Connect with us

ഇത്രയും പെര്‍ഫെക്ട് ആയൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല, എന്ത് കാര്യമുണ്ടെങ്കിലും വെട്ടിത്തുറന്ന് പറയും തിലകനെ കുറിച്ച് പ്രദീപ്‌!

Movies

ഇത്രയും പെര്‍ഫെക്ട് ആയൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല, എന്ത് കാര്യമുണ്ടെങ്കിലും വെട്ടിത്തുറന്ന് പറയും തിലകനെ കുറിച്ച് പ്രദീപ്‌!

ഇത്രയും പെര്‍ഫെക്ട് ആയൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല, എന്ത് കാര്യമുണ്ടെങ്കിലും വെട്ടിത്തുറന്ന് പറയും തിലകനെ കുറിച്ച് പ്രദീപ്‌!

മലയാളികൾ എന്നും നെഞ്ചോടു ചേർക്കുന്ന മഹാനടനാണ് തിലകൻ, അഭിനയകലയുടെ പെരുന്തച്ചനാണ് അദ്ദേഹം .
മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. താരങ്ങളും സൂപ്പര്‍ താരങ്ങളും വരികയും പോവുകയും ചെയ്യും പക്ഷെ തിലകന്‍ ചെയ്തു വച്ച കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. മലയാള സിനിമ കണ്ട ആ മഹാ നടനെ സിനിമയുള്ളിടത്തോളം കാലം ആരാധകര്‍ ഓര്‍ത്തിരിക്കും.

വ്യക്തിജീവിതത്തിലും തിലകന്‍ വ്യത്യസ്തനായിരുന്നു. തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്നതായിരുന്നു തിലകന്റെ ശീലം. ഇതിന്റെ പേരില്‍ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിലകന്‍ എന്നും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നിരുന്നു. ഇതിനിടെ ഇപ്പോഴിതാ തിലകനെക്കുറിച്ചുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രദീപ് എസ്എല്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ .തിലകന്‍ ചേട്ടനൊപ്പം അഞ്ച് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആദ്യം ചെയ്യുന്നത് ഗാന്ധിയന്‍ എന്ന സിനിമയിലാണ്. അദ്ദേഹം നായകനായിരുന്ന സിനിമയാണ്. അദ്ദേഹത്തോട് സമയം പറയുമ്പോള്‍ കൃത്യമായിരിക്കണം. എഴ് മണി പറഞ്ഞാല്‍ ഏഴ് മണിക്ക് തന്നെ വിളിച്ചിരിക്കണം, അത് 6: 55 ഉം ആകരുത് 7:05 ഉം ആകരുത്. ഒടുവില്‍ അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമയായിരുന്നു അര്‍ദ്ധനാരി. ആ സമയത്ത് ഏറെ അവശനായിരുന്നു. അഭിനയിക്കം നേരെ വന്നിരിക്കുകയോ കിടക്കുകയോ ചെയ്യും. അതാണ് അവസാനം അഭിനയിച്ച സിനിമ. അത് കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴാണ് മരിക്കുന്നത്.

അവസാന കാലങ്ങളില്‍ സ്ഥിരമായി കൂടെയുണ്ടായിരുന്നു. പഴയ കഥകളൊക്കെ പറയുമായിരുന്നു. രാവിലെ പോയി വൈകുന്നേരം വരെ പുള്ളിയൂടെ ഫ്‌ളാറ്റില്‍ പോയിരിക്കുമായിരുന്നു. നല്ല ഓര്‍മ്മശക്തിയാണ്. മരിക്കുന്നത് വരെ നല്ല ഓര്‍മ്മയുണ്ടായിരുന്നു. നല്ല കഷ്ടപ്പെട്ട് അഭിനയിച്ച സിനിമയാണ് അര്‍ദ്ധനാരി. ഓരോ ഷോട്ട് കഴിയുമ്പോഴും കൊണ്ടിരുത്തേണ്ട അവസ്ഥയായിരുന്നു. അത്രയും അവശനായിരുന്നു.

ഇത്രയും പെര്‍ഫെക്ട് ആയൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. എന്ത് കാര്യമുണ്ടെങ്കിലും വെട്ടിത്തുറന്ന് പറയും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും. പുള്ളിയുടെ വീട്ടില്‍ പോകുന്നുണ്ടെങ്കില്‍ നേരത്തെ വിളിച്ച് പറഞ്ഞിരിക്കണം. നേരെ ചെന്ന് കോളിങ് ബെല്‍ അടിക്കുന്നത് ഇഷ്ടമാണ്. എല്ലാം നേരെ ചൊവ്വെയാണ്. പറയാനുള്ളത് സ്‌ട്രെയിറ്റായിട്ട് പറയുന്ന ആളായിരുന്നു.

ജെനുവിന്‍ ആയൊരു വ്യക്തിയായിരുന്നു. കള്ളം പറയുന്ന ശീലമേയില്ലായിരുന്നു. ശരിയായാലും തെറ്റായാലും ജെനുവിന്‍ ആണ്. എന്തും വെട്ടിത്തുറന്ന് പറയുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. പുള്ളിയ്ക്ക് ആരോടും വ്യക്തിപരമായ വിരോധമൊന്നുമുണ്ടായിരുന്നില്ല. ഒരു സംഭവത്തില്‍ ഇടപെടുമ്പോള്‍ പറയുന്നതല്ലാതെ വ്യക്തിപരമായി ആരോടും ഒന്നും പറയാറില്ല. ചേട്ടനെ പോലെ തന്നെയാണ് മകന്‍ ഷമ്മി തിലകനും. അച്ഛനെ പോലെ തെറ്റുകണ്ടാല്‍ പ്രതികരിക്കും.

തിലകന്‍ ചേട്ടന്‍ പോലെ വെറൊരാളില്ല. പകരം വെക്കാന്‍ വേറെ ആളില്ല. തിലകന്‍ ചേട്ടന്‍ ചെയ്തത് തിലകന്‍ ചേട്ടന് മാത്രമേ ചെയ്യാനാവുകയുള്ളൂ. അദ്ദേഹത്തിന്റെ സിംഹാസനം അവിടെ തന്നെ ഒഴിഞ്ഞു കിടക്കുകയാണ്. ഒരിക്കല്‍ ഒരാള്‍ ലൊക്കേഷനില്‍ കാണാന്‍ വന്നു. ഹായ് ഞാന്‍ ചേട്ടന്റെ ആരാധകനാണെന്ന് പറഞ്ഞു. അതിന് ഞാന്‍ എന്ത് വേണമെന്നായിരുന്നു ചേട്ടന്റെ മറുപടി. അദ്ദേഹത്തെ സുഖിപ്പിക്കാനൊന്നും പറ്റില്ലായിരുന്നു. മമ്മൂക്കയും അതുപോലെ തന്നെയാണ്. വരുന്നവര്‍ എന്തിനാണ് വരുന്നതെന്ന് കൃത്യമായിട്ടറിയാമെന്നും അദ്ദേഹം പറയുന്നു.പതിറ്റാണ്ടുകളോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു തിലകന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചു. ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടി. രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോള്‍ ആറ് തവണയാണ് മികച്ച രണ്ടാമത്തെ നടനായത്. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും രണ്ട് തവണ പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്. ബാംഗിള്‍സ് ആണ് അവസാന സിനിമ.

More in Movies

Trending

Recent

To Top