയൊരു ഷോക്ക് ആയി പോയി…

സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ചെറിയൊരു ഗ്യാപ്പ് ഇടുകയാണെന്നും യമുന പറഞ്ഞു. സിനിമയിലേക്ക് തിരിച്ച് വരണമെന്നാണ് ആഗ്രഹം. 2003 ല്‍ ഞാന്‍ തന്നെയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇനി സിനിമയിലേക്ക് വരാനാണ് താനൊരുങ്ങി നില്‍ക്കുന്നതെന്ന് യമുന കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വയസില്‍ താന്‍ അമ്മ വേഷത്തിലൊക്കെ അഭിനയിച്ചിട്ടുള്ള കാര്യവും യമുന പറഞ്ഞു.

about yamuna rani

More in News

Trending

Recent

To Top