Connect with us

ഭാര്യയെ പ്രൊപ്പോസ് ചെയ്ത രീതിയെ കുറിച്ച് അപർണ്ണ ; തെരുവിലെ നായകളുടെ ക്ഷേമത്തിന് വേണ്ടി ഏബിസി പോലെയുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അപർണ്ണ മൾബറി!

News

ഭാര്യയെ പ്രൊപ്പോസ് ചെയ്ത രീതിയെ കുറിച്ച് അപർണ്ണ ; തെരുവിലെ നായകളുടെ ക്ഷേമത്തിന് വേണ്ടി ഏബിസി പോലെയുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അപർണ്ണ മൾബറി!

ഭാര്യയെ പ്രൊപ്പോസ് ചെയ്ത രീതിയെ കുറിച്ച് അപർണ്ണ ; തെരുവിലെ നായകളുടെ ക്ഷേമത്തിന് വേണ്ടി ഏബിസി പോലെയുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അപർണ്ണ മൾബറി!

ബിഗ് ബോസ് മലയാളം സീസൺ ഫോർ സംഭവബഹുലം എന്നുപറഞ്ഞാലും പോരാ, അത്രയ്ക്ക് ശ്രദ്ധ നേടിയ ഒരു സീസൺ ആയിരുന്നു. അതിലൂടെ എല്ലാ മത്സരാർത്ഥികളും മലയാളികൾക്ക് ഇടയിലേക്ക് എത്തിയത്. അതിൽ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളിയിരുന്നു അപര്‍ണ മള്‍ബറി.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അപര്‍ണ ബിഗ് ബോസ് ഷോ യിലേക്ക് എത്തിയതിന് ശേഷമാണ് കൂടുതല്‍ പ്രശംസ നേടിയെടുക്കുന്നത്. താനൊരു ലെസ്ബിയന്‍ ആണെന്നും താന്‍ വിവാഹിതയാണെന്നുമൊക്കെ അപര്‍ണ മുന്‍പും സമൂഹമാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പങ്കാളിയായ അമൃതയെ കുറിച്ചുള്ള വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് അപര്‍ണ. ഇന്‍സ്റ്റാഗ്രാം പേജിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അപർണ്ണ. രസകരമായ ചോദ്യങ്ങളുമായിട്ടാണ് പലരും അപര്‍ണയുടെ അടുത്ത് എത്തിയത്. എല്ലാത്തിനും അപര്‍ണ വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്.

അമൃത ശ്രീ എന്ന യുവതിയെയാണ് അപര്‍ണ വിവാഹം കഴിച്ചത്. അമൃതയോട് എങ്ങനെയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്ന ചോദ്യത്തിനും വ്യക്തമായിട്ടുള്ള ഉത്തരമാണ് താരം നല്‍കിയിരിക്കുന്നത്.

‘മാസങ്ങള്‍ക്ക് മുന്‍പാണ് അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. പിന്നീട് അവളും അതിന് സമ്മതമാണെന്ന് തോന്നിയപ്പോള്‍ തിരിച്ചും ഇങ്ങോട്ട് പ്രൊപ്പോസുമായി വരികയായിരുന്നു. പക്ഷേ ഞങ്ങള്‍ പരസ്പരം ഒരാള്‍ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു. അമൃത എന്റെ ഏറ്റവും നല്ല സുഹൃത്തും എനിക്ക് പ്രിയപ്പെട്ട വ്യക്തിയുമാണെന്ന്’ അപര്‍ണ പറയുന്നു.

മാതാ അമൃതാനന്ദമയിയുടെ ശിഷ്യ കൂടിയായ അപര്‍ണ തന്റെ ജീവിതം പോസിറ്റീവായി തുടരാന്‍ പ്രചോദനമായ കാര്യത്തെ കുറിച്ചും പറഞ്ഞു. ‘ജീവിതത്തിലെ പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരെന്നെ പഠിപ്പിച്ചു. കൃതജ്ഞത തിരഞ്ഞെടുക്കാനും എന്നെ പഠിപ്പിച്ചു.

ക്ഷമയോടെ കാത്തിരിക്കുകയും ക്ഷമിക്കാനും പഠിച്ചു. അനുകമ്പ ഉള്ളവരായിരിക്കുക, മറ്റുള്ളവരുടെ വേദന മനസിലാക്കണം. മനുഷ്യരാശിയെ സഹായിക്കാനും സേവിക്കാനും അഗ്രഹമുണ്ട്’ ഇതെല്ലാം അമൃതാനന്ദമയിലൂടെ പഠിച്ചതാണെന്നാണ് അപര്‍ണ പറയുന്നത്.

അപര്‍ണ മള്‍ബറി എന്നാണ് പേരെങ്കിലും ഇന്‍സ്റ്റാഗ്രാം പേജില്‍ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്നാണ് അപര്‍ണ പേരിട്ടിരിക്കുന്നത്. ഇങ്ങനൊരു പേരിടുന്നതിന് പിന്നിലെ രഹസ്യമെന്താണെന്ന് കൂടി അപര്‍ണ പങ്കുവെച്ചു. ‘തേങ്ങ എന്ന് പറയുന്നത് അകത്ത് വെളുത്തിട്ടുള്ള സാധനമാണ്. ഞാന്‍ പുറത്തും വെളുത്തിട്ടാണ്. ഉള്ളിലുള്ള മല്ലുവാണ് അങ്ങനെ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്ന പേരിനുള്ള ആശയം തോന്നിച്ചതെന്ന്’ അപര്‍ണ വ്യക്താക്കി.

തന്റെ ലക്ഷ്യം എന്താണെന്നും അപര്‍ണ പറഞ്ഞിരുന്നു. ‘കേരളത്തിലെ ഏറ്റവും മോശം നിലയിലുള്ള ഗ്രാമത്തില്‍ പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കണം എന്നതാണ് തന്റെ ലക്ഷ്യം.

രണ്ടാമത്തെ കാര്യം തെരുവിലെ നായകളുടെ ക്ഷേമത്തിന് വേണ്ടി ഏബിസി പോലെയുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും മൃഗക്ഷേമ പദ്ധതി ആരംഭിക്കുകയുമാണ്’.

തെരുവ് നായയുടെ അവസ്ഥ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന അവസ്ഥയിൽ ഈ വിഷയത്തിൽ അപർണ്ണ പങ്കുവച്ച തൻ്റെ ലക്ഷ്യം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

about aparnna mulburry

Continue Reading
You may also like...

More in News

Trending

Recent

To Top